തൃശൂർ: ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവുകാരണം ഏറ്റെടുത്ത കല്യാണസദ്യകൾപോലും മുടങ്ങുമെന്ന അവസ്ഥയാണെന്ന് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എകെസിഎ) ഇതുമൂലം സാമ്പത്തികനഷ്ടവും നിയമനടപടികളും നേരിടേണ്ട ഗതികേടിലാണ്. മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പുതിയ സദ്യകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ല. ഗ്യാസ് ലഭിക്കാത്ത അവസ്ഥ തുടരുകയാണെങ്കിൽ സ്ഥാപനങ്ങൾക്കു പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവരും. സംസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കി കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട എണ്ണക്കമ്പനികളും ഉടൻ ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Read MoreCategory: Top News
പോളിറ്റ് ബ്യൂറോയിൽനിന്നു മാര്യേജ് ബ്യൂറോയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി; പാലക്കാട് എംഎൽഎ രാഹുലിനെക്കൂടി പിടിച്ച് കെട്ടിക്ക്; സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്
കോട്ടയം: സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ മൊണാലിസ ഭോസ്ലയും കാമുകന് ഫര്മാന് ഖാനും തമ്മിലുള്ള വിവാഹം നടന്നതിന് പിന്നാ ലെ സിപിഎം നേതാക്കളെ പരിഹസിച്ച് എൻഡിഎ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പി.സി. ജോർജ് സിപിഎം നേതാക്കളെ പരിഹസിച്ച് പോസ്റ്റിട്ടത്. ‘ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വിവാഹം വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്’ എന്നാണ് പി.സി. ജോർജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ചെറുക്കൻ നന്നാവട്ടെയെന്നും രാഹുൽ ഗാന്ധിയല്ല പാലക്കാട് എംഎൽഎ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും പി.സി. ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. പോളിറ്റ് ബ്യൂറോയിൽനിന്നും മാര്യേജ് ബ്യൂറോയിലേക്കുള്ള കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെന്നും പി.സി. ജോർജ് പരിഹസിച്ചു.
Read Moreവാരിക്കുന്തത്തിന്റെ പോരാട്ട വീര്യം… സിപിഎം വിട്ട് അമ്പലപ്പുഴയിൽ പോരിനൊരുങ്ങി ജി. സുധാകരൻ; പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കില്ല
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreനയം വ്യക്തമാക്കി..! ഒരു പാർട്ടിയിലേക്കുമില്ല, യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ല: പാർട്ടിക്കാർക്ക് ഗാന്ധിയുടെ ലാളിത്വം വേണമെന്ന് ജി. സുധാകരൻ
ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല. അഭ്യൂഹങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു. അംഗത്വം പുതുക്കുന്നില്ലെന്നത് പാർട്ടി സംഘടനയിലില്ലെന്നാണ് അർഥം. എന്നാൽ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളാണ് കേരളത്തിലുള്ളത്. പാർട്ടി പരിപാടിയും പ്രത്യയശാസ്ത്രവും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
Read Moreരുചിക്കൂട്ടുകാരന്റെ കൂട്ടിൽ എംഡിഎംഎ; ഫുഡ് ബ്ലോഗർ മുഹമ്മദ് ആദിലും സുഹൃത്തും ലഹരിക്കേസിൽ പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്തത് എംഡിഎംഎയും കഞ്ചാവും
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് ബ്ലോഗറിനെയും സുഹൃത്തിനെയും എക്സൈസ് സംഘം പിടികൂടി. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. ഇവരിൽ നിന്ന് 7.87 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൌണ്ടിലൂടെ നിരവധി ഭക്ഷണ വ്ലോഗുകൾ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദിൽ. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരങ്ങളിലും എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരെയും ചിറ്റൂർ ഭാഗത്തെ വീട്ടിൽ നിന്നും പിടികൂടിയത്.
Read Moreഒരേയൊരു നാമം..! പ്രതിഭയെ സഹായിക്കണമെന്ന് പറഞ്ഞത് കടകംപള്ളി, തനിക്കെതിരെ പരാതി കൊടുപ്പിച്ചതും കടകംപള്ളി; ഡിജിപിക്ക് കടകംപള്ളിക്കെതിരെ പരാതി നൽകി പോറ്റി
കൊച്ചി: മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരായ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്നും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു. ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ആരോപിക്കുന്നു. കടകംപള്ളി കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നതായും ഉണ്ണികൃഷ്ണൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയിരിക്കുന്നത്.
Read Moreമോദി രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; മികച്ച ഭരണാധികാരി; രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കണം; നരേന്ദ്രമോദിയെ പുകഴ്ത്തി മോഹൻലാൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പ്രശംസ. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മോഹൻലാൽ മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. അദ്ദേഹം ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല മോദിയുടേതെന്നും മോഹൻലാൽ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read Moreറോഡിലെ കുഴി ഇല്ലായിരുന്നെങ്കിൽ…മരണാനന്തര ചടങ്ങിന് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണു; മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയ്ക്ക് പുനർജന്മം
ലക്നോ: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ. ആശുപത്രിയിൽ നിന്ന് മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതിന് ഇടയിൽ ആംബുലൻസ് കുഴിയിൽ വീണതോടെ വീട്ടമ്മയ്ക്ക് ബോധം വീഴുകയായിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി വിധിയെഴുതിയത്. പിലിഭിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റാണ് വിനീത. ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെ ഇവർ ബോധരഹിതയായി വീഴുകയായിരുന്നു. പിലിഭിതിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് വിനീതയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞത്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണു. തൊട്ടടുത്ത നിമിഷം വിനീത ശ്വസിക്കാൻ തുടങ്ങിയതായി ഭർത്താവ് പറഞ്ഞു. അപ്പോൾ തന്നെ വിനീതയെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിലേക്ക് മാറ്റി. പീന്നിട് നടത്തിയ ശരിയായ രോഗനിർണയവും ചികിത്സയും…
Read Moreമാംഗല്യം തന്തുനാനേന… കുംഭമേളയിലെ വൈറൽ താരം മോണാലിസ ഭോസ്ലെയ്ക്ക് കേരളത്തിൽ താലികെട്ട്; ഇതര മതക്കാരനുമായുള്ള വിവാഹത്തെ എതിർത്ത് പിതാവ്
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയ്ക്ക് ഇന്ന് കേരളത്തിൽ മാംഗല്യം. ഇന്ന് വൈകുന്നേരം അഞ്ചിന് പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെ തുടർന്ന് ഇന്നലെ രാവിലെ മോണാലിസ തൻ്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയായിരുന്നു. അച്ഛനിൽ നിന്നും രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പതിനെട്ട് വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്ന് പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേത്ത് മടങ്ങി. തുടർന്നാണ് ഇന്നു തന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. കുംഭമേളയിലെ വൈറൽ താരമായതോടെ പോണലിസയെ തേടി സിനിമയിൽ…
Read Moreഅളകമ്മയ്ക്ക് വേണം അഴകുള്ളൊരു ജീവിതം; നാട് ശുചിയാക്കാനിറങ്ങുന്ന വീട്ടമ്മയ്ക്ക് സ്വന്തമായൊരു വീടില്ല; അധികാരികളുടെ പേനാതുമ്പിൽ തട്ടി അളകമ്മയുടെ വീടെന്ന സ്വപ്നം
മൂന്നാര്‍: കഴിഞ്ഞ 20 വര്‍ഷമായി നാടു ശുചിയാക്കാനിറങ്ങുന്ന മൂന്നാര്‍ സ്വദേശിയായ അളകമ്മ അഴകുള്ളൊരു ജീവിതം സ്വപ്നംകണ്ടു തുടങ്ങിയിട്ടു വർഷങ്ങളായി. നല്ലൊരു കിടപ്പാടം പോലുമില്ലാതെ അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവർ. ഡ്യൂട്ടിക്കിടയില്‍ കാട്ടാന ആക്രമണത്തിലുണ്ടായ ശാരീരിക അവശതകളും ചികിത്സയ്ക്കായുണ്ടായ സാമ്പത്തിക ബാധ്യതയും അലട്ടുന്ന അളകമ്മ തന്റെ വേദനകള്‍ മറച്ചുവച്ചാണ് ഓരോ ദിവസവും നാടു ശുചിയാക്കാന്‍ ഇറങ്ങുന്നത്. ഇരുപതു വര്‍ഷമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തിനു കീഴില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയാണ് അളകമ്മ. അടച്ചുറപ്പുള്ള വീടുപോലുമില്ലാതെ, യാതൊരു സുരക്ഷിതത്വവുമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന അളകമ്മയെ ഉദ്യോഗസ്ഥര്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. ഒരാള്‍ പൊക്കം മാത്രമുള്ള ഷീറ്റുകൊണ്ടു മറച്ച ഷെഡിലാണ് താമസം. മഴക്കാലത്ത് ശക്തമായ കാറ്റില്‍ ഏതുനിമിഷവും പറന്നുപോകാവുന്ന നിലയിലാണ് ഷീറ്റുകള്‍. ചോരുന്ന ഇടങ്ങളില്‍ ടാര്‍പോളിന്‍ ഷീറ്റുകളാണ് ആശ്രയം. പഞ്ചായത്തില്‍ വീടിനായി അപേക്ഷിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. 2024 സെപ്റ്റംബര്‍ 25ന് ജോലിക്കിടെ കാട്ടാനയുടെ…
Read More