കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ കാമുകി, കാമുകന്റെ ഭാര്യയുമായി കൂട്ടയടി. ഞായറാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജ് മൂന്നാം വാർഡിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ അനാഥരോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസനസമിതി നിയമിച്ച താൽകാലിക ജീവനക്കാരിയാണ് കാമുകി. കാമുകനും വികസനസമിതി നിയമിച്ച ജീവനക്കാരനാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഇതുസംബന്ധിച്ച് കാമുകന്റെ വീട്ടിൽ ഭാര്യ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം മുതൽ ഭാര്യയുടെ പിതൃ സഹോദരൻ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച ഇദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഭാര്യ വാർഡിലെത്തിയശേഷം പുറത്തേക്ക് പോകുന്നതിനിടയിൽ കാമുകിയെ കണ്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും പിന്നീട് സംഘർഷവും ഉണ്ടാകുകയായിരുന്നു.ഇവർ തമ്മിലുള്ള അടിപിടി കണ്ട് ഓടിയെത്തിയ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മകൾക്കും കിട്ടി കാമുകിയുടെ വക മർദനം. ഭാര്യയെ ക്രൂരമായി മർദിച്ചശേഷം കാമുകി അത്യാഹിത വിഭാഗത്തിൽ ചികിത്സയും…
Read MoreCategory: Top News
ഭർത്താവിന്റെ പുതിയ കാറുമായി യുവതി കാമുകനൊപ്പം മുങ്ങി; കുട്ടികളെ ഉറക്കിക്കിടത്തി 27കാരി പോയത് 24കാരനൊപ്പം;മുങ്ങിയപ്പോൾ നാത്തൂന്റെ 15 പവനും അടിച്ചുമാറ്റി…
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ രണ്ട് മക്കളുടെ മാതാവായ 27 കാരി 24 കാരനായ കാമുകനോടൊപ്പം മുങ്ങി. അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവും ഭർത്താവ് പുതുതായി വാങ്ങി നൽകിയ കാറുമായാണ് യുവതി നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയായ ബസ് ജീവനക്കാരനോടൊപ്പമാണ് യുവതി മുങ്ങിയത്.ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടിൽനിന്ന് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് കാസർഗോഡ് വച്ച് പണം പിൻവലിച്ചതായി മൊബൈൽ മെസേജ് വന്നതോടെ വിദേശത്തുള്ള ഭർത്താവ് വീട്ടിൽ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി ക്കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്. നേരത്തെയും യുവതി ഇതേ യുവാവിനോടൊപ്പം നാടുവിട്ടിരുന്നതായി പറയുന്നു. തുടർന്ന് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തി യുവതിയെ സ്വീകരിക്കുകയായിരുന്നു. അടുത്തയാഴ്ച യുവതിയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകുന്നതിനായി ടിക്കറ്റ് ഒരുക്കി നൽകിയിരുന്നതായും പറയുന്നു. ഇതിനിടെയാണ്…
Read Moreഎന്തോന്ന് വേഷമാടാ… വസ്ത്രധാരണത്തിന്റെ പേരിൽ കോളജ് വിദ്യാർഥിക്ക് സീനിയര്‍ വിദ്യാർഥികളുടെ ക്രൂരമർദനം; റാഗിംഗിനിരയായ കുട്ടിയുടെ കേൾവി ശക്തി നഷ്ടമായി
കോഴിക്കോട്; നാദാപുരത്ത് റാഗിംഗിന്റെ പേരിലുള്ള മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടതു ചെവിയിലെ കര്ണപുടത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ മാസം 26നാണ് സംഭവം. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികളുടെ 15 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വസ്ത്രധാരണം സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണ് മര്‍ദനം. സംഭവത്തില്‍ ഹമീദിന്റെ ഇടതു ചെവിയുടെ കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെട്ടു. ഇയാളെ ശസ്ത്രിയയ്ക്ക് വിധേയനാക്കിയതിനുശേഷമേ കേള്‍വിശക്തി തിരികെ കിട്ടുമോ എന്ന കാര്യം പറയാനാകൂ. അതേസമയം സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആരോപണം. ഇവിടെ റാഗിംഗ് നടന്നിട്ടുണ്ടോ എന്ന് ആന്റി റാഗിംഗ് സെല്ലിന്റെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ നാലു മാസത്തിനിടെ കോളജില്‍ പല തവണ റാഗിംഗ് നടന്നെങ്കിലും പ്രശ്നം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുകയായിരുന്നെന്നാണ്…
Read Moreഎങ്ങനെ കൊല്ലാം എങ്ങനെ രക്ഷപ്പെടാം എന്ന് ഗൂഗിളിൽ പരതി…! ഗ്രീഷ്മയുടെ വീടിനു നേരെ നാട്ടുകാരുടെ ആക്രമണം; പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടായതി ഷാരോണിന്റെ സഹോദരൻ
പാറശാല; ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ ഗ്രീഷ്മ താൻ ആഗ്രഹിച്ചത് പ്രതിശ്രുത വരനുമായുള്ള കുടുംബജീവിതമെന്ന് പോലീസിന് മൊഴി നൽകി. താനുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് പലതവണ ഷാരോണിനോട് പറഞ്ഞുവെങ്കിലും കൂട്ടാക്കിയില്ല. ഒടുവിൽ ആത്മഹത്യ ഭീഷണി വരെ നടത്തി നോക്കി എന്നിട്ടും പിൻമാറാതെ വന്നതോടെയാണ് ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത് അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുംഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാവിലെ മുതൽ പത്ത് മണിക്കൂറിലേറെ നേരം റൂറൽ എസ്പി. ഡി.ശിൽപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. അന്വേഷണ സംഘം ഇന്നലെ രാത്രിയിൽ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് റൂറൽ എസ്പി ഓഫീസിലെത്തിച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മക്ക് മാതാപിതാക്കളുടെയും മറ്റ്…
Read Moreപതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ധുക്കൾ; കുന്നിൻ മുകളിലെത്തിച്ച് ക്രൂരമായി മർദിച്ചു; പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കോഴിക്കോട്:15 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ വീട് കയറി മർദിച്ചു തട്ടികൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിൽനിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാവിനെ ബന്ധുക്കള്‍ ശരിക്കും കൈകാര്യംചെയ്തതായി പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.10നാണ് കുറ്റിക്കാട്ടൂരിന് സമീപത്തെ വീട്ടിൽ നിന്ന് ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ കുടുംബാംഗങ്ങളും മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചു.…
Read Moreഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശുചിമുറിയില്‍ പോയിവന്നയുടനെ ഛർദിച്ചു; അണുനാശിനി കഴിച്ചതായി സംശയം
തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശുചിമുറിയിലെ അണുനാശിനി കഴിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നെടുമങ്ങാട് സ്റ്റേഷനിൽവച്ചായിരുന്നു ആത്മഹത്യാശ്രമം. ശുചിമുറിയില്‍ പോയി വന്നതിന് ശേഷം ഛര്‍ദിച്ചതോടെയാണ് പോലീസിനു സംശയം തോന്നിയത്. നിലവിൽ യുവതിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് വിവരം.
Read Moreലക്ഷ്യം, ഷാരോണിനെ ഒഴിവാക്കുക..! കഷായത്തിൽ കലർത്തി നൽകിയത് കാപ്പിക് കളനാശിനി; ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞതിനെക്കുറിച്ച് എഡിജിപി പറഞ്ഞത്…
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് കാപ്പിക് കളനാശിനിയെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. കഴിഞ്ഞ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗ്രീഷ്മ വീട്ടിൽ തന്നെയുണ്ടായിരുന്ന കളനാശിനി കഷായത്തിൽ കലർത്തി നൽകുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇതു ചെയ്തതെന്നും ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എഡിജിപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള സൗഹൃദത്തിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതേ തുടർന്ന് ഷാരോണുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ ഗ്രീഷ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇയാളെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഷാരോണ്‍ പിന്മാറാൻ തയാറായില്ല. ഷാരോണ്‍ നിരന്തരം തനിക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നെന്നും ഇതിൽ നിന്നു രക്ഷപ്പെടാൻ ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതകദോഷം തനിക്കുണ്ടെന്നും പറഞ്ഞെന്നും എന്നിട്ടും ഷാരോണ്‍ പിന്മാറാൻ തയാറാകാതെ…
Read Moreആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷം!കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസമെന്ന് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: സംശയിച്ച കാര്യങ്ങളെല്ലാം സത്യമെന്ന് തെളിഞ്ഞതായി കൊല്ലപ്പെട്ട ഷാരോണിന്റെ അമ്മ. ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പല തവണ മകന് വിഷം നൽകാൻ ഗ്രീഷ്മ പദ്ധതിയിട്ടിരുന്നു. വീട്ടിൽവച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പോലീസിന് മുന്പില് കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
Read Moreഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത് തുരിശ്! ഗ്രീഷ്മയ്ക്ക് മാത്രമല്ല മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ്
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയത് തുരിശെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് കഷായത്തിൽ കലക്കി നൽകിയത്. കീടനാശിനിയായി ഉപയോഗിക്കുന്ന പദാർഥമാണിത്. ഗ്രീഷ്മയുടെ അമ്മാവന് കൃഷി ആവശ്യത്തിനായി വാങ്ങിയതാണിത്. മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിഷം നൽകി മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ആരോപിച്ചു.
Read Moreഒടുവില്‍ കുറ്റസമ്മതം! ഷാരോണിനെ കൊന്നു, കഷായത്തിൽ വിഷം കലർത്തി; കുറ്റംസമ്മതിച്ച് പെൺസുഹൃത്ത് ഗ്രീഷ്മ
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സുഹൃത്തായ പെൺകുട്ടി ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് വിവരം. ഇന്ന് എട്ട് മണിക്കൂറുകളോളം ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഗ്രീഷ്മ കുറ്റസമ്മതം നടത്തി. ഈ മാസം 14നാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17ന് മെഡിക്കൽ കോളജ്…
Read More