തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യം കിട്ടാനില്ല. സ്റ്റോക്കുള്ളവയാകട്ടെ വിലകൂടിയ മദ്യം മാത്രം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ ഉപഭോക്താക്കൾ മറ്റു വഴിതേടിയേക്കുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. നികുതിപ്രശ്നവുമായി ബന്ധപ്പെട്ട് ഡിസ്റ്റിലറികൾ ഉത്പാദനം നിർത്തിയതോടെ ബിവറേജസ് ഷോപ്പുകളിൽ മദ്യലഭ്യത വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. നാലുലക്ഷം കെയ്സ് മദ്യമാണ് നിലവിൽ ഗോഡൗണുകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും കൂടിയ വിലയുള്ള മദ്യങ്ങളാണ്. ഒരാഴ്ച കൂടി വിൽപ്പന നടത്താനുള്ള മദ്യശേഖരം മാത്രമേ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ ശേഷിക്കുന്നുള്ളൂ. മദ്യത്തിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ വിൽപ്പനയിലും വലിയ കുറവുണ്ടായി. പ്രതിദിനം 25 കോടി രൂപയ്ക്ക് മേൽ വിൽപ്പനയുണ്ടായിരുന്നിടത്ത് നിലവിൽ വിൽപ്പന 17 കോടിക്കും താഴെയായി. മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തിൽ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രശ്നം സർക്കാരിന്റെ പരിഗണനയിലാണ്. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. വലിയ തോതിൽ മദ്യലഭ്യത കുറഞ്ഞതോടെ സ്ഥിരം ഉപഭോക്താക്കളിൽ പലരും മറ്റ്…
Read MoreCategory: Top News
കല്യാണവീട്ടിലെ തല്ലുമാല..! പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയല്ല ഈ കല്ല്യാണ ത്തല്ല്; ബാലരാമപുരത്തെ കല്ല്യാണത്തല്ലിലെ കാര്യം നിസാരം…
തിരുവനന്തപുരം: പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയുള്ള തല്ല് കല്ല്യാണ വീടുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ അയൽവാസിയായ തന്നെ കല്ല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ഒരു തല്ലുണ്ടാകുന്ന് ഇതാദ്യമായിരിക്കും. ബാലരാമപുരത്തെ കല്ല്യാണത്തല്ല് വാർത്ത സമൂഹ മാധ്യമത്തിൽ വൈറലാകുവകാണ്. ബാലരാമപുരത്ത് കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലിൽ പോലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക് തുടങ്ങി കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് അയൽവാസിയായ അഭിജിത്താണ് പ്രശ്നങ്ങൾ ഉണ്ടാക്കിത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഎല്ലാവരെയും സുരക്ഷിതരാക്കിയ രൂപേഷ്! അപകടം സംഭവിച്ചത് ഫോണ്‍ എടുക്കാനായി വീണ്ടും വാഹനത്തില്‍ കയറിയപ്പോള്‍; മൃതദേഹം കണ്ടെത്തി
മൂന്നാര്‍: ശനിയാഴ്ച വൈകുന്നേരം മൂന്നാറിലെ കുണ്ടളയിലുണ്ടായ ഉരുള്‍പൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം മുത്തപ്പൻകാവ് സ്വദേശി രൂപേഷ് കല്ലട(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒലിച്ചുപോയ വാഹനം ശനിയാഴ്ച കണ്ടെത്തിയിരുന്നു. വാഹനം പൂർണമായി തകർന്നിരുന്നു. എന്നാൽ, രൂപേഷിനെ കണ്ടെത്താനായില്ല. മോശം കാലാവസ്ഥയും പ്രദേശത്തെ കാട്ടാനശല്യവും മൂലമാണ് ശനിയാഴ്ച രാത്രി എട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് പോലീസ്, അഗ്നിശമന സേന, റവന്യൂവകുപ്പ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിച്ചത്. എട്ടോടെ മൃതദേഹം കണ്ടെത്തി. അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ജില്ലാ കളക്ടർ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ എന്നിവരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. എല്ലാവരെയും സുരക്ഷിതരാക്കിയ രൂപേഷ് രൂപേഷ്…
Read Moreഓജോ ബോർഡ് കളിക്കവേ 11 വിദ്യാർഥികൾ കുഴഞ്ഞുവീണു; വായിൽനിന്ന് നുരയുംപതയും! ബോധരഹിതരായ കുട്ടികളെ കണ്ടെത്തിയത് അധ്യാപകര്‍
ബൊഗോട്ട: കൊളംബിയയിലെ സ്കൂളിൽ ഓജോ ബോർഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ കുഴഞ്ഞുവീണു. ഹാറ്റോയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ 11 വിദ്യാർഥികളാണ് ഓജോ ബോർഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്. ബോധരഹിതരായ കുട്ടികളെ അധ്യാപകരാണ് കണ്ടെത്തിയത്. കുട്ടികൾക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയുംപതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമം റിപ്പോർട്ട് ചെയ്തു. പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെ സ്കൂൾ വരാന്തയിലാണ് ബോധരഹിതരായി കണ്ടെത്തിയത്. ഇതിൽ 5 വിദ്യാർഥികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ സോക്കോറോയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ഛർദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരേ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോർട്ടുണ്ട്. കുട്ടികൾ സ്കൂൾ വരാന്തയിൽ ഓജോ ബോർഡ് കളിച്ചിരുന്നതായും ആത്മാവിനെ വിളിച്ചു വരുത്തുന്നതിന്റെ ഭാഗമായി ബോർഡിൽ…
Read Moreസർക്കാർ ഫോമുകളിൽ ഇനി ഭാര്യയും ഭർത്താവുമില്ല, ‘പങ്കാളി’ മാത്രം! ഫോമുകൾ പരിഷ്കരിക്കാനുള്ള കാരണം ഇങ്ങനെ…
കണ്ണൂർ: ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രാലിറ്റി) ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോറങ്ങൾ പുതുക്കുന്നു. ഇനിമുതൽ അപേക്ഷാഫോറങ്ങളിൽ ഭർത്താവിന്റെ/ഭാര്യയുടെ പേര് എന്ന കോളം ഇല്ലാതാകും. പകരം ജീവിതപങ്കാളിയുടെ പേര് എന്ന രീതിയിൽ കോളം പരിഷ്കരിക്കും. രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ടുപേരുടെയോ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഓപ്ഷൻ അനുവദിക്കും. അവൻ/അവന്റെ, എന്നുമാത്രം ഉപയോഗിക്കുന്നതിന് പകരം ഈ കോളം അവന്റെ/അവളുടെ എന്നനിലയിൽ മാറും. അപേക്ഷാഫോറങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് എല്ലാ വകുപ്പിനും നിർദേശം നൽകിക്കഴിഞ്ഞു. പരന്പരാഗതമായി ഉപയോഗിച്ചുപോന്ന സർക്കാർ അപേക്ഷാ ഫോമുകൾ ഉപയോഗിക്കുന്നതിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർ, വിവാഹമോചനം നേടാതെ അകന്നുകഴിയുന്ന ദന്പതികൾ, മാതാപിതാക്കളുമായി അകന്നുകഴിയുന്നവർ എന്നിവർ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലും കൂടിയാണ് ഫോമുകൾ പരിഷ്കരിക്കുന്നത്.
Read Moreഅമിതമായ മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി; പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കി
കണ്ണൂര്‍: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷൻ വിദ്യാർഥിയാണ് ഫ്രഡിൽ. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.
Read Moreനവീന്‍ എന്തിന് ആത്മഹത്യ ചെയ്തു ? സ്കൂളിൽ പ്യൂൺ ജീവനൊടുക്കിയ നിലയിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീൻ(24) ആണ് മരിച്ചത്. സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകൂലിപ്പണിക്കെത്തിയ സംസദിന് ഇടയ്ക്ക് കഞ്ചാവ് കച്ചവടവും; 3000 രൂപയുടെ സാധനം വിറ്റപ്പോൾ കിട്ടിയത് കൊള്ളലാഭം; പൂർണ്ണമായും കഞ്ചാവ് കച്ചവടം നടത്താൻ പ്രതിയെ പ്രേരിപ്പിച്ച ലാഭം ഞെട്ടിക്കുന്നത്…
പാന്പാടി: ഒന്നരക്കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവ് വില്പനയിലുടെ നേടിയിരുന്നതു കൊള്ള ലാഭം. വെസ്റ്റ് ബംഗാൾ മേധിനിപുർ വെസ്റ്റ് ജില്ലയിൽ മുഗ് ബസാർ എസ്.കെ. സംസദ് അലി (26) യെയാണ് പാന്പാടി എക്സൈസ് റേഞ്ചും കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാളിൽനിന്നു ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് കോട്ടയം, പാന്പാടി പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വില്പന നടത്തിയിരുന്നത്. വെസ്റ്റ് ബംഗാളിൽനിന്ന് ഒരു കിലോഗ്രാം കഞ്ചാവ് 3000 രൂപയ്ക്കാണ് ഇയാൾ വാങ്ങിയിരുന്നത്. കോട്ടയത്ത് എത്തിച്ചു ഈ കഞ്ചാവ് വില്പന നടത്തുന്പോൾ ഇയാൾക്കു 30,000 മുതൽ 40,000 രൂപ വരെയാണ് ലഭിച്ചിരുന്നത്. കൊള്ള ലാഭം ലഭിച്ചു തുടങ്ങിയതോടെ സംസദ് അലി മറ്റു ജോലികൾക്കൊന്നും പോകാതെ പൂർണമായും കഞ്ചാവ് വിൽപ്പനയിലേക്കു തിരിയുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടു കഞ്ചാവ് ആവശ്യപ്പെടുന്നവർക്കു സ്ഥലത്ത്…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍; പാലക്കാട് സ്വദേശിയായ യുവാവ് പെൺകുട്ടിയുടെ അമ്മയോടൊപ്പം താമസിച്ചു വരുന്നതിനി ടെയാണ് കുട്ടിയെ പീഡിപ്പിച്ചത്
ഇടുക്കി: അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഒളിവില്‍ പോയ രണ്ടാനച്ഛന് പിടിയില്‍. ഇയാള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തി വരുന്നതിനിടെ തൃശൂരില്‍ നിന്നാണ് ഇന്നലെ രാത്രി പ്രതി പിടിയിലായത്. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. അടിമാലിയില്‍ നിന്നു രക്ഷപ്പെട്ട പ്രതി എറണാകുളത്തു നിന്നു നടത്തിയ ഒരു ഫോണ്‍കോളിനെ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തൃശൂരിലുണ്ടെന്ന് പോലീസിനു മനസിലായത്. ഇയാളെ പിന്തുടർന്ന പോലീസ് രാത്രിയോടെ പിടികൂടുകയായിരുന്നു. പ്രതിയെ അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്നാറിലെ ഹോട്ടലില്‍ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. പാലക്കാട് സ്വദേശിയായ ഇയാള്‍ വ്യാജ പേരിലാണ് അടിമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്നത്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.പെൺകുട്ടിക്കു കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രതിയും മാതാവും ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.…
Read Moreറോഡിലെ കുഴിയും സ്കൂട്ടറും ചതിച്ചു; അമിത വേഗത്തിൽ പോകുന്നതിനിടയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; യുവാവിനെ രക്ഷിച്ച ശേഷം വണ്ടി പരിശോധിച്ച നാട്ടുകാർകണ്ട കാഴ്ച ഞെട്ടിക്കുന്നത്…
കാസര്‍ഗോഡ്: കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയിൽ. മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (48)പിടിയിലായത്. കഞ്ചാവുമായി അമിത വേഗത്തിൽ പോകുന്നതിനിടയിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് മറിഞ്ഞു വീഴു കയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വണ്ടിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നും കണ്ണൂരിലേയ്ക്ക് പോകുമ്പോള്‍ ചേറ്റുകുണ്ടില്‍ വച്ചാണ് മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷിച്ച ശേഷം നാട്ടുകാർ വണ്ടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു പൊതികളിലായി രണ്ടു കിലോ വീതമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്കായി ആശുപത്രിയിലാണ് ഇയാളിപ്പോള്‍. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകുക.
Read More