ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി; വീ​ഴ്ച വ​രു​ത്തി​യ കോ​ര്‍​പ​റേ​ഷ​നി​ലെ പ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞു​ള്ള മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ കോ​ര്‍​പ​റേ​ഷ​നി​ലെ പ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി. മ​ണ​ക്കാ​ട്, ജ​ഗ​തി ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ഭ​ര​ണ​സൗ​ക​ര്യാ​ര്‍​ഥം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി നി​യ​മി​ക്കു​ന്നു​വെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​ത് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ആ​ര്‍​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ത്തു ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Read More

ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു

കൊ​ല്ലം: അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്നു സാ​ധാ​ര​ണ​ക്കാ​രാ​യ ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ വി​പ്ല​വാ​ത്മ​ക​മാ​യ നീ​ക്ക​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ചെ​റി​യ മൂ​ല്യ​മു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന പു​തി​യ ക​ര​ട് ച​ട്ട​ങ്ങ​ൾ ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കി. ഇ​ത​നു​സ​രി​ച്ച് 50,000 രൂ​പ വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ ത​ട്ടി​പ്പ് ക്ലെ​യി​മു​ക​ൾ​ക്കു ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ ഉ​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ഉ​പ​യോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന അ​റ്റ ന​ഷ്ട​ത്തി​ന്‍റെ 85 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 25,000 രൂ​പ (ഏ​താ​ണോ കു​റ​വ് അ​ത്) തി​രി​കെ ന​ൽ​കാ​നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശം. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ന്നാ​ൽ പ​ല​പ്പോ​ഴും ഉ​പ​യോ​ക്താ​വ് അ​ശ്ര​ദ്ധ കാ​ണി​ച്ചു​വെ​ന്ന പേ​രി​ൽ ബാ​ങ്കു​ക​ൾ കൈ​മ​ല​ർ​ത്തു​ന്ന രീ​തി​ക്ക് ഇ​തോ​ടെ മാ​റ്റം വ​രും. ഒ​രു ഇ​ട​പാ​ടി​ൽ ഉ​പ​യോ​ക്താ​വി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നു തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഇ​നി മു​ത​ൽ ബാ​ങ്കു​ക​ൾ​ക്കാ​യി​രി​ക്കും. 2026 ജൂ​ലൈ ഒ​ന്നു മു​ത​ലോ അ​തി​നു ശേ​ഷ​മോ ന​ട​ത്തു​ന്ന…

Read More

‘ജ​നം യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്, അ​തി​ന്‍റെ സ്പി​രി​റ്റ് ക​ള​യു​ന്ന ഒ​രു സ​മീ​പ​ന​വും ആ​രി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല’: അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ: വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ. ​സി വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ക. നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​നെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും. ഒ​രു സ്ഥാ​നാ​ർ​ത്ഥി​യേ​യും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഇ​ത്ത​രം വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ജ​നം യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തി​ന്‍റെ സ്പി​രി​റ്റ് ക​ള​യു​ന്ന ഒ​രു സ​മീ​പ​ന​വും ആ​രി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ല്ലാ ത​ല​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ത്തി​യാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ൽ സ്വ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യു​ള്ളൂ. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ജ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​യാ​ണു​ള്ള​ത്. സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: പ്ര​തി സി​റി​യ​ക് വാ​ഗ​മണ്ണി​ൽ പി​ടി​യി​ല്‍; തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ പ്ര​തി ക്ലീ​ൻ​ഷേ​വ് ചെ​യ്തി​രു​ന്നു; പി​ടി​യി​ലാ​കു​ന്ന​ത് ഏ​ഴാം ദി​വ​സം

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ജാ​സ്‌​ലി​യ ജോ​ണ്‍​സ​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​ന​മോ​ടി​ച്ച പ്ര​തി ഡോ. ​സി​റി​യ​ക് പി. ​ജോ​ണ്‍ പി​ടി​യി​ല്‍. വാ​ഗ​മ​ണ്ണി​ലെ റിസോട്ടിൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ട​ൻ അ​ങ്ക​മാ​ലി പോ​ലീ​സി​നു കൈ​മാ​റും. സി​റി​യ​കി​ന്‍റെ പി​താ​വ് ജോ​ര്‍​ജ് മാ​ത്യു​വി​നെ പോ​ലീ​സ് ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യാ​യ മ​ക​നെ ഒ​ളി​പ്പി​ച്ച കു​റ്റ​ത്തി​നാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും സി​റി​യ​ക് ഒ​ളി​വി​ലാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ആ​റു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ആ​യി​രു​ന്നു അ​ങ്ക​മാ​ലി ഹോം ​സ​യ​ന്‍​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച് ജാ​സ്ലി​യ​യെ വാ​ഹ​ന​മി​ടി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന ജാ​സ്ലി​യ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Read More

ഉ​ന്ന​ത വി​ജ​യം ല​ക്ഷ്യം, ഫോ​ണി​നോ​ടു​ള്ള ച​ങ്ങാ​ത്തം ഉ​പേ​ക്ഷി​ച്ചു; പ​രീ​ക്ഷ തീ​രും​വ​രെ ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ളു​ടെ ഫോ​ണ്‍ ഇ​നി ലോ​ക്ക​റി​ല്‍

തൊ​ടു​പു​ഴ: പൊ​തു​പ​രീ​ക്ഷ തീ​രും​വ​രെ ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണി​നോ​ട് ച​ങ്ങാ​ത്തം കൂ​ടി​ല്ല. ഉ​ന്ന​ത​വി​ജ​യം നേ​ടു​ക​യെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ണി​നോ​ട് ബൈ ​പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഇ​വി​ട​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തു​ന്ന മ​റ്റു​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​നി ഏ​കാ​ഗ്ര​ത​യോ​ടെ പ​രീ​ക്ഷ​യെ​ന്ന ഒ​റ്റ ല​ക്ഷ്യം മു​ന്നി​ല്‍​ക്ക​ണ്ട് ഉ​ന്ന​ത​വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യെ​ന്ന​താ​ണ് ഇ​വ​രു​ടെ ഉ​റ​ച്ച​തീ​രു​മാ​നം. ഇ​തി​നാ​യി മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍. പ്ര​ത്യേ​കം പേ​രെ​ഴു​തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ലു​ക​ള്‍ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം തി​രി​ച്ചു ന​ല്‍​കും. മൊ​ബൈ​ല്‍ ഉ​പ​യോ​ഗം വേ​ണ്ടെ​ന്നുവ​ച്ച​തോ​ടെ​ പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​യ​ള​വി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യ​ില്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച​ത്. സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യ​യ​നം നി​ല​ച്ച​തോ​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യം. അ​ന്നു​തു​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണി​നോ​ടു​ള്ള അ​ടു​പ്പം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ച് വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ല്‍…

Read More

ചി​രി​ക്കാ​ത്ത അ​വ​ലോ​ക​നം… ഭാ​ര്യാ​പ​ദം ഇ​പ്പോ​ൾ പൊ​ട്ടി​മു​ള​ച്ച​തെ​ങ്ങ​നെ; ശ്യാ​മ​ള ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​യാ​ളെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യെ ത​ന്നെ സ്ഥാ​നാ‍​ർ​ഥി​യാ​ക്കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് പ​റ​ഞ്ഞ ഗോ​വി​ന്ദ​ൻ പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് ഭാ​ര്യാ​പ​ദം ഇ​പ്പോ​ൾ പൊ​ട്ടി​മു​ള​ച്ച​ത് എ​ങ്ങ​നെ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​രി​ച്ച​ത്. ജി​ല്ലാ ഘ​ട​ക​വും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും ര​ണ്ട് ത​വ​ണ പ​രി​ശോ​ധി​ച്ച പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന സ​മി​തി​ക്ക് മു​ന്നി​ൽ വ​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ പി.​കെ. ശ്യാ​മ​ള ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന കാ​ര്യ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​റു​പ​ടി​യി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചും പി.​കെ. ശ്യാ​മ​ള പ​ല പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​നാ​വ​ശ്യ​മാ​യ വി​വാ​ദ​മാ​ണ് ശ്യാ​മ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​തെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബ​സി​ൽ അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്ത യു​വാ​വ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ;​ വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലെ പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​മ​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ലാ​ണ് വി​മ​ൽ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​മ​ൽ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. വി​മ​ൽ​കു​മാ​റി​നെ മു​റി​ക്ക് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് മാ​നേ​ജ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം; ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; ഞ​ണ്ടി​നോ​ട് അ​ല​ർ​ജി​യു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ

പ​ന​ങ്ങാ​ട്: വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചേ​പ്പ​നം കു​രീ​ക്ക​ൽ വീ​ട്ടി​ൽ എ​ൽ​ജി​ൻ ജൂ​ഡ് (33) ആ​ണ് മ​രി​ച്ച​ത്. യു​വാ​വി​ന് ഞ​ണ്ടു​ക​റി​യോ​ട് അ​ല​ർ​ജി​യു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ​യും ഞ​ണ്ടു​ക​റി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ൽ​ജി​ൻ ജൂ​ഡി​ന് അ​ല​ർ​ജി​യു​ണ്ടാ​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ഞ​ണ്ടു​ക​റി​യാ​ണ് എ​ൽ​ജി​ൻ ജൂ​ഡ് ക​ഴി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ യു​വാ​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജൂ​ഡി​നെ നെ​ട്ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Read More

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്ക് പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍; അ​ധ്യ​യ​നം താ​ളം തെ​റ്റു​മെ​ന്ന് ആ​ശ​ങ്ക; ഹൈ​സ്‌​കൂ​ള്‍ അ​റ്റാ​ച്ച്ഡ് പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ നാ​ളെ പ​രീ​ക്ഷ തു​ട​ങ്ങും

കൊ​ച്ചി: ഇ​ന്ന് ആ​രം​ഭി​ച്ച ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യു​ടെ ഡ്യൂ​ട്ടി​ക്കാ​യി പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​തി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍. പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​യ​നം താ​ളം തെ​റ്റു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള​ള​ത്. ഹൈ​സ്‌​കൂ​ള്‍ അ​റ്റാ​ച്ച്ഡ് പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് നാ​ളെ​യും അ​ല്ലാ​ത്ത​വ​ര്‍​ക്ക് 18നും ​വാ​ര്‍​ഷി​ക പ​രീ​ക്ഷ തു​ട​ങ്ങും. ഈ ​സ​മ​യ​ത്താ​ണ് പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്രൈ​മ​റി വി​ഭാ​ഗ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​റ​യു​ന്ന​ത്.പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി പോ​കു​മ്പോ​ള്‍ ഈ ​സ​മ​യ​ത്ത് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രി​ല്ലാ​തെ, പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തും പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തും എ​ങ്ങ​നെ​യെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ചോ​ദി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി അ​ധ്യാ​പ​ക​ര്‍ രാ​വി​ലെ 11.30 ന് ​സ്‌​കൂ​ളു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​രെ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് ത​ട​സ​മെ​ന്നാ​ണ് പ്രൈ​മ​റി വി​ഭാ​ഗം…

Read More

ട്യൂ​ഷ​ൻ അ​ധ്യാ​പ​ൻ സ്വ​കാ​ര്യ ഭാ​ഗ​ത്ത് പി​ടി​ച്ചു; പ​ത്താം വ​യ​സി​ൽ നേ​രി​ട്ട പീ​ഡ​നം പു​റ​ത്ത് പ​റ​ഞ്ഞ​ത് 11 വ​ർ​ഷ​ത്തി​ന് ശേ​ഷം; പ്ര​തി​ക്കു 18 വ​ർ​ഷം ക​ഠി​ന​ത​ട​വ്

തി​രു​വ​ന​ന്ത​പു​രം: ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച വി​വ​രം 11 വ​ർ​ഷ​ത്തി​നു ശേ​ഷം അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി സു​ബാ​ഷ്കു​മാ​റി​നെ (57) 18 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 35,000 രൂ​പ പി​ഴ​യ്ക്കും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ചു. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്ന​ര വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. അ​ഞ്ചും ആ​റും ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ന​ട​ന്ന പീ​ഡ​നം എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ​യാ​ണ് പു​റ​ത്തു പ​റ​യു​ന്ന​ത്. 2013 ൽ ​പെ​ണ്‍​കു​ട്ടി അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. 2014 ജ​നു​വ​രി വ​രെ പ്ര​തി പ​ല​ത​വ​ണ​ക​ളാ​യി ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നു കു​ട്ടി ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ട്യൂ​ഷ​ൻ നി​ർ​ത്തി. പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ൽ ഭ​യ​ന്ന് കു​ട്ടി​യു​ടെ മ​നോ​നി​ല തെ​റ്റി. പ്ല​സ്ടു പ​ഠ​നം…

Read More