ഹരിപ്പാട്: വീട് മിനി ബാറാക്കി അനധികൃതമായി മദ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ആളിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുതുകുളം തെക്കുമുറിയിൽ വിശ്വഭവനത്തിൽ ഓമനക്കുട്ട(51)നാണ് അറസ്റ്റിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയപരിശോധനയിലാണ് അടുക്കളയിലെ രഹസ്യ അറയിൽനിന്ന് 14 ലിറ്റർ വിദേശമദ്യം പിടികൂടിയത്. ഒരുലിറ്ററിന്റെ 14 കുപ്പി ജവാനാണ് പിടിച്ചെടുത്തത്. എക്സൈസ് സംഘം പലപ്പോഴും ഇവിടെ പരിശോധന നടത്തിയെങ്കിലും വീടിനുള്ളിലെ രഹസ്യ അറയിൽ മദ്യം സൂക്ഷിക്കുന്നതിനാൽ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ എക്സൈസ് സംഘം എത്തുമ്പോൾ ഇവിടെ മദ്യവില്പന നടക്കുകയായിരുന്നു.ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായിഇയാൾ പല ഭാഗത്തും ആൾക്കാരെ നിർത്തിയിരുന്നതിനാൽ വീടും പരിസരവും ഒരു മാസമായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. ഇയാൾ മുൻ അബ്കാരി കേസുകളിൽ പ്രതിയാണ്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എസ്.അക്ബർ, എം.ആർ. സുരേഷ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ…
Read MoreCategory: Top News
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസ്; മുഖ്യ പ്രതിയായ ചീഫ് കുക്ക് സിറാജുദ്ദീനെ ഒളിത്താവളത്തിൽ നിന്ന് പൊക്കി കോട്ടയത്തെ പോലീസ്
കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി പാലത്തിങ്കല്‍ ഭാഗത്ത് പിലാത്തോട്ടത്തില്‍ മുഹമ്മദ് സിറാജുദ്ദീ(20) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വിനോദ് കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമായ രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീന് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതിനൊടുവില്‍ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്നിന്നു പിടികൂടുകയായിരുന്നു. എസ്എച്ച്ഒ കെ. ഷിജി, കോട്ടയം വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, ഗാന്ധിനഗര്‍…
Read Moreതിരുവനന്തപുരത്ത് ഇന്നലെ പഴയിടം വിളമ്പിയത് ചിക്കനും ബീഫും മീനും ! കലോത്സവത്തിനു മാത്രമല്ല കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും ഇനിയുണ്ടാവില്ല….
നോണ്‍വെജ് വിവാദത്തെത്തുടര്‍ന്ന് കലോത്സവ വേദിയിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ച പഴയിടം മോഹനന് നമ്പൂതിരി. ഇന്നലെ തിരുവനന്തപുരത്ത് വിളമ്പിയത് ബീഫും ചിക്കനും മീനും. കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണവും വിളമ്പുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി താന്‍ കലോത്സവത്തിന് പാചകത്തിനില്ലെന്ന് പഴയിടം വ്യക്തമാക്കുകയായിരുന്നു. കലോത്സവത്തിന് പിന്നാലെ പഴയിടം നമ്പൂതിരി പാചകം ഏറ്റെടുത്തത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ ഭക്ഷണം ഒരുക്കാനുള്ള കരാറായിരുന്നു. ഇന്നലെ സമ്മേളന നഗരിയായി തിരുവനന്തപുരം ടാഗോര്‍ തീയറ്ററിന്റെ കലവറയില്‍ പഴയിടത്തിന്റെ പാചക ടീം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളായിരുന്നു. ഇന്നലെ രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും നോണ്‍ വെജ് പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉയര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം പഴയിടത്തിന്റെ മകന് യദു പഴയിടത്തിന്റെ നേതൃത്വത്തില്‍…
Read More50,000 വർഷത്തിനു ശേഷം ആ വാൽനക്ഷത്രം ഭൂമിക്കരികിലേക്ക്; ഫെബ്രുവരി ഒന്നിന് നഗ്നനേത്രങ്ങളാൽ കാണാം
ന്യൂയോർക്ക്: അടുത്തിടെ കണ്ടെത്തിയ വാൽനക്ഷത്രമായ സി/2022 സി3 (ഇസഡ്ടിഎഫ്) ഭൂമിക്ക് സമീപത്തേക്ക് എത്തുന്നെന്ന് ശാസ്ത്രജ്ഞർ. ഫെബ്രുവരി ഒന്നോടെ ഭൂമിക്കരികിലേക്ക് എത്തും. ഈ വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ ദർശിക്കാനാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ വാൽനക്ഷത്രത്തെ ആദ്യം കണ്ടെത്തിയത്. വൈഡ് ഫീൽഡ് സർവേ ക്യാമറ ഉപയോഗിച്ചായിരുന്നു സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി എന്ന ഇസഡ്ടിഎഫ് കണ്ടെത്തിയത്. 50,000 വർഷത്തിനിടെ ആദ്യമായാണ് ഭൂമിക്കരികിലേക്ക് എത്താൻ പോകുന്നത്.മാർച്ച് 12ഓടെ സൂര്യന് സമീപത്തുകൂടെ നീങ്ങുന്ന ഈ വാൽനക്ഷത്രം ഫെബ്രുവരി ഒന്നിനാണ് ഭൂമിക്കരികിലേക്ക് എത്തുന്നത്. രാത്രിയിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാൻ സാധിക്കുമെന്ന് പാരീസ് വാന നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ നിക്കോളാസ് ബിവെർ പറഞ്ഞു. 2020 മാർച്ചിലാണ് അവസാനമായി ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് ഒരു വാൽനക്ഷത്രത്തെ ദർശിക്കാൻ സാധിച്ചത്.
Read Moreപത്തനംതിട്ട സ്കൂളില്‍ ഭക്ഷ്യവിഷബാധ ! ചിക്കന്‍ ബിരിയാണി കഴിച്ച 13 കുട്ടികളും അധ്യാപികയും ആശുപത്രിയില്‍…
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്കൂളില്‍ ആണ് ഭക്ഷ്യ വിഷബാധ. അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നല്കിയ ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂളില്‍ ബിരിയാണി എത്തിച്ച കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെതാണ് നടപടി. കാരമല്‍ ഹോട്ടലില്‍ നിന്നാണ് സ്കൂളില്‍ ബിരിയാണി എത്തിച്ചത്. സ്കൂളില്‍ ഭക്ഷണ വിതരണം നടത്താന്‍ ഹോട്ടലിന് അനുമതി നല്‍കിയിരുന്നില്ല എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. 50 അധ്യാപകര്‍ക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ഓര്‍ഡറാണ് നല്‍കിയത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടിയെടുക്കും.
Read Moreമലപ്പുറത്ത് ഒമ്പത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച് അധ്യാപകന് ! പ്രതി ഒളിവില്‍
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെതിരേ പോക്സോ കേസ്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സമദ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്. അധ്യാപകന് ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒമ്പത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമദിനെതിരെ ഒമ്പത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreവീട്ടമ്മയെ പ്രണയച്ചതിയില്‍പ്പെടുത്തി പീഡിപ്പിച്ചു ! ശേഷം മയക്കുമരുന്ന് നല്കി സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചു;മൂന്നുപേര്‍ പിടിയില്‍…
ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പ്രണയച്ചതിയില്ക്കുരുക്കുകയും പിന്നീട് മയക്കുമരുന്ന് നല്കി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. മുഹ്സിന്(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്സിന് ഫേസ്ബുക്ക് വഴി പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് നല്കി ഇയാള്വീട്ടമ്മയെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു. ആറുമാസം മുമ്പാണ് പ്രതി മുഹ്സിന് ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് ഇയാള്‍ വീട്ടമ്മയെ ലഹരി മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. വീട്ടമ്മ ലഹരിക്കടിമയായതോടെ മുഹ്സിന് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ എത്തി. ഇതോടെയാണ് മുഹ്സിന് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് സുഹൃത്തുക്കളായ ആഷിക്കിനും ആസിഫിനും റിഷാദിനും ഇയാള്‍ യുവതിയെ കാഴ്ചവെച്ചു. സഹികെട്ടതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ…
Read Moreഇനി കലോത്സവത്തിനില്ല ! ഭക്ഷണത്തില്‍ പോലും വര്‍ഗീയത കലര്‍ത്തുന്നതില്‍ ഭയമെന്ന് പഴയിടം മോഹനന് നമ്പൂതിരി…
ഇനി കലോത്സവത്തില്‍ ഊട്ടുപുരയൊരുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. തന്നെ ഭയം പിടികൂടിയതിനാല്‍ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി കലോത്സവ വേദികളില്‍ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മോഹനന് നമ്പൂതിരിയുടെ വാക്കുകള്‍ ഇങ്ങനെ…ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ ആരോപണവുമായി മുന്നോട്ടു വരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ വിടവാങ്ങുന്നു.’ പഴയിടം പറഞ്ഞു. സ്കൂളുകളില്‍ എന്തുകൊണ്ട് മാംസാഹാരം വിളമ്പുന്നില്ല എന്ന് ചോദിച്ച് നവോത്ഥാന നായകരെന്ന് അവകാശപ്പെടുന്ന ചിലര്‍ രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് കൊണ്ടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍…
Read Moreമമ്മൂട്ടി, ആസിഫ് അലി, മിയാ ഖലീഫ…! അംഗത്വപ്പട്ടിക വാർത്ത വ്യാജമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആസിഫ് അലി എന്നിവരും അഡൾട്ട് ചിത്രങ്ങളിലെ നായിക മിയാ ഖലീഫയും പാർട്ടി അംഗത്വപ്പട്ടികയിൽ ഇടംപിടിച്ചെന്ന വ്യാജമാണെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്. പാർട്ടിയുടെ അംഗത്വ വിതരണ യജ്ഞത്തിനെതിരെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ചിലർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണ് ഇതെന്ന് മുസ്ലീം ലീഗം ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലുള്ള കളിപ്പാംകുളം വാർഡിലെ പട്ടികയാണ് വിവാദത്തിന് കാരണമായത്. പട്ടിക പുറത്തുവന്നതോടെ ചലച്ചിത്ര താരങ്ങളെ ഉപയോഗിച്ച് പാർട്ടി അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത്. അംഗങ്ങളാവാൻ താത്പര്യമുള്ള വ്യക്തികളുടെ വീടുകളിൽ പോയി പ്രത്യേക ഫോം പൂരിപ്പിച്ച്, പ്രാദേശിക നേതൃത്വത്തിന് നൽകുന്ന പാസ്വേഡ് ഉപയോഗിച്ചാണ് ഇ- അംഗത്വപ്പട്ടിക തയാറാക്കിയതെന്ന് സലാം അറിയിച്ചു. വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി…
Read Moreഇന്ന് പൂട്ടും, രൂപം മാത്രം മാറ്റി നാളെ തുറക്കും! മലയാളി വിഷം തിന്ന് മരിച്ചുകൊണ്ടേയിരിക്കും…
കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ മൂലമുള്ള മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കാസർഗോഡ് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് ഇന്ന് മരണപ്പെട്ടത്. ഒരാഴ്ചയ്ക്കിടയിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഭക്ഷ്യവിഷബാധയേറ്റ് ഉണ്ടാവുന്ന രണ്ടാമത്തെ മരണമാണ് ഈ 19കാരിയുടേത്. ഇത്തരം മരണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കേരളത്തില്‍ അടിക്കടി ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആരോഗ്യ, ഭക്ഷ്യ വകുപ്പുകളുടെ ഇടപെടലുകളെ ചൊല്ലിയുള്ള വിമര്‍ശങ്ങളും ഇതോടൊപ്പം ഉയര്‍ന്നു വരാറുണ്ട്. അടുത്തിടെ കോട്ടയത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച യുവതി ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടതും വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു ദുരന്തമോ, മരണമോ ഉണ്ടാവുമ്പോള്‍ മാത്രമാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന…
Read More