നായുടെ വാല് കുഴലിലിട്ടിട്ട് കാര്യമുണ്ടോയെന്ന ചോദ്യം സ്വയം ഒന്നുകൂടി ചോദിക്കേണ്ടി വരും താലിബാന് മാറ്റമുണ്ടാവുമെന്ന ശുഭപ്രതീക്ഷ മനസ്സില്‍ വരുമ്പോള്‍. പഴയതിലും വലിയ ഗോത്രീയത ഭരണത്തില്‍ കൊണ്ടുവന്ന് ഒരു ജനതയെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ് ഇവിടെ ചിലര്‍ക്ക് ‘വിസ്മയ’മായ ഭീകരഭരണകൂടം. പൊതുജന മദ്ധ്യത്തില്‍ നടപ്പാക്കുന്ന വധശിക്ഷ, കല്ലെറിയല്‍, ചാട്ടവാറടി, കൈകാലുകള്‍ മുറിച്ചു കളയല്‍ തുടങ്ങിയ ഇസ്ലാമിക രീതിയിലുള്ള ശിക്ഷകള്‍ നടപ്പിലാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ പരമോന്നത ആത്മീയ നേതാവ് കോടതികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നു എന്ന വിസ്മയകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു വിഭാഗം ജഡ്ജിമാരുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ആത്മീയ നേതാവിന്റെ നിര്‍ബന്ധപൂര്‍വ്വം അനുസരിക്കേണ്ട ഈ നിര്‍ദ്ദേശം വന്നതെന്ന് താലിബാന് മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് തന്റെ ട്വീറ്റില്‍ കുറിച്ചു. ഹിബത്തുള്ള അഖണ്ഡ്സദ എന്ന പരമോന്നത നേതാവ് താലിബാന് അധികാരത്തിലേറിയതിനു ശെഷം കാണ്ഡഹാറില്‍ നിന്നും രാജ്യത്തെ തന്റെ പരമാധികാരം…
Read MoreCategory: Top News
ഇനി ആരും ചതിക്കരുത്..! ഹോട്ടലില്‍ റൂമെടുത്ത് കാമുകിയെ വിളിച്ചു വരുത്തി യുവാവ് ചെയ്തത്… ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍
മധ്യപ്രദേശ്: ജബല്‍പുരില്‍ കാമുകിടെ കഴുത്തറുത്ത് അന്ത്യനിമിഷങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. അഭിജിത്ത് പാട്ടിദാര്‍ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശില്പ ജരിയ (22)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ എട്ടിന് ജബല്‍പുരിലെ റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ശില്‍പ്പയുടെ കഴുത്തറുത്തതിന് ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ‘ആരെയും ഇനി ചതിക്കരുത്’ എന്ന ശീര്‍ഷകത്തില്‍ ശില്പ ജരിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അഭിജിത്ത് പാട്ടിദാര്‍ യുവതിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊലപാതകത്തിനു പിന്നാലെ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. ശില്പയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജബല്‍പുരിലെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നതെന്ന് അഭിജിത്ത് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
Read Moreവാട്സാപ്പ് വഴി “ലക്കി ഡ്രോ”; വല വിരിച്ച് തട്ടിപ്പ് സംഘം; ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ
നിശാന്ത് ഘോഷ് കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്പോൾ വാട്ട്സാപ്പിന്റെ പേരിൽ പുതിയ തട്ടിപ്പുമായി ഓൺലൈൻ മാഫിയ. ഇന്ത്യ, നേപ്പാൾ, ദുബായ് ഉൾപ്പെടെയുള്ള അഞ്ചു രാജ്യങ്ങളിലെ വാട്ട്സാപ്പ് ഉപയോക്താക്കളുടെ നന്പറുകളുടെ നറുക്കെടുപ്പിൽ ഇന്ത്യയിൽ നിന്നുള്ള ഭാഗ്യവാനായി താങ്കൾ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണിച്ചാണ് തട്ടിപ്പ്. കോൻ ബനേഗാ ക്രോർപതി ഇന്ത്യ സിം കാർഡ് ലക്കി ഡ്രോ കോംപിറ്റേഷനിൽ നിങ്ങൾ 25 ലക്ഷത്തിന് അർഹനായെന്ന് കാണിക്കുന്ന അമിതാബ് ബച്ചന്റെ ചിത്രത്തോട് കൂടിയുള്ള കാർഡ് വാട്സാപ്പുകളിൽ അയയ്ക്കുന്നതിനൊപ്പം ശബ്ദ സന്ദേശവും അയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. കോൻബനേഗാ ക്രോർപതിയുടെ പേരിലാണ് കാർഡ്. കാർഡിൽ ലോട്ടറി നന്പറും വാട്സാപ്പിൽ ബന്ധപ്പെടേണ്ട ഫോൺ നന്പറും നൽകിയിട്ടുണ്ട്. ശബ്ദ സന്ദേശത്തിൽ ലോട്ടറി എസ്ബിഐ മുംബൈയിലാണുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് കാർഡിൽ നൽകിയിട്ടുള്ള വാട്ട്സാപ്പ് നന്പറിൽ ബന്ധപ്പെടണമെന്നുമാണ് നിർദേശം. എത്രയുംപെട്ടെന്ന് കാർഡിൽ കാണിച്ച നന്പർ ഫോണിൽ സേവ് ചെയ്ത് വാട്സാപ്പ്…
Read Moreകണ്ണൂർ നഗരത്തിൽ വലവിരിച്ച് സെക്സ് റാക്കറ്റ്; കോടതിയിൽ വിവാഹമോചനക്കേസുമായെത്തുന്ന യുവതികളെ റാഞ്ചാൻ പ്രത്യേക സംഘം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂരിലെ കുടുംബക്കോടതി പരിസരത്ത് വലവിരിച്ച് സെക്സ് റാക്കറ്റ്. വിവാഹമോചനക്കേസുകളിൽപ്പെടുന്ന യുവതികൾക്ക് നിയമസഹായം നൽകാമെന്ന വ്യാജേനയാണ് സംഘം യുവതികളെ വലയിലാക്കുന്നത്. വിവാഹമോചനക്കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുന്ന യുവതികളെ പല തവണ നിരീക്ഷിച്ചതിനു ശേഷമാണ് സംഘം സമീപിക്കുന്നത്. യുവതികളുടെ ഒപ്പം കുടുംബക്കാർ ഉൾപ്പെടെയുള്ള ആളുകൾ ഇല്ലെങ്കിൽ സൗഹൃദം നടിച്ചെത്തും. നിയമസഹായവുമായാണ് സംഘം ആദ്യം യുവതികളെ സമീപിക്കുന്നത്. ഭർത്താവിന്റെ അടുക്കൽനിന്ന് കൂടുതൽ തുക നഷ്ടപരിഹാരമായി മേടിച്ചു തരാമെന്നും ഇതിനു പറ്റിയ അഭിഭാഷകർ തങ്ങളുടെ കൂടെയുണ്ടെന്നും ഇവർ അറിയിക്കും. യുവതി വലയിൽ വീണാൽ താമസ സൗകര്യം ഉൾപ്പെടെ സംഘം ഏർപ്പാടാക്കും. പിന്നീട്, സംഘത്തിന്റെ ആവശ്യത്തിനനുസരിച്ച് യുവതികളെ ഉപയോഗിക്കും. അഴീക്കോട് സ്വദേശിനിയും ഇപ്പോൾ താവക്കരയിൽ താമസിക്കുന്നതുമായ യുവതിയുടെ നേതൃത്വത്തിലാണ് കുടുംബക്കോടതി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നത്. കണ്ണൂർ നഗരത്തിലെ ചില ഉന്നതരുടെ പണം പലിശയ്ക്ക് കൊടുക്കുന്നതും ഈ യുവതിയുടെ നേതൃത്വത്തിലാണ്. റിയൽ…
Read Moreയുവതിയെ കൊന്നു ഫ്രിഡ്ജിൽ സൂക്ഷിച്ചത് 35 കഷണങ്ങളാക്കി; പ്രണയം വീട്ടുകാർ എതിർത്തപ്പോൾ കാമുകനൊപ്പം നാടുവിട്ടു; തിരക്കിയെത്തിയ പിതാവ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ 26 വയസുകാരി യുവതിക്കു നേരേ കൊടുംക്രൂരത. ജീവിതപങ്കാളിയായ യുവതിയെ അഫ്താബ് അമീൻ പൂനാവാല എന്ന 28കാരനായ യുവാവ് കൊലപ്പെടുത്തി മൃതശരീരം 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞു. ഡൽഹിയിലെ മെഹ്റോളി പ്രദേശത്തുള്ള കാടിനുള്ളിൽ ദിവസവും രാത്രി വൈകി ഇയാൾ ശരീര ഭാഗങ്ങൾ മറവു ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയെ ഡൽഹി പോലീസ് അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ജീവിതപങ്കാളിയായിരുന്ന ശ്രദ്ധ വാക്കറെന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്നു മേയ് 18നാണ് അഫ്താബ് കൊലപാതകം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങൾ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീടുള്ള 18 ദിവസങ്ങളിൽ മെഹ്റോളിയിലെ വനത്തിനുള്ളിൽ വിവിധയിടങ്ങളിലായി ഇയാൾ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ മറവ് ചെയ്തു. മുംബൈയിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്പോഴാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏപ്രിൽ അവസാനത്തോടെ ഡൽഹിയിൽ എത്തുന്ന ഇവർ…
Read Moreഅവനോടൊപ്പം പോകല്ലേന്ന് ഞാൻ പറഞ്ഞതല്ലേ; ഏഴുവർഷം ഒന്നിച്ചു താമസിച്ച യുവാവിനെ വിട്ട് മറ്റൊരാളുമായി ബന്ധം; കൗമാരക്കാരനെ കാമുകിയുടെ മുൻകാമുകൻ വെടിവച്ചു കൊന്നു
റേവാരി: ഏഴുവർഷം ഒന്നിച്ചു ജീവിച്ച ശേഷം കാമുകനെ വിട്ട് മറ്റൊരാളുമായി ബന്ധം തുടങ്ങി. ഹരിയാനയില്‍ കൗമാരക്കാരനെ കാമുകിയുടെ മുന്കാമുകന് വെടിവച്ചു കൊന്നു. ധരുഹേരയിലാണ് സംഭവം. രാജസ്ഥാനിലെ ഭരത്പുരിലെ ജിറോളി ഗ്രാമവാസിയായ മനീഷ് കുമാര്‍(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ മനോജ് കുമാറി(26)നെ പോലീസ് അറസ്റ്റ് ചെയ്തു. ധരുഹേരയിലെ ആസാദ് കോളനിയില്‍ കാമുകിയുമൊത്ത് താമസിച്ചു വരികയായിരുന്നു മനീഷ്. ശനിയാഴ്ച ഇവരുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ മനോജ്, മനീഷുമായി വഴക്കിടുകയും തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മനോജ് സ്ഥലത്ത് നിന്നും ബൈക്കില്‍ രക്ഷപെട്ടു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മനീഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. മനോജിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മനോജുമായി ഏഴ് വര്‍ഷമായി ലിവ്-ഇന്‍ റിലേഷനിലായിരുന്ന യുവതി അടുത്തിടെ ബന്ധം അവസാനിപ്പിക്കുകയും മനീഷുമായി അടുക്കുകയുമായിരുന്നു. ഈ ബന്ധത്തെ…
Read Moreസ്കാനിംഗ് സെന്ററിലെ ദൃശ്യം പകർത്തൽ; അൻജിത്തിന്റെ മൊബൈൽ പരിശോധിച്ച പോലീസ് ദൃശ്യങ്ങളുടെ എണ്ണം കണ്ട് ഞെട്ടി
അടൂര്‍: എംആര്‍ഐ സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അന്‍ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താന്‍ പോലീസ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അന്‍ജിത്ത് മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞതിനേ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സ്കാനിംഗ് സെന്ററുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഇരുപതോളം ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ ഉള്ളതായി പോലീസിനു പ്രാഥമിക വിവരം ലഭിച്ചു. എട്ട് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി. മറ്റുള്ളവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. സംഭവത്തില്‍ പരാതി നല്കിയ യുവതിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അവര്‍തന്നെ മായ്ച്ചിരുന്നു. ഇതുള്‍പ്പെടെ പരാതിക്ക് തെളിവായി ഹാജരാക്കണമെന്നതിനാല്‍ സൈബര്‍ സെല്ല് കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നീക്കം ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി അടൂര്‍ ഡിവൈഎസപി ബിനു പറഞ്ഞു. അറസ്റ്റിലായ അന്‍ജിത് നേരത്തെ ഇവരുടെ തന്നെ തിരുവനന്തപുരത്തെ…
Read Moreഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ ഉടുമുണ്ട് മുഖത്തുചുറ്റി കീഴ്പ്പെടുത്തും; വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും; സ്ഫടികം വിഷ്ണുവിനെ വിലങ്ങണിയിച്ച് പോലീസ്
പാലക്കാട്: സ്ത്രീകളുടെ പിന്നാലെയെത്തി ഉടുമുണ്ട് ഉരിഞ്ഞ് അവരുടെ മുഖം മറച്ചശേഷം കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുന്ന സ്ഫടികം വിഷ്ണു അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിലാണ് കൊടുമ്പ് സ്വദേശി വിഷ്ണുവിനെ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമയായ ‘സ്ഫടിക’ ത്തിലെ ആടുതോമയുടെ രീതിയിൽ മുണ്ട് പറിക്കുന്നതിനാലാണ് സ്ഫടികം വിഷ്ണു എന്ന ഇരട്ടപ്പേര് ഇയാൾക്കു ലഭിച്ചത്. ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകളെ നിരീക്ഷിക്കും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ പദ്ധതിയിടും. സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് അവരുടെ മുഖത്ത് ചുറ്റി ആളെ മനസിലാക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി. സമാന രീതിയിൽ സ്ത്രീകൾക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊടുമ്പ്…
Read Moreജനപ്രിയ മദ്യങ്ങൾ കിട്ടാനില്ല; ബിവറേജ് കോർപ്പറേഷനിൽ ശേഷിക്കുന്നത് ഒരാഴ്ചത്തേക്കുള്ള മദ്യം; സ്ഥിരം ഉപഭോക്താക്കളിൽ മറ്റ് വഴി തേടുമെന്ന മുന്നറിയിപ്പുമായി എക്സൈസ് ഇന്റലിജൻസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനപ്രിയ മദ്യം കിട്ടാനില്ല. സ്റ്റോക്കുള്ളവയാകട്ടെ വിലകൂടിയ മദ്യം മാത്രം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞാൽ ഉപഭോക്താക്കൾ മറ്റു വഴിതേടിയേക്കുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. നികുതിപ്രശ്നവുമായി ബന്ധപ്പെട്ട് ഡിസ്റ്റിലറികൾ ഉത്പാദനം നിർത്തിയതോടെ ബിവറേജസ് ഷോപ്പുകളിൽ മദ്യലഭ്യത വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. നാലുലക്ഷം കെയ്സ് മദ്യമാണ് നിലവിൽ ഗോഡൗണുകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും കൂടിയ വിലയുള്ള മദ്യങ്ങളാണ്. ഒരാഴ്ച കൂടി വിൽപ്പന നടത്താനുള്ള മദ്യശേഖരം മാത്രമേ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിൽ ശേഷിക്കുന്നുള്ളൂ. മദ്യത്തിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ വിൽപ്പനയിലും വലിയ കുറവുണ്ടായി. പ്രതിദിനം 25 കോടി രൂപയ്ക്ക് മേൽ വിൽപ്പനയുണ്ടായിരുന്നിടത്ത് നിലവിൽ വിൽപ്പന 17 കോടിക്കും താഴെയായി. മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തിൽ പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രശ്നം സർക്കാരിന്റെ പരിഗണനയിലാണ്. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. വലിയ തോതിൽ മദ്യലഭ്യത കുറഞ്ഞതോടെ സ്ഥിരം ഉപഭോക്താക്കളിൽ പലരും മറ്റ്…
Read Moreകല്യാണവീട്ടിലെ തല്ലുമാല..! പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയല്ല ഈ കല്ല്യാണ ത്തല്ല്; ബാലരാമപുരത്തെ കല്ല്യാണത്തല്ലിലെ കാര്യം നിസാരം…
തിരുവനന്തപുരം: പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയുള്ള തല്ല് കല്ല്യാണ വീടുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ അയൽവാസിയായ തന്നെ കല്ല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ഒരു തല്ലുണ്ടാകുന്ന് ഇതാദ്യമായിരിക്കും. ബാലരാമപുരത്തെ കല്ല്യാണത്തല്ല് വാർത്ത സമൂഹ മാധ്യമത്തിൽ വൈറലാകുവകാണ്. ബാലരാമപുരത്ത് കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലിൽ പോലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക് തുടങ്ങി കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് അയൽവാസിയായ അഭിജിത്താണ് പ്രശ്നങ്ങൾ ഉണ്ടാക്കിത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More