കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Top News
ഒരു ലിറ്റര്‍ കള്ളിന്റെ പകുതി വിലയെങ്കിലും പാലിന് ലഭിക്കണം; കാലിത്തീറ്റ വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയാത്തത് കമ്പനികൾ സമ്പന്നരായതുകൊണ്ടെന്ന് ക്ഷീരകര്‍ഷക സംഘം
പാലാ: കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലക്കയറ്റംമൂലം ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ക്ഷീര കര്‍ഷക സംഘം ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.കാലിത്തീറ്റയ്ക്ക് 600 രൂപ വിലയുള്ളപ്പോള്‍ ഒരു ലിറ്റര്‍ പാലിന് 34 രൂപയായിരുന്നു. ആ കാലിത്തീറ്റയ്ക്ക് ഇന്നു മൂന്നിരട്ടി വിലയായി. പാലിനോ 39 രൂപയും. 2022ല്‍ പാലിന് വിലകൂട്ടിയ ശേഷം പലതവണ കാലിത്തീറ്റ വിലകൂടി. കേരളത്തില്‍ വിലകൂടാത്ത ഏക വസ്തു പാല് മാത്രമാണ്. ഇന്നത്തെ കാലിത്തീറ്റയുടെ വിലവച്ച് പാലിന് 80 രൂപയെങ്കിലും ലഭിക്കാതെ ക്ഷീരകര്‍ഷകര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പലതവണ നിവേദനങ്ങള്‍ നൽകിയിട്ടും നടപടിയുണ്ടായില്ല.പാലിന് വിലയോ സബ്സിഡിയോ കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒരു ലിറ്റര്‍ കള്ളിന്റെ പകുതിവിലപോലും ഒരു ലിറ്റര്‍ പാലിന് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പാല്‍വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടെങ്കിലും കാലിത്തീറ്റ വില നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ഇതിനു കാരണം കമ്പനികള്‍ കോടീശ്വരന്മാരും കര്‍ഷകര്‍ ദരിദ്രരുമായതാണെന്ന് ഭാരവാഹികള്‍…
Read Moreവാട്ട്സാപ്പ് കൂട്ടായ്മയൊരുക്കി കാത്തിരുന്നു; നാലുജില്ലകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കോട്ടയം കാരനെ കുടുക്കി തട്ടിപ്പിനിരയായ ഉദ്യോഗാർഥികൾ
ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വീസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെ (44) ആണ് ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത കേസിലാണ് നടപടി. യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബേക്കറി ജോലി, പായ്ക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽനിന്നും പണം വാങ്ങിയത്. പണം വാങ്ങുമ്പോൾ നോട്ടറി നൽകിയ രസീതുകളും ഇയാൾ നൽകും.…
Read Moreഅമ്മ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു; വാമനപുരത്തെ ഒരുവയസുകാരിയുടെ മരണം കൊലപാതകം; വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമതിച്ച് അശ്വതി
തിരുവനന്തപുരം: ഒരുവയസുകാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാമനപുരം കണിച്ചോട് സ്വദേശികളായ അശ്വതി-സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചതായുള്ള സംശയം അശ്വതിയ്ക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല. അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. രണ്ടാമത്തെ കുട്ടി ജനിച്ചതു മുതൽ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ലെന്നും ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
Read MoreWe need അടൂർ പ്രകാശ്…കെ. സുധാകരനെയും അടൂർ പ്രകാശിനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ല; പോസ്റ്റർ യുദ്ധവുമായി സേവ് കോൺഗ്രസ് ഫോറം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കെ. സുധാകരനും അടൂർ പ്രകാശിനും വേണ്ടി പോസ്റ്ററുകളുമായി അനുകൂലികൾ രംഗത്തെ്. എറണാകുളത്തെ വിവിധി ഇടങ്ങളിൽ സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും ഇന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പറവൂരിലും ഇടപ്പള്ളിയിലും ആലുവയിലും അടക്കമാണ് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫീസിന് സമീപവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറം ആണ് ഫ്ലക്സ് സ്ഥാപിച്ചത്. സുധാകരന് മത്സരിക്കാൻ രാഹുൽഗാന്ധി പിന്തുണ നൽകിയിട്ടുണ്ടെന്നും ഫ്ലക്സിലുണ്ട്. ഇതിനിടെ, അടൂര്‍ പ്രകാശിനായി പത്തനംതിട്ടയിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോന്നിയിൽ അടൂർ പ്രകാശിനെ തഴഞ്ഞ് ഹൈക്കമാൻഡ് ആരെ ഇറക്കിയാലും കോന്നിയിൽ പ്രകാശം പരക്കില്ലെന്നും അടൂർ പ്രകാശിനെയും കെ. സുധാകരനെയും ഒഴിവാക്കിയാൽ പ്രത്യാഘാതം ചെറുതാകില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. ഈഴവ സമുദായത്തെ തഴഞ്ഞാൽ കോൺഗ്രസിന് കനത്ത പ്രത്യാഘാതം ഉണ്ടാകും. പത്തനംതിട്ട ഡിസിസി ഓഫീസിന്റെ വാതിലിലും പരിസരങ്ങളിലും ആണ് പോസ്റ്ററുകൾ…
Read Moreഒറ്റപ്പാലത്ത് ചുവെരഴുത്ത് തുടങ്ങി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി; സ്ഥാനാർഥിത്വം ഉറപ്പിച്ച് മേജർ രവി
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം. രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ ‘എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ’ എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു. ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. ‘കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ’ എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു…
Read Moreപോക്സോ കേസ് പ്രതിയായ എഴുപത്തിയേഴുകാരന് 120 വർഷം തടവ്; വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചത് 2 വർഷത്തോളം
കുണ്ടറ : പോക്സോ കേസ് പ്രതിയായ 77 കാരന് 120 വർഷം തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുക അടച്ചില്ലെങ്കിൽ മൂന്നുവർഷം കൂടി തടവ് അനുഭവിക്കണം. വെള്ളിമൺ സ്റ്റാർച്ച് മുക്ക് നാട്ടുവാതുക്കലിൽ അജയ ഭവനിൽ നെൽസൺ(77) നെയാണ് കോടതി ശിക്ഷിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബവുമായി പിണങ്ങി സഹോദരിമാരുടെ കൂടെ താമസിക്കുന്ന സമയം സുഹൃത്തിന്റെ മകളായ അതിജീവിതയെ 2020 മുതൽ 2022 വരെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
Read Moreഅതിവേഗം ബഹുദൂരം..! കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം; വൈക്കത്തും പുതുപ്പള്ളിയിലും ചുവരുകളിൽ സ്ഥാനം പിടിച്ച് സ്ഥാനാർഥികൾ
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും ജില്ലയില്‍ പ്രചാരണം ആരംഭിച്ച് മുന്നണികള്‍. വൈക്കത്തും പുതുപ്പള്ളിയിലുമാണ് പ്രചാരണത്തിന് തുടക്കമായത്. വൈക്കത്ത് എഐവൈഎഫ് നേതാവ് പി. പ്രദീപിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐ കൗണ്‍സില്‍ തീരുമാനമായതോടെ പ്രവര്‍ത്തകര്‍ സൈബറിടങ്ങളിലും ബൂത്തുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വൈക്കത്തിന് സുപരിചിതനായ പ്രദീപ് സ്ഥാനാര്‍ഥിത്വം വന്നതോടെ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി, മുന്നണി യോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സിറ്റിംഗ് എംഎല്‍എയായ സി.കെ. ആശയുള്പ്പെടെ പാര്‍ട്ടി നേതാക്കളെല്ലാം പ്രദീപിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയിലുമുണ്ട്. അതേസമയം പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സിറ്റിംഗ് എംഎല്‍എം കൂടിയായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഫെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രവേശിച്ചത്. പിന്നാലെ ചുവരെഴുത്താരംഭിച്ചിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മീനടം കല്ലുപറമ്പ് കവലയിലാണ് ചുവരെഴുതിയത്. ഉറപ്പുള്ള സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പ്രചാരണം നേരത്തേ ആരംഭിക്കുമായിരുന്നു. അതാണ് പുതുപ്പള്ളിയിലെ…
Read Moreഅടുക്കളയിലെ താരമായി അവിൽ; പാചകം ചെയ്യാത്ത ഭക്ഷണ സാധനങ്ങളിലേക്ക് തിരഞ്ഞ് മലയാളികൾ; ഹോട്ടലുകളിൽ ചായയ്ക്ക് പകരം ഇടം പിടിച്ച് മോരുംവെള്ളം
കോട്ടയം: ഗ്യാസിന്റെ ലഭ്യത കുറഞ്ഞതോടെ പാചകം ചെയ്യാത്ത ഭക്ഷണ സാധനങ്ങള്‍ക്കു വലിയ തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. ഹോട്ടലുകളില്‍നിന്നു ചായ, കാപ്പി എന്നിവ ഏറെക്കുറെ ഒഴിവായിട്ടുണ്ട്. പകരം നാരങ്ങാവെള്ളം, മോരും വെള്ളം എന്നിവയാണു നല്‍കുന്നത്. അവല്, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയ്ക്കം ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഒരുകാലത്ത് മലയാളിയുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണമായിരുന്നു അവല്. എന്നാല്‍ കാലക്രമേണ ഭക്ഷണത്തില്‍നിന്നും ഇത് ഒഴിവാക്കപ്പെട്ടിരുന്നു. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ അടുക്കളയിലേക്ക് അവല്വിളയിച്ചതും നനച്ചതും തിരിച്ചു വരികയാണ്. തേങ്ങയുടെ വില കുറഞ്ഞതും അടുക്കളയില്‍ അവലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
Read Moreരണ്ടുനാലു ദിനം കൊണ്ടൊരുത്തനെ… പാചക വാതക ക്ഷാമം പരിഹരിക്കാൻ ഗ്യാസ് വിതരണത്തിന് മുൻഗണനാ ക്രമം; സിലിണ്ടർ ബുക്കിംഗ് കാലയളവ് വർധിപ്പിച്ചു
തിരുവനന്തപുരം: പാചക വാതക ക്ഷാമം പരിഹരിക്കാൻ നിർണായക തീരുമാനമായി സംസ്ഥാന സർക്കാർ. ഗ്യാസ് സിലിണ്ടർ വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. ഇതിനായി പ്രത്യേകം തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിംഗിനുള്ള കാലയളവ് കേന്ദ്രം വര്‍ധിപ്പിച്ചു. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിംഗ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ്…
Read More