തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വിദ്യാർഥിനി മരിച്ചു. തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി. അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറു വേദന അനുഭവപ്പെട്ട അഭിതയെ മാർത്താണ്ഡത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി പോലീസിൽ പരാതി നൽകി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. എന്നാൽ വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും…
Read MoreCategory: Top News
സക്കീർഭായിക്ക് കഴിയുമോ ഇങ്ങനെ..! ചേർത്ത് പിടിച്ച് ഫോട്ടോയെടുത്ത് ദിലീപും ലിബർട്ടി ബഷീറും; കൗതുകക്കാഴ്ചയ്ക്ക് ദിലീപ് ഫാൻസ് നൽകിയ ക്യാപ്ഷൻ ഇങ്ങനെ…
തലശേരി: തിരുവനന്തപുരത്തെ ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായെത്തിയ രണ്ടു പേരിലായിരുന്നു ഏവരുടെയും ശ്രദ്ധ. സമീപ നാളുകളിൽ പരസ്പരം വിമർശനങ്ങൾ ഉന്നയിച്ച നടൻ ദിലീപും നിർമാതാവ് ലിബർട്ടി ബഷീറും തമ്മിലുള്ള കൂടിക്കാഴ്ച മറ്റുള്ളവരിലും കൗതുകമുണർത്തി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ നിരന്തരം വിമർശിക്കുകയും തലശേരി കോടതിയിൽ ദിലീപിനെതിരെ കേസ് നൽകുകയും ചെയ്ത ലിബർട്ടി ബഷീറും ദിലീപും ചടങ്ങിൽ കണ്ടുമുട്ടിയയുടൻ കൈകോർത്ത് ചേർത്ത് പിടിച്ച് ഫോട്ടോ എടുക്കുകയാണ് ചെയ്തത്. ഈ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായി. “എൻ നൻപനെ പോലാരുമില്ലേ’ എന്ന കുറിപ്പോടെയാണ് ദിലീപ് ഫാൻസ് ചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയ ഇരുവരും വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നത്. നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീർ അടക്കമുള്ളവരുടെ ഗുഢാലോചനയാണെന്ന ദിലീപിന്റെ ആരോപണത്തെ തുടർന്ന് അഡ്വ. വി.ആർ. നാസർ മുഖാന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ കേസ്…
Read Moreഅച്ഛനായിരുന്നു ശരി… എട്ടുവർഷം നീണ്ട നിയമപോരാട്ടം ഫലം കണ്ടു ; മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന രോഹിതിന്റെ മരണം അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്
പത്തനംതിട്ട: മകന്റെ മരണത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി നടത്തിയ നിയമ പോരാട്ടത്തിന് എട്ടു വര്‍ഷത്തിന് ശേഷം വിജയം കണ്ടതിന്റെ സംതൃപ്തിയിലാണ് അഭിഭാഷകനായ എം.എസ്. രാധാകൃഷ്ണൻ. മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന മകൻ രോഹിതിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കേസിൽ സിബിഐ അന്വേഷിക്കാനുള്ള ഉത്തരവ് കഴിഞ്ഞദിവസം സുപ്രീംകോടതി നൽകി. ഇലന്തൂര്‍ കുഴിക്കാല മേപ്പുറത്ത് എം.എസ്.രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും മകനായ രോഹിത് കൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം വച്ചുനീട്ടിയ കര്‍ണാടക സിബിസിഐഡി വിഭാഗത്തിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഒരു മാസത്തിനകം രോഹിതിന്റെ പിതാവ് അഡ്വ. എം.എസ്. രാധാകൃഷ്ണന് പിഴത്തുക കൈമാറാനും കോടതി നിര്‍ദേശിച്ചു.മംഗലാപുരം കുന്തിക്കാനയിലെ എജെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന രോഹിതിന്റെ മൃതദേഹം 2014 മാര്‍ച്ച് 23 ന് തണ്ണീര്‍ഭാവി ബീച്ചിലേക്കുള്ള റോഡിലെ കുറ്റിക്കാടുകള്‍ക്ക് സമീപം തല വേര്‍പെട്ട…
Read Moreപതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ചത് അധ്യാപിക; ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിപറഞ്ഞ കാര്യങ്ങൾ സമ്മതിച്ച് ടീച്ചർ
തൃശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. 37 വയസുള്ള അധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പീഡനത്തിനിരയായ വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാർ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കുകയായിരുന്നു. കൗണ്‍സിലറോടാണ് വിദ്യാർഥി വിവരം തുറന്ന് പറഞ്ഞത്. കൗണ്‍സിലർ അധ്യാപകരെയും ശിശുക്ഷേമ സമിതി അംഗങ്ങളെയും വിവരമറിയിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങളാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്. ട്യൂഷൻ അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിച്ചു. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ഇവർ. കോവിഡ് കാലത്താണ് ട്യൂഷൻ എടുത്തു തുടങ്ങിയത്. ഇവർ നേരത്തെ ഫിറ്റ്നസ് സെന്ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു. പീഡനത്തിനിരയായ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. പോലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി.…
Read Moreമൈത്രിയില്ലാതെ ജനമൈത്രി പോലീസ്… പരാതി നൽകാൻ കാത്ത് നിൽക്കേണ്ടി വന്നത് 5 മണിക്കൂറിലേറെ; പാമ്പാടി പോലീസ് സ്റ്റേഷനിൽ വൃദ്ധയായ വീട്ടമ്മ കുഴഞ്ഞ് വീണു
കോട്ടയം: പരാതി നൽകാനെത്തിയ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഇന്നലെ പാന്പാടി സ്റ്റേഷനിലായിരുന്നു സംഭവം. കോത്തല എസ്എൻ പുരം സ്വദേശിനി ശാന്തകുമാരി (60)യാണു കുഴഞ്ഞു വീണത്. ഉടൻതന്നെ ഇവരെ പാന്പാടി താലൂക്ക് ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയൽവാസികളുമായുള്ള തർക്കത്തെത്തുടർന്നു പരാതി നൽകാനാണു ശാന്തമ്മ പോലീസ് സ്റ്റേഷനിൽ എത്തിയത്. പരാതി നൽകുന്നതിന് ഇവർ അഞ്ച് മണിക്കൂർ കാത്തുനിന്നെങ്കിലും പരാതി സ്വീകരിച്ചില്ലെന്നു പറയുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥർതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, പരാതി സ്വീകരിക്കുവാൻ ദീർഘനേരം നിർത്തിയതാണ് ശാരിരിക ബുദ്ധിമുട്ട് നേരിടാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.
Read More‘മേയറുടെ കത്ത് ഒറ്റപ്പെട്ട സംഭവമല്ല’; സർക്കാരിനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും; സംസ്ഥാനം ഭരണഘടനാതകർച്ചയിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ മേഖലകളിൽ പിൻവാതിൽ നിയമനത്തിന് പാർട്ടിക്കാരെ ശിപാർശ ചെയ്തുകൊണ്ടുള്ള കത്തുകൾ മുൻപും പാർട്ടി ഓഫീസുകളിൽ ചെന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ധാരാളം പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും ഗവർണർ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനം ഭരണഘടനാതകർച്ചയിലാണ്. തനിക്കെതിരേ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെയെന്നും തന്നെ റോഡിൽ ആക്രമിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലർമാർ ഇന്ന് ഗവർണറെ നേരിട്ട് കണ്ട് പരാതി നൽകാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പാർട്ടിയെയും നഗരസഭയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയുള്ള ഗവർണറുടെ പ്രതികരണം. ഇന്നലെ കൊച്ചിയിൽ അർബൻ മൊബിലിറ്റി കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.…
Read Moreമുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ഡോക്ടർ നൽകിയ മരുന്ന് കഴിച്ചതോടെ മൂക്കിലെ രോമങ്ങൾ മുതൽ പുരികം വരെ കൊഴിഞ്ഞു; ആത്മഹത്യക്കുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരം
കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് യുവാവ് ജീവനൊടുക്കിയത്. ചികിത്സിച്ച ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുടികൊഴിച്ചിൽ മാറാൻ എട്ട് വർഷമായി മരുന്ന് കഴിക്കുന്നതായി കത്തിൽ പറയുന്നു. മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്. മുടികൊഴിച്ചിൽ കാരണം യുവാവിന്റെ വിവാഹ ആലോചനകൾ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി. യുവാവിന്റെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പോലീസിലാണ് പരാതി…
Read Moreകഞ്ചാവ് വിറ്റ ലാഭം നല്കാഞ്ഞതില് കലിമൂത്ത് സുഹൃത്തിന്റെ അമ്മയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചു!ഹെല്‍മറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു;യുവാവ് പിടിയില്‍…
കഞ്ചാവ് പൊതികള്‍ വിറ്റ ലാഭത്തെ ചൊല്ലിയുള്ള ദേഷ്യത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി അമ്മയുടെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെല്‍മെറ്റുകൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. കമ്പിപ്പാലം ഭാഗത്താണ് സംഭവം. തൊടുപുഴ കോലാനിയില്‍ പഞ്ചവടിപ്പാലം ഭാഗത്തുള്ള കുളത്തൂര്‍ വീട്ടില്‍ ലിബിന് ബേബി( 23)യാണ് പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാല്‍വര്‍ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാള്‍ അത് പങ്കുവെയ്ക്കാന്‍ തയാറാകാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ലാഭം ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ വീട്ടിലെത്തിയ മൂവര്‍സംഘം നാലാമനെ കാണാഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് വീട്ടില്‍ ആദര്‍ശ് എന്ന വടിവാള്‍ അച്ചുവിനെ ഒരു വധശ്രമക്കേസില്‍ ശനിയാഴ്ച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍…
Read Moreവനിതാ ഡോക്ടര്‍മാര്‍ സന്തോഷിന്റെ ദൗര്‍ബല്യം ? തോടുപുഴയിലെ വനിതാ ഡോക്ടര്‍മാരെയും ആക്രമിച്ചത് ഇയാളെന്ന് സംശയം…
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് കടുത്ത ഞരമ്പുരോഗിയെന്ന് സൂചന. ഇടുക്കി തൊടുപുഴയില്‍ മറ്റൊരു വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിലെ പ്രതിയും സന്തോഷ് തന്നെയെന്ന സംശയം ബലപ്പെടുകയാണ്. വൈകിട്ട് ആറുമണിയോടെ നടന്നുപോയ ഡോക്ടറുടെ പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി കടന്നു പിടിച്ചുവെന്നാണ് കേസ്. സന്തോഷ് ആ ദിവസം തൊടുപുഴയില്‍ ഉണ്ടായിരുന്നോയെന്ന് ഉറപ്പിക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. തൊടുപുഴ ടൗണിലെ ക്ഷേത്രത്തിനു സമീപം നടന്നുവരികയായിരുന്ന വനിതാ ഡോക്ടറുടെ പിന്നാലെ കൂടിയ പ്രതി, ക്ഷേത്രത്തിനു സമീപത്തുവച്ച് കടന്നുപിടിച്ചെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇയാള്‍ക്കു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ അന്നുതന്നെ പോലീസില്‍ പരാതി നല്കി. പ്രതി മാസ്ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നാണു വനിതാ ഡോക്ടര്‍ പൊലീസിനു നല്കിയ മൊഴി. രണ്ട് ആക്രമണങ്ങള്‍ക്കും ചില സാമ്യങ്ങളുണ്ടെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്.മധുബാബു പറഞ്ഞു.…
Read Moreവീട്ടുകാരുമായി പിണങ്ങി രാത്രിയില്‍ വീടുവിട്ടിറങ്ങിയ 16കാരി എത്തിയത് റെയില്‍വേ സ്റ്റേഷനില്‍ ! പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പൂട്ടിയിട്ട് മധ്യവയസ്കന്; പ്രതി പിടിയില്‍…
കോഴിക്കോട്ട് വീട്ടുകാരുമായുള്ള പിണക്കത്തെത്തുടര്‍ന്ന് വീട്ടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ദുരുദ്ദേശ്യത്തോടെ ലോഡ്ജിലെത്തിച്ചു പൂട്ടിയിട്ട മലപ്പുറം സ്വദേശി പിടിയില്‍. വെള്ളിയാഴ്ച രാത്രി നഗരത്തിലുടനീളം പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണു പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച മലപ്പുറം മമ്പറം നെച്ചിക്കാട്ട് ഉസ്മാനെ (53) അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാരുമായി പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ കോഴിക്കോട് സ്വദേശിനി കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകാനാണു ബസില്‍ രാത്രി ഏഴരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ വച്ചാണ് ഉസ്മാന് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് അപകടമാണെന്നു പറഞ്ഞ പ്രതി പെണ്‍കുട്ടിക്കു സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്തു. ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജിലെത്തിച്ചു. അച്ഛനും മകളുമാണെന്നു പറഞ്ഞാണു മുറിയെടുത്തത്. . കുട്ടിയെ മുറിയില്‍ കയറ്റിയ ശേഷം മുറി അകത്തു നിന്നു…
Read More