അമ്പലപ്പുഴ: പാചകവാതക സിലിണ്ടറിൽ പാചകവാതകത്തിന് പകരം പച്ചവെള്ളം. പുന്നപ്ര കുറവൻതോട് കിഴക്കുവശം ഒരുമ എന്ന പേരിൽ ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ് ഇത് ലഭിച്ചത്. മൂന്നു ദിവസം മുൻപാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് 110 രൂപ വർധിച്ച് 1,880 രുപയായത്. ഞായറാഴ്ചയാണ് ഇദ്ദേഹം ഈ വിലയ്ക്ക് പാചക വാതക സിലിണ്ടർ വാങ്ങിയത്. കഴിഞ്ഞദിവസം സ്ഥാപനത്തിൽ ഈ സിലിണ്ടർ ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്നതിനിടയിൽ സിലണ്ടർ ഓഫാകുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിൽ പച്ച വെള്ളമാണെന്ന് കണ്ടെത്തിയത്. ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിന് 38.1 കി.ഗ്രാം തൂക്കമുണ്ട്. സിലിണ്ടറിന്റെ തൂക്കം 19 കിലോയാണ്. ബാക്കി 19.1 കിലോ പാചക വാതകം കാണേണ്ടതാണ്. 9 കിലോ പാചക വാതകമാണ് ഉപയോഗിച്ചത്. ബാക്കി 10 കിലോ വെള്ളമാണ്. പിന്നീട് തൂക്കി നോക്കിയപ്പോഴാണ് സിലിണ്ടറിന്റെ തൂക്കമടക്കം 29 കിലോ ഉള്ളതായി കണ്ടത്. ആലപ്പുഴയിലെ…
Read MoreCategory: Top News
ജീവിതം മടുത്തു, ഒറ്റവരിയിൽ കുറിപ്പെഴുതി ആത്മഹത്യചെയ്തത് പ്ലസ്വൺ വിദ്യാർഥി; നാലുമാസത്തിനിടെ ചെന്നിത്തല നവോദയ സ്കൂളിലെ രണ്ടാമത്തെ മരണം
മാന്നാർ: ചെന്നിത്തല നവോദയ സ്കൂളില്‍ നാലുമാസം മുൻപ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ ആഘാതത്തിൽനിന്ന് മുക്തിയാകുന്നതിന് മുൻപായി മറ്റൊരു വിദ്യാര്‍ഥികൂടി ജീവനൊടുക്കി. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർഥി കായംകുളം പുതിയവിള അഭിരാമം വിട്ടിൽ കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജുവിന്റെ മകൻ അഭിഗീതാ(15) ണ് മരിച്ചനിലയിൽ കാണപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 ഓടെ ഹോസ്റ്റലിന്റെ വാഷ് റൂമിനു പിന്നിലായാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതം മടുത്തു എന്ന ഒറ്റവരി ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിനിയും ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയിരുന്നു. ഇതിന്റെ അന്വേഷണങ്ങൾ നടന്നുവരുകയാണ്. ഇതിനിടെയിലുണ്ടായ മറ്റൊരു മരണം വിദ്യാർഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ഒന്നാകെ ദുഃഖത്തിലും ആശങ്കയിലും ആക്കിയിരിക്കുകയാണ്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബിന്ദുവാണ് മാതാവ്. ഏക സഹോദരൻ: അഭിനന്ദ്…
Read Moreകാഴ്ചപരിമിതിയുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് സ്കൂൾ ജീവനക്കാരി; കുട്ടിയുടെ സാന്നിധ്യത്തില്‍ ജീവനക്കാരുടെ ലൈംഗീകവേഴ്ച
കാസര്‍ഗോഡ്: കാഴ്ചപരിമിതിയുള്ള പതിനാലുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്പെഷല്‍ സ്കൂള്‍ ജീവനക്കാര്‍ അറസ്റ്റില്‍. പാചകത്തൊഴിലാളി ബദിയഡുക്ക എടനീര്‍ സ്വദേശി ഫൗസിയ (43), ശുചീകരണ തൊഴിലാളി കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല സ്വദേശി കെ.എം. ഷഫീര്‍ (51) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. 40 ശതമാനം കാഴ്ചപരിമിതിയുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസം മുതല്‍ പലതവണ ഫൗസിയ കുട്ടിയെ പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സാന്നിധ്യത്തില്‍ ഫൗസിയയും ഷഫീറും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞു. അമ്മ വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയുമായിരുന്നു.
Read Moreഓൺലൈൻ ലോണിന്റെ തിരിച്ചടവ് മുടങ്ങി; മോർഫ് ചെയ്ത ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ച് നൽകി ഭീഷണി; ആസിഡ് കുടിച്ച് 21 കാരൻ ജീവനൊടുക്കി
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്കുമാറിന്റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഓൺലൈൻ വഴി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ…
Read Moreസ്ഥിരമായി ഓട്ടം വിളിച്ചുകൊണ്ടുപോകുന്ന സൗമ്യ; വീട് നിർമാണത്തിന് സൂക്ഷിച്ച പണം തട്ടിയെടുത്തു; ഓട്ടോ ഡ്രൈവറായ മകന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ട: മേലേ വെട്ടിപ്പുറം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യം.മേലെവെട്ടിപ്പുറം താന്നിക്കുഴിയിൽ വീട്ടിൽ ജെറിൻ രാജന്റെ (25) മരണം അന്വേഷിക്കണമെന്ന് മാതാവ് ലില്ലി രാജനും സഹോദരൻ ജസ്റ്റിനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025 ജൂലൈ 19 നാണ് ജെറിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . വെട്ടിപ്പുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.കൂടാതെ മെബൈൽ റിപ്പയറിംഗ് വീട്ടിൽ ചെയ്തു കൊടുക്കുമായിരുന്നു . ജെറിനുമായി സൗമ്യ എന്നൊരു സ്ത്രീ പരിചയപ്പെടുകയും സ്ഥിരമായി ഓട്ടം വിളിക്കാറുമുണ്ടായിരുന്നു . ജെറിന്റെ ഓട്ടോ ഡ്രൈവർമാരായ രണ്ട് കൂട്ടുകാർ മുഖാന്തിരമാണ് ഇവരെ പരിചയപ്പെട്ടത് . ജോലി സ്ഥലത്ത് പോകുന്നതിനും ഇവരെ തിരികെ വിളിച്ചു കൊണ്ടുവരുന്നതിനും ജെറിൻ പോകുമായിരുന്നു. 2.1 ലക്ഷം രൂപ സ്വരൂപിച്ച് വീട് പണിക്കായി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. ആ തുക ആരും അറിയാതെ ജെറിൻ സൗമ്യയ്ക്ക് കൊടുത്തു.…
Read Moreആ സ്നേഹം എനിക്ക് വേണം.! വിവാദം കൊടുംപിരിയിൽ നിൽക്കെ ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ് കുമാർ; എല്ലാ ഒത്തുതീർപ്പായെന്ന് ഭാര്യ ബിന്ദു മേനോൻ
തിരുവനന്തപുരം: വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിൽ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. അതേസമയം മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും. സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ…
Read Moreചോദ്യം ചെയ്താൽ കൈയ്യൊടിയുമോ? സ്കൂട്ടറിന് സൈഡ് നൽകിയില്ല; പോലീസുകാരൻ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; കേസെടുത്ത് പോലീസ്
ആലപ്പുഴ: സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പോലീസുകാരൻ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ചേർത്തല പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു ബസിലെ ഡ്രൈവർ മഹാദേവനാണ് മർദനമേറ്റത്. ചേർത്തല എക്സറേ ജംഗ്ഷൻ മുതൽ ബസിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ എറണാകുളം ഹാർബർ സ്റ്റേഷനിലെ പോലീസുകാരനായ വിനീത് സ്കൂട്ടറോടിച്ചെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പിന്നീട് ബസ് ചേർത്തല ഡിപ്പോയിലെത്തിയപ്പോൾ വിനീത് ബസ് ഡ്രൈവർ മഹാദേവനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബസിന്റെ സൈഡ് മിറർ തകർത്തു. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആരെയും മർദിച്ചിട്ടില്ലെന്നും വിനീത് പറഞ്ഞു.
Read Moreനീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല; ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
ആലപ്പുഴ: ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. യുവാവിനെ യുവതിയുടെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയോട്ടി പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊമ്മാടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ടൗണിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.
Read Moreനിങ്ങളെ ഞങ്ങൾ അനുഭാവിയാക്കി..! താത്വിക അവലോകത്തിൽ വീഴാതെ ജി. സുധാകരൻ; അനുനയ നീക്കം അവസാനിപ്പിച്ച് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടി
ആലപ്പുഴ: പാർട്ടിയുമായി അകന്നുനില്ക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഎം. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് അനുനയ നീക്കം സിപിഎം അവസാനിപ്പിച്ചത്. പാർട്ടിയുടെ അംഗത്വം സുധാകരൻ പുതുക്കിയിട്ടില്ല. അതേസമയം സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഎം ശേഖരിക്കുന്നുണ്ട്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ട്. കരുതിക്കൂട്ടിയാണ് സുധാകരന്റെ നീക്കം എന്നാണ് പാര്‍ട്ടി കരുതുന്നത്. ജി. സുധാകരന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ജി സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമെ അമ്പലപ്പുഴ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയുള്ളു എന്നാണ് വിവരം. അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരൻ. തല്ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് സുധാകരന്റെ നിലപാട്. അംഗത്വം പുതുക്കാന്‍ ഈ മാസം 31…
Read Moreകിടപ്പുമുറിയിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു; സാറിന് തെറ്റുപറ്റിയെന്ന് സ്റ്റാഫ് അംഗങ്ങൾ; ഗണേഷിനെകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിലെ മുറിയിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു. ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു വ്യക്തമാക്കി. “മന്ത്രി ഗണേഷ് കുമാർ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.’-ബിന്ദു പറഞ്ഞു. വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു…
Read More