കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കു സമീപം കരഞ്ഞു രണ്ടര വയസുള്ള പെൺകുട്ടിയുമുണ്ടായിരുന്നു. ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവർ വാടകയ്ക്കു താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിനു ശേഷം വീട്ടിനുള്ളിൽനിന്നു ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും…
Read MoreCategory: Top News
ലൈംഗിക പീഡനവും 16 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പും; നഴ്സിന്റെ പരാതിയിൽ യുവാവ് പിടിയിൽ; സാം നിരവധി സാമ്പത്തിക കേസിൽ പ്രതിയെന്ന് പോലീസ്
പന്തളം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടില്‍ സാം ഹാര്‍ട്ടര്‍ (37) അറസ്റ്റിലായി. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് സാമിനെ പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നഴ്സ് ആയ യുവതിയെയാണ് ഇയാള്‍ ചൂഷണം ചെയ്തത്. യുവതിയില്‍ നിന്നു 16 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. പന്തളം എസ്എച്ച്ഒ റ്റി. ഡി. പ്രജീഷ്, എസ്ഐ പി.കെ. രാജന്, എഎസ്ഐ ബി. ഷൈന്എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreകുളിക്കടവിൽ നിന്ന വീട്ടമ്മയുടെ തലയിൽ തുണിയിട്ടശേഷം പീഡിപ്പിക്കാൻ ശ്രമം; മറ്റൊരു സ്ത്രീ വന്നതിൽ ജീവൻ തിരികെകിട്ടി; പ്രതി സബീർ മുങ്ങി; ആശങ്കയിൽ വീട്ടമ്മമാർ
മാന്നാർ: കുളിക്കടവില്‍ വീട്ടമ്മയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്ത ദിവസം ജയിലില്‍നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറി(48)നെയാണ് വീട്ടമ്മയെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ആറ്റുതീരത്തുള്ള കുറ്റിക്കാടുകൾ ഉൾപ്പെടെ നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ പോലീസ് ഡ്രോൺ പറത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം കുളിക്കടവില്‍ തുണി അലക്കിക്കൊ ണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ എത്തിയ സബീർ തുണികൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം കടവില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നതു കണ്ട ഇയാള്‍ ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു മൂന്നു ദിവസമായി ഇയാൾ ഇവിടെ കറങ്ങിനടന്ന് ഇവരെ…
Read Moreഅക്കൗണ്ടിൽ പണം എത്തിച്ചാൽ സാധനം എവിടെയും എത്തിക്കും; 800 രൂപയുടെ സാധനം വിറ്റിരുന്നത് 3000 രൂപയ്ക്ക്; കായംകുളത്ത് നഴ്സിംഗ് വിദ്യാർഥി എംഡിഎംഎയുമായി പിടിയിൽ
കായംകുളം: ട്രെയിനിൽ വന്നിറങ്ങിയ നഴ്സിംഗ് വിദ്യാർഥി മയക്കുമരുന്നുമായി പിടിയിൽ. നുറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥി(19)നെയാണ് 32 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്. മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ് ശബരിനാഥ്. ഇയാൾ ഇടയക്ക് അവധിക്കെന്നുപറഞ്ഞ് ബംഗളൂരു വിൽനിന്നും നാട്ടിലേക്ക് വരികയും ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ അക്കൗണ്ട് വഴി പണം എത്തിച്ചാൽ പറയുന്ന സ്ഥലത്ത് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവ്. ബംഗളൂരുവിൽനിന്ന് 800 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ 3000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം ഇൻസ്പെക്ടർ അരുൺഷാ, എസ്ഐമാരായ സംസൺ, പ്രേംജിത്ത്, സീനിയർ സിപിഒ ശ്യാംകുമാർ, അരുൺ എന്നിവരും നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജാക്സന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ്…
Read Moreഉമ്മൻ ചാണ്ടി നൽകിയ വീടുകളുടെ പകുതിപോലും പിണറായി നൽകിയില്ല: പിൻവാതിൽ നിയമനത്തിലൂടെ നഷ്ടമാകുന്നത് സംവരണമാണെന്ന് വി.ഡി. സതീശൻ
ചേർത്തല: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ പട്ടികജാതി-പട്ടികവർഗക്കാർക്കായി നൽകിയ വീടുകളുടെ പകുതിപോലും പിണറായി സർക്കാർ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരള വേലൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശതാബ്ദി ആഘോഷ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാർക്ക് മാത്രമായി പ്രത്യേകഭവന പദ്ധതി തന്നെ കൊണ്ടുവരണം. അഞ്ചുവർഷംകൊണ്ട് കേരള സർക്കാർ പട്ടികജാതിക്കാർക്ക് അനുവദിച്ച 112 കോടി രൂപ ഉപയോഗപ്പെടുത്തിയിട്ടില്ല. പിഎസ്സി നിയമനങ്ങൾ താഴേക്കുപോയി. എല്ലാ വകുപ്പുകളിലും നിയമനങ്ങൾ നോക്കുകുത്തിയായി മാറി. ഇപ്പോൾ നടക്കുന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രം. സിപിഎം ഇഷ്ടക്കാരെ പിൻവാതിലൂടെ നിയമിക്കുകയാണ്. ഇതിലൂടെ നഷ്ടമാകുന്നത് സംവരണമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.ദേശീയപാതയിൽ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും തുടങ്ങിയ വിളംബരറാലി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കലന്ത് രാജ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വടക്ക് അങ്ങാടി കവലയ്ക്കു സമീപം വിടിഎഎം…
Read Moreസൗഹൃദം നിർത്തിയപ്പോൾ വിവാഹിതയുടെ അശ്ലീല ചിത്രവും വീഡിയോയും വാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
തുറവൂർ: യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും വാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ. പി മനീഷ് (37) ആണ് പിടിയിലായത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. ഇതെത്തുടർന്ന് ഇയാൾ യുവിയുടെ ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി വാട്സ്അപ്പ്ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ അയൽവാസികളെയും കൂട്ടുകാരെയും ചേര്‍ക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും അതിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതേ യുവതിയെ പുറകേനടന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.
Read Moreഅയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതില്ല, പകരം കുടംപുളി ഇട്ടുവച്ച നല്ല മത്തി കറിയുണ്ട്: ജയിലുകളിൽ ഇനി മത്തി, അയല, ചൂര എന്നിവ നൽകും; മത്സ്യഫെഡ് മീൻ നൽകും
കണ്ണൂർ: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത്സ്യഫെഡ് മത്സ്യം നൽകും. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുന്നത്. ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ഇക്കാര്യത്തിൽ ധാരണയായി. ചില സമയങ്ങളിൽ ലഭ്യതക്കുറവു കാരണം മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കാൻ കഴിയും. 25 മത്സ്യങ്ങളുടെ പട്ടികയാണ് മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയത്. അതിൽ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. കറിക്കഷണങ്ങളാക്കിയാണ് മീനുകൾ ജയിലിലെത്തിക്കുന്നത്. ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കുന്നുണ്ട്. ഇവ പൊതുജനത്തിന് വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്നും എംഡി ഡോ. പി സഹദേവന് പറഞ്ഞു.
Read Moreപറഞ്ഞ സ്റ്റൈലിൽ മുടി വെട്ടിയിട്ടുണ്ട്, ഇനി പണം തന്നോളൂ: മുടിവെട്ടിയതിന്റെ പണം ആവശ്യപ്പെട്ട ബാർബറുടെ കൈ തല്ലിയൊടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
ഓച്ചിറ: മുടിവെട്ടിയതിന്റെ പണം ആവശ്യപ്പെട്ട ബാർബറുടെ കൈ തല്ലിയൊടിച്ചു. രണ്ട് പേർ പിടിയിൽ. ഓച്ചിറ വലിയകുളങ്ങര മീനാക്ഷി ഭവനത്തിൽ അജയ് (24), പായിക്കുഴി ഒയാസിസ് വീട്ടിൽ ഇൻസാഫ് (25) എന്നിവരാണ് പിടിയിലായത്. ചവറ പോരൂക്കര സ്വദേശി ഷഫീക്കിന്റെ കൈയാണ് ഇരുവരും ചേർന്ന് തല്ലി ഒടിച്ചത്. പാറക്കല്ലുകൊണ്ട് വലത് കൈ തല്ലിയൊടിക്കുകയായിരുന്നു. ആക്രമണത്തിൽ കൈപ്പത്തിക്ക് പൊട്ടലുണ്ട്. ഓച്ചിറ പോലീസ് പ്രതികളെ പിടികൂടി. ഓച്ചിറ മുണ്ടുകോട്ടയിലെ ഷഫീക്കിന്റെ ബാർബർ ഷോപ്പിലെത്തി മുടി വെട്ടിച്ച പ്രതികൾ പണം പിന്നീട് നൽകാമെന്ന് അറിയിച്ച് പോയിരുന്നു. തുടർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് ഷഫീക്ക് ഇരുവരോടും കൂലി ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പ്രതികൾ ഷഫീക്കിന്റെ കടയിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാളായ അജയ് നേരത്തേ കാപ്പ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.
Read Moreരണ്ട് ദിവസമായി ചൂടാക്കി കൊടുക്കുന്നത് ഫ്രിഡ്ജിൽ സൂക്ഷിച്ച സാന്പാർ: ഇതിനെച്ചൊല്ലി ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ബംഗളൂരു: പഴകിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ കാവ്യ (27)യാണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് രംഗസ്വാമിയുമായുണ്ടായ തർക്കം കൈയേറ്റത്തിലേക്ക് എത്തി. ഇതിൽ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു. കാവ്യക്ക് ശാരീരിക പ്രശ്നങ്ങളും ഛർദ്ദിയും ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വർഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ഇരുവർക്കും നാല് വയസുള്ള കുട്ടിയുണ്ട്.
Read Moreപാചക വാതകം വില കത്തിക്കയറി: ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ വര്‍ധിച്ചു
കൊച്ചി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന. വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു.
Read More