പെ​ൺ​കു​ട്ടി​യു​ടെ ക​ട്ടി​ലി​ന​ടി​യിൽ ആ​ൺ സു​ഹൃ​ത്ത്; ചോ​ദ്യം​ചെ​യ്ത മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി പെ​ൺ​കു​ട്ടി

കാ​ക്ക​നാ​ട്: മ​ക​ളു​ടെ കി​ട​പ്പ് മു​റി​യി​ൽ രാ​ത്രി​യി​ൽ ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ട മാ​താ​പി​താ​ക്ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​മ്മ​നം സ്വ​ദേ​ശി​നി​യാ​യ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ രാ​ത്രി ശ​ബ്ദം കേ​ട്ട​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ട്ടി​ലി​ന​ടി​യി​ൽ​നി​ന്നും ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ പെ​ൺ​കു​ട്ടി ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി പാ​ലാ​രി​വ​ട്ടം സ്റ്റേ​റ്റി​നി​ൽ വി​ളി​ച്ച​റി​യി​ച്ചു. ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ രാ​ത്രി മ​ക​ൾ താ​മ​സി​ക്കു​ന്ന മു​ക​ളി​ല​ത്തെ നി​ല​യി​ലെ മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ​നി​ന്നും ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ശ​കാ​രി​ച്ചെ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഇ​നി പോ​കാ​ൻ ത​യാ​റ​ല്ല​ന്നും സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​നാ​ണ് ഇ​ഷ്ട​മെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 18 വ​യ​സു മാ​ത്ര​മു​ള്ള ഇ​രു​വ​രോ​ടും വി​ദ്യാ​ഭ്യാ​സം…

Read More

ത​ല​ശേ​രി​യി​ലെ വി​വാ​ദ യു​വ​തി​യു​ടെ ക​സ്റ്റ​ഡി​യി​ൽനി​ന്ന് യു​വാ​വി​നെ മോ​ചി​പ്പി​ച്ചു; കുടിക്കാനും യുവാവിനൊപ്പം കഴിയാനും സ്ത്രീക്കും അവകാശമുണ്ട്;  യു​വ​തി​യെ തൊ​ട്ടാ​ൽ വി​വ​രം അ​റി​യു​മെ​ന്ന് വനിതാസംഘടനകൾ

ത​ല​ശേ​രി: ല​ഹ​രി​യി​ൽ പി​ടി​വി​ട്ട് ദു​രൂ​ഹ​ത​ക​ൾ സൃ​ഷ‌്ടി​ച്ച് അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​നം ഓ​ടി​ക്കു​ക​യും ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തുവ​രു​ന്ന യു​വ​തി​യു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ യു​വാ​വി​നെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് മു​ൻ കൈ​യെ​ടു​ത്ത് ര​ക്ഷ​പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ പോ​ലും പോ​കാ​തെ യു​വ​തി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. അ​മി​തവേ​ഗത്തിൽ കാ​റോ​ടി​ച്ചുപോ​യ യു​വ​തി​യെ പി​ന്തു​ട​ർ​ന്ന യു​വാ​വ് അ​വ​രെ മ​റി​ക​ട​ക്കു​ക​യും തു​ട​ർ​ന്ന് സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സൗ​ഹൃ​ദ​മാ​ണ് യു​വാ​വി​നെ യു​വ​തി​യു​ടെ വ​ല​യി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്.ഇ​തി​നി​ട​യി​ൽ യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി ചി​ല വ​നി​താ കൂ​ട്ടാ​യ്മ​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ക്കാ​നു​ള്ള അ​വ​കാ​ശ​വും യു​വാ​വി​നോ​ടൊ​പ്പം ക​ഴി​യാ​നു​ള്ള അ​വ​കാ​ശ​വും യു​വ​തി​ക്കു​ണ്ടെ​ന്നാ​ണ് വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​യു​ടെ വാ​ദം. എ​ത്ര​യോ പു​രു​ഷ​ന്മാ​ർ മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് ന​ട​ക്കു​ന്നു. അ​വ​രോ​ടി​ല്ലാ​ത്ത മ​നോ​ഭാ​വം യു​വ​തി​യോ​ടു വേ​ണ്ട. പു​രു​ഷ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും സ്ത്രീ​ക​ൾ​ക്കു​മുണ്ട്. അ​വ​രും ആ​ഘോ​ഷി​ക്ക​ട്ടെ.…

Read More

പാഞ്ഞെത്തിയ കാർ യുവതിയെ ഇടിച്ചു തെറിപ്പിച്ചു; രണ്ടുവർഷത്തെ പ്രണയത്തിൽ നിന്ന് ‌യുവതി പിൻമാറിയ വൈരാഗ്യമെന്ന് യുവാവ്; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ

തി​രു​വ​ല്ല: പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ യു​വ​തി​യെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സം​ഭ​വുമായി ബന്ധപ്പെട്ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കോ​ട്ട​ത്തോ​ട് മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (26), കോ​ട്ട​ത്തോ​ട് വാ​ഴ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ക്ഷ​യ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​യി​പ്രം സ്വ​ദേ​ശി​യാ​യ 28കാ​രി​യെ​യാ​ണ് പ്ര​തി​ക​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ തു​ക​ല​ശേ​രി മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വി​ഷ്ണു​വും യു​വ​തി​യും ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് കു​റേ​ക്കാ​ല​മാ​യി താ​മ​സി​ക്കു​ന്ന​ത്. ജോ​ലി​ക്ക് പോ​യി മ​ട​ങ്ങും വ​ഴി കാ​റി​ൽ എ​ത്തി​യ വി​ഷ്ണു യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ യു​വ​തി​യെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ ത​ല​ക്ക് ഉ​ൾ​പ്പെ​ടെ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും വ​ല​തു​കൈ​ക്ക് പൊ​ട്ട​ലു​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ…

Read More

ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു; മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി പിതാവും; ക്രൂരമർദനത്തിന് ഇരയായ യുവാവ് ആശുപത്രിയിൽ

ബംഗളൂരു:  ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. കര്‍ണാടക സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നടന്നുപോയ അഫീദിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെത്തിയ യുവാവിനെ ഒരുപറ്റം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ മുറിവുകളോടെ നിലത്ത് കിടക്കുന്ന അഫീദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ അഫീദ് സുള്ള്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് അഫീദിനെതിരെ പീഡനപരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. 17കാരിയായ തന്‍റെ മകളെ അഫീദ് പിന്തുടരുകയും…

Read More

വീ​ണ്ടും ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കാ​സ​ര്‍​ഗോ​ഡ് കു​ഴി​മ​ന്തി ക​ഴി​ച്ച പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആരോഗ്യമന്ത്രി

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് വീണ്ടും മരണം. കാ​സ​ര്‍​ഗോ​ഡ് ത​ല​ക്ലാ​യി സ്വ​ദേ​ശി അ​ഞ്ജു​ശ്രീ പാ​ര്‍​വ​തി(19) ആ​ണ് മ​രി​ച്ച​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഈ ​മാ​സം ഒന്നിന്ഹോ​ട്ട​ലി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ കു​ഴി​മ​ന്തി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടിയുടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. അ​ത്ക​ത്ത് ബെ​യി​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല്‍ റൊ​മ​ന്‍​സി​യ ഹോ​ട്ട​ലി​ല്‍​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി കു​ഴി​മ​ന്തി വാ​ങ്ങി​യ​തെ​ന്ന് ഉ​ദു​മ എം​എ​ല്‍​എ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു പ​റ​ഞ്ഞു. അ​ഞ്ജു​വി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റെന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. കു​ഴി​മ​ന്തി ക​ഴി​ച്ച് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Read More

അ​ടി​യ​ന്തി​ര​ത്തി​ന് ക്ഷ​ണിക്കാത്തതിന്‍റെ കലിപ്പ് അടിച്ചു തീർത്ത് അമ്മാവൻ; താൻ മരിക്കാഞ്ഞത് ഭാഗ്യംകൊണ്ടെന്ന് മരുമകൻ; വീ​ടും വാ​ഹ​ന​വും തകർത്തു; അമ്മാവൻ സൈനികനെതിരേ കേസ്

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര അ​ടി​യ​ന്തി​ര​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ മ​രു​മ​ക​നെ മ​ര്‍​ദി​ക്കു​ക​യും വീ​ടും വാ​ഹ​ന​വും ആ​ക്ര​മിക്കുകയുംചെയ്ത അ​മ്മാ​വ​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ക​ണ്ടോ​ത്ത് ശ്രീ​നാ​രാ​യ​ണ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ ചാ​മു​ണ്ടി സ​നീ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് സൈനികനാ​യ ഇ​യാ​ളു​ടെ അ​മ്മാ​വ​ന്‍ ചാ​മു​ണ്ടി വി​നോ​ദി​നെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്കാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ ന​ട​ത്തി​യ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ ക്ഷ​ണി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വീ​ട്ടി​ല്‍ ക​യ​റി മ​ര​പ്പ​ല​ക​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​മാ​യി​രു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ളും കാ​റും അ​ടി​ച്ചു ത​ക​ര്‍​ത്തെന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.​

Read More

കടക്കെണിയിൽ മൂ​ന്നം​ഗ  കു​ടും​ബം പൊള്ളലേറ്റ് മരിച്ച നിലയിൽ; ഗൃഹനാഥൻ ഗൾഫിൽനിന്നെത്തിയിട്ട് മണിക്കൂറുകൾ മാത്രം;  നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടകാഴ്ച ഞെട്ടിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി. ​ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഠി​നം​കു​ളം പ​ടി​ഞ്ഞാ​റ്റ്മു​ക്ക് കൊ​ന്പ​ര​മു​ക്കി​ന് സ​മീ​പം കാ​ർ​ത്തി​ക​യി​ൽ ര​മേ​ശ​ൻ (48), ഭാ​ര്യ സു​ല​ജ​കു​മാ​രി (47), മ​ക​ൾ രേ​ഷ്മ (23) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 11.45 -ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ല​ജ​യു​ടെ മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലെ മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു. ര​മേ​ശ​ന്‍റെ കി​ട​പ്പു​മു​റി​യി​ൽനി​ന്നു തീ​യും പു​ക​യും ശ​ബ്ദ​വും കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി. കി​ട​പ്പു​മു​റി​യി​ലെ വാ​തി​ൽ അ​ക​ത്തുനി​ന്നു കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മു​റി ച​വി​ട്ടി തു​റ​ന്നെ​ങ്കി​ലും മൂ​ന്ന് പേ​രു​ടെ​യും ശ​രീ​രം ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. രാ​ത്രി​യി​ൽ പോ​ലീ​സ് മു​റി പൂ​ട്ടി സീ​ൽ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ മു​റി പോ​ലീ​സ് സം​ഘം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ത്മ​ഹ​ത്യ​ാകു​റി​പ്പ് ക​ണ്ടെടു​ത്തു. ക​ട​ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന്…

Read More

ബന്ധുക്കൾ ഒന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ..! ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് നഴ്സ് മരിച്ചതിൽ വീട്ടുകാർക്ക് ശ്രദ്ധക്കുറവെന്ന് ആശുപത്രി അധികൃതർ; നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ…

ഗാ​​ന്ധി​​ന​​ഗ​​ര്‍: ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്‌​​സ് മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​ല്‍ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ​​യി​​ല്‍ ന​​ഴ്‌​​സി​ന്‍റെ വീ​​ട്ടു​​കാ​​ര്‍​ക്ക് വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യി ആശുപത്രി അധകൃതർ ആ​​രോ​​പിച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം പ്ലാ​​മു​​ട്ടു​​ക്ക​​ട​​തോ​​ട്ട​​ത്ത് വി​​ള​​ക്ക​​ത്ത് വി​​നോ​​ദി​ന്‍റെ ഭാ​​ര്യ​​യും അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ലെ ന​​ഴ്‌​​സു​​മാ​​യ ര​​ശ്മി രാ​​ജ് (32) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 29ന് ​​വൈ​​കു​​ന്നേ​​രം ര​​ശ്മി സം​​ക്രാ​​ന്തി​​യി​​ലു​​ള്ള ഹോ​​ട്ട​​ല്‍ പാ​​ര്‍​ക്കി​​ല്‍നി​​ന്ന് അ​​ല്‍​ഫാം ഓ​​ര്‍​ഡ​​ര്‍ ന​​ല്‍​കി വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് രാ​​ത്രി​​യോ​​ടെ ഛര്‍​ദി​യും വ​​യ​​റി​​ള​​ക്ക​​വും ഉ​​ണ്ടാ​​യി. ഉ​​ട​​ന്‍ ത​​ന്നെ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വി​​ടെ പ്ര​​വേ​​ശി​​പ്പി​​ച്ച​​പ്പോ​​ള്‍ എ​​വി​​ടെ​നി​​ന്നാ​​ണ് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​തെ​​ന്ന് ഡ്യൂ​​ട്ടി ഡോ​​ക്ട​​ര്‍​മാ​​രോ​​ട് പ​​റ​​ഞ്ഞി​​ല്ലെ​​ന്നാ​​ണ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്ന് ല​​ഭി​​ക്കു​​ന്ന വി​​വ​​രം. തു​​ട​​ര്‍​ന്ന് ആ​​ശ്വാ​​സ​​മാ​​യതോ​​ടെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്നു നി​​ര്‍​ബ​​ന്ധ​​പൂ​​ര്‍​വം ഡി​​സ്ചാ​​ര്‍​ജ് വാ​​ങ്ങി ഹോ​​സ്റ്റ​​ലി​​ലേ​​യ്ക്ക് മ​​ട​​ങ്ങാ​​തെ തി​​രു​​വാ​​ര്‍​പ്പി​​ലു​​ള്ള വീ​​ട്ടി​​ലേ​​യ്ക്കു പോ​​യതായും ആശു പത്രി അധികൃതർ ആരോപിച്ചു. വീ​​ട്ടി​​ല്‍ ചെ​​ന്ന​​ശേ​​ഷം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വീ​​ണ്ടും ഛര്‍​ദി​​യും വ​​യ​​റി​​ള​​ക്ക​​വും നി​​യ​​ന്ത്ര​​ണാ​​തീ​ത​​മാ​​യി.…

Read More

വി​വാ​ഹ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോട്ടീസ് അയച്ചു; ഭാര്യയേയും മക്കളേയും ഉൾപ്പെടെ ഏ​ഴു​പേ​രെ വെ​ടി​വെ​ച്ചു കൊ​ന്നു; പോലീസ് പരിശോധനയിൽ  എട്ടുമൃതദേഹം കണ്ടെത്തി

വാഷടിംഗ്ഡണ്‍: ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിനെത്തുടര്‍ന്നു യുവാവ് കുടുംബത്തിലെ ഏഴുപേരെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഭാര്യയും ഭാര്യാ മാതാവും നാല് മുതല്‍ 17 വയസുവരെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ശേഷം ഇയാളും ജീവനൊടുക്കി. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ എനോക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. മൈക്കല്‍ ഹെയ്റ്റ്(42) എന്നയാളാണ് കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിൽ എട്ട് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.  ഡിസംബര്‍ 21 ന് ഇയാളുടെ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതാണ് ഹെയ്റ്റിനെ പ്രകോപിപ്പിച്ചതെന്ന് ഏനോക്ക് മേയര്‍ ജെഫ്രി ചെസ്‌നട്ട് പറഞ്ഞു.

Read More

മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​വെ​ന്ന സം​ശയം! ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ച് യു​വാ​വ്. സി​ല്‍​ഗു​രി​യി​ലാ​ണ് സം​ഭ​വം. രേ​ണു​ക ഖാ​ത്തൂ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ര്‍​ത്തു​ന്നു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് രേ​ണു​ക​യെ ഭ​ര്‍​ത്താ​വ് മൊ​ഹ്ദ് അ​ന്‍​സ​റു​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ര​ണ്ട് ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് പ​ത്ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ച​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More