ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്ക് പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍; അ​ധ്യ​യ​നം താ​ളം തെ​റ്റു​മെ​ന്ന് ആ​ശ​ങ്ക; ഹൈ​സ്‌​കൂ​ള്‍ അ​റ്റാ​ച്ച്ഡ് പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ നാ​ളെ പ​രീ​ക്ഷ തു​ട​ങ്ങും

കൊ​ച്ചി: ഇ​ന്ന് ആ​രം​ഭി​ച്ച ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യു​ടെ ഡ്യൂ​ട്ടി​ക്കാ​യി പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​തി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ആ​ശ​ങ്ക​യി​ല്‍. പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​യ​നം താ​ളം തെ​റ്റു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള​ള​ത്. ഹൈ​സ്‌​കൂ​ള്‍ അ​റ്റാ​ച്ച്ഡ് പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് നാ​ളെ​യും അ​ല്ലാ​ത്ത​വ​ര്‍​ക്ക് 18നും ​വാ​ര്‍​ഷി​ക പ​രീ​ക്ഷ തു​ട​ങ്ങും.

ഈ ​സ​മ​യ​ത്താ​ണ് പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്രൈ​മ​റി വി​ഭാ​ഗ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​റ​യു​ന്ന​ത്.പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി പോ​കു​മ്പോ​ള്‍ ഈ ​സ​മ​യ​ത്ത് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രി​ല്ലാ​തെ, പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തും പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തും എ​ങ്ങ​നെ​യെ​ന്നാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ചോ​ദി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി അ​ധ്യാ​പ​ക​ര്‍ രാ​വി​ലെ 11.30 ന് ​സ്‌​കൂ​ളു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ധ്യാ​പ​ക​രെ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് ത​ട​സ​മെ​ന്നാ​ണ് പ്രൈ​മ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ ചോ​ദ്യം.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത്ത​ര​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​പ്പോ​ള്‍ കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്‌​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഇ​തി​ന്‍റെ അ​പ്രാ​യോ​ഗി​ക​ത പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ മു​ന്നി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി അ​ന്ന് ക്ര​മീ​ക​ര​ണ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നു.

പ​രീ​ക്ഷാ​ഡ്യൂ​ട്ടി​ക്കാ​യി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വ​ത്തി​ല്‍ പ്രൈ​മ​റി ക്ലാ​സി​ലെ അ​ധ്യ​യ​ന​ത്തി​ന് ത​ട​സം വ​രാ​ത്ത രീ​തി​യി​ല്‍ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കാ​നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍ ഇ​തി​ന്‍റെ അ​ന്ത:​സ​ത്ത മ​ന​സി​ലാ​ക്കാ​തെ​യാ​ണ് നി​ല​വി​ല്‍ ചി​ല ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ അ​ധ്യ​യ​നം താ​ളം തെ​റ്റു​ന്ന​വി​ധ​ത്തി​ല്‍, അ​ധ്യാ​പ​ക​രെ പ​രീ​ക്ഷാ​ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ര്‍​ദ്ദേ​ശം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​നി​ല്‍​കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment