ജാ​സ്‌​ലി​യ​യു​ടെ മ​ര​ണം: പ്ര​തി സി​റി​യ​ക് വാ​ഗ​മണ്ണി​ൽ പി​ടി​യി​ല്‍; തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ പ്ര​തി ക്ലീ​ൻ​ഷേ​വ് ചെ​യ്തി​രു​ന്നു; പി​ടി​യി​ലാ​കു​ന്ന​ത് ഏ​ഴാം ദി​വ​സം

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ജാ​സ്‌​ലി​യ ജോ​ണ്‍​സ​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വാ​ഹ​ന​മോ​ടി​ച്ച പ്ര​തി ഡോ. ​സി​റി​യ​ക് പി. ​ജോ​ണ്‍ പി​ടി​യി​ല്‍. വാ​ഗ​മ​ണ്ണി​ലെ റിസോട്ടിൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ട​ൻ അ​ങ്ക​മാ​ലി പോ​ലീ​സി​നു കൈ​മാ​റും.

സി​റി​യ​കി​ന്‍റെ പി​താ​വ് ജോ​ര്‍​ജ് മാ​ത്യു​വി​നെ പോ​ലീ​സ് ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യാ​യ മ​ക​നെ ഒ​ളി​പ്പി​ച്ച കു​റ്റ​ത്തി​നാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും സി​റി​യ​ക് ഒ​ളി​വി​ലാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ആ​റു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി 28ന് ​ആ​യി​രു​ന്നു അ​ങ്ക​മാ​ലി ഹോം ​സ​യ​ന്‍​സ് കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച് ജാ​സ്ലി​യ​യെ വാ​ഹ​ന​മി​ടി​ച്ച​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന ജാ​സ്ലി​യ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Related posts

Leave a Comment