തമിഴ്നാട്ടില്‍ നിന്നും വീണ്ടും വ്യാജബാങ്കിന്റെ വാര്‍ത്ത. വ്യാജ ബാങ്ക് ആരംഭിച്ച് വന്‍തട്ടിപ്പിനു പദ്ധതിയിട്ട യുവാവാണ് ഇപ്പോള്‍ ചെന്നൈയില്‍ അറസ്റ്റിലായത്. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി ‘ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്’ എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്. മറ്റൊരു ബാങ്കില്‍ ഇയാള്‍ക്കുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ചെന്നൈയില്‍ ആസ്ഥാനവും എട്ടിടങ്ങളില്‍ ശാഖകളുമായിട്ടായിരുന്നു ബാങ്കിന്റെ തുടക്കം. മധുര, സേലം, ഈറോഡ്, നാമക്കല്‍, കള്ളക്കുറിച്ചി, പെരമ്പല്ലൂര്‍, വിരുദാചലം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലായിരുന്നു ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വന്‍തട്ടിപ്പ് നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ബാങ്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ചന്ദ്രബോസ് യു.കെ.യില്നിന്ന് എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. പുതിയ ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ്…
Read MoreCategory: Top News
ലഹരി തലയ്ക്ക് പിടിക്കുമ്പോൾ അച്ഛന്റെ ക്രൂരത ഓട്ടിസം ബാധിച്ച മകനോട്; മര്‍ദനമേല്‍ക്കുമ്പോഴും അച്ഛനൊപ്പം ഇരിക്കുന്ന മകൻ; ചെട്ടിക്കുളങ്ങരിയിലെ കരളലിയിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ചെട്ടികുളങ്ങര: ഓട്ടിസം ബാധിച്ച 12 വയസുകാരനെ അച്ഛന് ക്രൂരമായി മര്‍ദിച്ചെന്നു പരാതി. ചെട്ടികുളങ്ങര കൈതവടക്ക് രാഹുല്‍ ഭവനത്തില്‍ രാജീവാണ് മകന് കാശിനാഥിനെ ക്രൂരമായി മര്‍ദിച്ചത്. ചെട്ടികുളങ്ങര ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കാശിനാഥ്. മദ്യപിച്ചെത്തുന്ന രാജീവ് മകനെ തല്ലുകയും തലകൊണ്ട് മുഖത്തിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദനമേല്‍ക്കുന്ന സമയമെല്ലാം നിര്‍വികാരനായി അച്ഛനൊപ്പം ഇരിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ നൊമ്പരമുളവാക്കുന്നു. നേരത്തെയും ഇയാള്‍ മകനെ മര്‍ദിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു. അന്നു ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍, തുടര്‍ന്നും മദ്യപിച്ചെത്തി ഇയാള്‍ മകനെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മാവേലിക്കര പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഗവർണർ പാൻമസാല ഉപയോഗിക്കുന്നു; ഇതിന്റെ ലഹരിയിലാണ് അദ്ദേഹത്തിന്റെ സംസാരം; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. ഗവർണർ നിരോധിത പാൻമസാല ഉപയോഗിക്കുന്നതായും ഇതിന്റെ ലഹരിയിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ആരോപിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് ഗവർണർ നടത്തുന്നത്. എക്സൈസ് രാജ്ഭവനിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ആരിഫ് ഖാനെ തിരിച്ചുവിളിക്കാൻ കേന്ദ്രം തയാറാകണം- സാനു മാധ്യമങ്ങളോട് പറഞ്ഞു.
Read Moreആക്ഷൻ ഹീറോ മേരി..! ജീവിക്കാനായി ലോട്ടറിക്കച്ചവടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി
ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി. സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. അയൽപക്കക്കാരന്റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു. അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ വന്നതോടെ വീടിന്റെ കാര്യങ്ങൾക്കായി ലോൺ എടുത്തു. ഇപ്പോൾ സിനിമാക്കാരാരും വിളിക്കണില്ല, ലോണടയ്ക്കാനും നിവൃത്തിയില്ല. മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓർത്താണ് ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയത്. നേരം വെളുക്കുമ്പോൾ തൊട്ട് ലോട്ടറിയുമായി വെയിലത്ത് അലയുകയാണ്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളിൽ വേഷമിട്ടു. കണ്ണൻ ദേവൻ, ഏഷ്യൻ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്. അഞ്ചാറ് സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്. ഈ ദുരിതത്തിനിടയിലും സിനിമാ മോഹംകൈവിട്ടിട്ടില്ല. വിളിക്കുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്കായി വിളിച്ചാൽ ലോട്ടറി കച്ചവടത്തിന് അവധി കൊടുത്ത് വീണ്ടും സിനിമയിലേക്ക്…
Read Moreഎങ്ങനെയുണ്ട്…വെറൈറ്റി അല്ലേ…അധ്യാപക പരീക്ഷയുടെ ഹാള്‍ടിക്കറ്റില്‍ ദ്യോഗാര്ഥിയുടെ ചിത്രത്തിന് പകരം സണ്ണി ലിയോണ്‍
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണത്തെ കർണാടക ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷ യുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം വന്നത്. ഉദ്യോഗാര്‍ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവം കണ്ട് വിദ്യാര്‍ഥിയുടെ കണ്ണ് തള്ളി. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.
Read Moreപോസ്റ്ററിലെ ചിത്രം മാറിപ്പോയതോ! തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടത് സ്ഥാനാർഥിയായി മാത്യു ദേവസി; ഫ്ളക്സിലെ ചിത്രം മമ്മൂട്ടിയുടേത്
ഈരാറ്റുപേട്ട: റോഷാക്ക് എന്ന സൂപ്പർഹിറ്റിനു ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തീക്കോയി പഞ്ചായത്ത് 3ാം വാർഡ് ഇടത് സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച…
Read Moreമണലാരണ്യത്തിൽ 25 വർഷം പണിയെടുത്ത സമ്പാദ്യം ഭാര്യ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ സ്വത്തെല്ലാം കോടതി അറ്റാച്ച് ചെയ്തു; ഒടുവിൽ പ്രസന്നൻ ചെയ്തതിങ്ങനെ…
ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ കെ.ജി. ജയന്തി (48)ക്കാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. തിങ്കൾ രാത്രി 10ന് ജയന്തിയുടെ വീട്ടിൽ വച്ചാണ് സംഭവം. സംഭവത്തെത്തുടർന്ന് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചത്തും വയറ്റിലും നാലിലേറെ കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. പ്രസന്നനെതിരേ ചെങ്ങന്നൂർ കോടതിയിൽ പോക്സോ കേസ് നിലവിലുണ്ട്. എന്നാൽ, പോലീസ് ഈ വിഷയത്തിൽ സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.25 വർഷമായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നരവർഷമായി നാട്ടിലുണ്ട്. സമ്പാദിച്ച സ്വത്തുക്കൾ ഭാര്യ കൈവശപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ പരാതിയെതുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ്…
Read Moreതിങ്കളാഴ്ച സ്കൂളിലേക്ക് പോയ അര്‍ച്ചനയും അഹല്യയും എവിടെ ? മൂന്ന് നാൾ കഴിയുമ്പോളും തുമ്പില്ലാതെ പൊലീസ്
ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണിനില്ലാത്തത്. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളി ലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ…
Read Moreപടയപ്പ കട്ടക്കലിപ്പിൽ..! ഹോണ്‍ മുഴക്കിയോ, ഫ്ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുത്; മാട്ടുപ്പെട്ടിയിലെത്തുന്നവര്ക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ “പടയപ്പ’ എന്ന കാട്ടാനയെ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ശാന്തനായി വഴിയരികില്‍ കാണപ്പെട്ടിരുന്ന ആന അക്രമാസക്തമായതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിനു സമീപം ആന കടകള്‍ തല്ലിതകര്‍ത്തിരുന്നു. ആളുകള്‍ പ്രകോപിപ്പിക്കുന്നതാണ് പടയപ്പ അക്രമകാരിയാകാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഹോണ്‍ മുഴക്കിയോ, മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുതെന്നാണ് നിര്‍ദേശം. ആനയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്തേയ്ക്ക് ഇറങ്ങിയാല്‍ ആനയെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Read Moreഅപ്പോഴും അവൻ അവളെ സംശയിച്ചില്ല..! ഷാരോണിനെ കോളജില്‍വച്ചും കൊല്ലാന്‍ ശ്രമിച്ചു; ജ്യൂസ് ചലഞ്ച് നടത്തി കൊല്ലാനുള്ള രണ്ടാംശ്രമം പാളിയത് ഷാരോൺ അങ്ങനെ ചെയ്തതുകൊണ്ട്
തിരുവനന്തപുരം: പാറശാലയില്‍ യുവാവിനെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും വധശ്രമം നടന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ കോളജില്‍വച്ചും കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.യുവാവ് പഠിച്ച നെയ്യൂർ സിഎസ്ഐ കോളജില്‍വച്ച് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്കി. അന്‍പതില്‍ അധികം ഗുളികകള്‍ തലേന്നു കുതിർത്ത് കൈയില്‍ കരുതിയിരുന്നു. പിന്നീട് കോളജിലെത്തിയശേഷം ശുചിമുറിയിൽ കയറി ഇത് ജ്യൂസിൽ കലർത്തി. തുടർന്ന് ഷാരോണുമായി ജ്യൂസ് ചലഞ്ച് നടത്തുകയായിരുന്നെന്നുമാണ് മൊഴി. ഇത് കുടിച്ച ഷാരോണ്‍ കൈയ്പ്പ് മൂലം തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താനുള്ള പ്രതിയുടെ രണ്ടാമത്തെ ശ്രമമാണ് കോളജിൽവച്ച് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി കോളജിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
Read More