ട്യൂ​ഷ​ൻ അ​ധ്യാ​പ​ൻ സ്വ​കാ​ര്യ ഭാ​ഗ​ത്ത് പി​ടി​ച്ചു; പ​ത്താം വ​യ​സി​ൽ നേ​രി​ട്ട പീ​ഡ​നം പു​റ​ത്ത് പ​റ​ഞ്ഞ​ത് 11 വ​ർ​ഷ​ത്തി​ന് ശേ​ഷം; പ്ര​തി​ക്കു 18 വ​ർ​ഷം ക​ഠി​ന​ത​ട​വ്

തി​രു​വ​ന​ന്ത​പു​രം: ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച വി​വ​രം 11 വ​ർ​ഷ​ത്തി​നു ശേ​ഷം അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി സു​ബാ​ഷ്കു​മാ​റി​നെ (57) 18 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 35,000 രൂ​പ പി​ഴ​യ്ക്കും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ചു.

പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്ന​ര വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. അ​ഞ്ചും ആ​റും ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ന​ട​ന്ന പീ​ഡ​നം എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ​യാ​ണ് പു​റ​ത്തു പ​റ​യു​ന്ന​ത്. 2013 ൽ ​പെ​ണ്‍​കു​ട്ടി അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​തി കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. 2014 ജ​നു​വ​രി വ​രെ പ്ര​തി പ​ല​ത​വ​ണ​ക​ളാ​യി ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നു കു​ട്ടി ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ട്യൂ​ഷ​ൻ നി​ർ​ത്തി.

പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ൽ ഭ​യ​ന്ന് കു​ട്ടി​യു​ടെ മ​നോ​നി​ല തെ​റ്റി. പ്ല​സ്ടു പ​ഠ​നം ഒ​രു വ​ർ​ഷം ന​ഷ്ട​പ്പെ​ട്ടു. പ്ല​സ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ പീ​ഡ​ന സം​ഭ​വം ഓ​ർ​ത്ത കു​ട്ടി​ക്ക് അ​മി​ത ഭ​യ​വും ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന സ്വ​ഭാ​വ​വും മാ​ന​സി​കാ​വി​ഭ്രാ​ന്തി​യും കാ​ണി​ച്ചു തു​ട​ങ്ങി. ഇ​തു ക​ണ്ട വീ​ട്ടു​കാ​ർ സൈ​ക്കോ​ള​ജി​സ്റ്റി​നെ കാ​ണി​ച്ചു.

കോ​വി​ഡ് സ​മ​യം ആ​യ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ആ​യാ​ണു ചി​കി​ത്സ നേ​ടി​യ​ത്. ആ ​സ​മ​യം അ​മ്മ കൂ​ടെ ഉ​ള്ള​തി​നാ​ൽ കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്തു പ​റ​ഞ്ഞി​ല്ല. മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​സു​ഖം ഭേ​ദ​മാ​യി​രു​ന്നു. കു​ട്ടി​ക്ക് എം​ബി​ബി​എ​സി​നു പ്ര​വേ​ശ​നം കി​ട്ടി ഹോ​സ്റ്റ​ലി​ൽ താ​മ​സം തു​ട​ങ്ങി. ഈ ​സ​മ​യം പ്ര​തി​യോ​ടു രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രാ​ളെ ഹോ​സ്റ്റ​ലി​ൽ ക​ണ്ട​പ്പോ​ൾ കു​ട്ടി​ക്കു മ​നോ​വി​ഭ്രാ​ന്തി ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്നു ഡോ​ക്ട​റെ കാ​ണി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പ​റ​യു​ന്ന​ത്. ഡോ​ക്ട​റാ​ണ് 2024 ൽ ​പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

 

Related posts

Leave a Comment