പാറശാലയിലെ ഷാരോണ്‍ കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെച്ചുറ്റിപ്പറ്റി പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നു. കളിയിക്കാവിള സ്വദേശിയായ 11കാരന് ജ്യൂസ് കുടിച്ചു മരിക്കാനിടയായ സംഭവത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഗ്രീഷ്മയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍. കളിയക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്റെ മരണത്തെപ്പറ്റിയാണ് കേരള-തമിഴ്നാട് പോലീസ് ഇപ്പോള്‍ സമാനമായ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ അജ്ഞാതന്‍ നല്കിയ ജ്യൂസ് കുടിച്ചാണ് അശ്വിന് അവശനിലയിലാകുന്നതും പിന്നീട് മരണത്തിനു കീഴടങ്ങുന്നതും. രണ്ടു സംഭവങ്ങളും വ്യത്യസ്ത സാഹചര്യത്തിലാണെങ്കിലും മരണത്തില്‍ സമാനതകളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പാനിയം കുടിച്ച് നേരിയ അസ്വസ്ഥത അനുഭവപ്പെട്ട അശ്വിന്റെ ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ കക്ഷായത്തില്‍ കലര്‍ത്തിയ കീടനാശിനി കുടിച്ച ഷാരോണും മരണത്തിനു കീഴടങ്ങിയത് ഇതേ രീതിയില്‍തന്നെയാണ്. ഇരു സംഭവത്തിലും വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുകയും വായില്‍ വെള്ളം പോലും ഇറക്കാനാവാത്തവിധം വൃണം രൂപപ്പെടുകയും ആന്തരികാവയവങ്ങള്‍ ദ്രവിച്ചു പോകുകയുമായിരുന്നു.…
Read MoreCategory: Top News
ദോഷം ഇങ്ങനെയും വരും..! മുഖലക്ഷണം പറയാമോ എന്നു ചോദിച്ചെത്തിയവർ മഷിനോട്ടക്കാരനെ അബോധാവസ്ഥയിലാക്കി സ്വർണവും ഫോണും കവർന്നു; ബോധം വീണ വിജയൻ ചെയ്തത് കണ്ടോ…
പറവൂർ: മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 12നായിരുന്നു സംഭവം. തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ച് കവർച്ച നടത്തിയത്.കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്ന് വർഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്താണു മഷിനോട്ടം നടത്തുന്നത്. ഇന്നലെ വീട്ടിലേക്കു കയറിവന്ന രണ്ട് പേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്നു ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നു വിജയൻ പറഞ്ഞപ്പോൾ ഭാര്യയേയും കൂട്ടി വരാമെന്നും വിസിറ്റിംഗ് കാർഡ് വേണമെന്നും വന്നയാൾ ആവശ്യപ്പെട്ടു. വിസിറ്റിംഗ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ വന്നവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ചു വിജയന്റെ വായ മുടിക്കെട്ടിയശേഷം എന്തോ ദ്രാവകം മണപ്പിച്ചു ബോധം കെടുത്തി. തുടർന്നു മാല, കൈ ചെയിൻ, രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കൊണ്ടുപോയി. ഒരു മണിക്കൂറിനു ശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ…
Read Moreഭാര്യയെ വീഡിയോ കോളിൽ വിളിച്ചു യുവാവിന്റെ ആത്മഹത്യാ ശ്രമം; ഫയർഫോഴ്സ് പറന്നെത്തി വാതിൽ തുറന്നപ്പോഴേക്കും; തൊടുപുഴയിലെ സംഭവം ഞെട്ടിക്കുന്നത്
തൊടുപുഴ: കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമെന്ന് പോലീസ്. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്സണ്‍ (25) ആണ് ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയത്. ജയ്സന്റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു തിരുവനന്തപുരം സ്വദേശിനിയുമായി ഇയാളുടെ വിവാഹം നടന്നത്. യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. ഭാര്യ വീട്ടിലും അമ്മ ജോലി സ്ഥലത്തുമായിരുന്നതിനാല് ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു. ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വിളിച്ചു പറഞ്ഞ വിവരം ഭാര്യ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ അറിയിച്ചു. ഇയാള്‍ ജയ്സണെ പല തവണ തിരികെ വിളിച്ചെങ്കിലും ഫോണടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്ഐ ബൈജു പി.ബാബുവിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പോലീസ് സംഘവും ഫയര്‍ഫോഴ്സും…
Read Moreതന്നെ കയറിപ്പിടിച്ചത് ഇവൻ തന്നെ; മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടറെ ആക്രമിച്ചത് കുറവൻകോണത്ത് വീട്ടിൽ കയറിയയാൾ തന്നെ; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് (40) തന്നെയാണ് ഈ കേസിലെയും പ്രതി. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞത്. മ്യൂസിയം കേസിൽ സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറായ സന്തോഷിനെ ചൊവ്വാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാൽ പോലീസ് തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കാൻ മന്ത്രി നിർദേശം നൽകി. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അതിക്രമം…
Read Moreമന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ കസ്റ്റഡിയിലായത് കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ! മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം നടത്തിയത് ആര് ?
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിലായിരിക്കുന്നത് കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ. മലയൻകീഴ് സ്വദേശിയായ ഇയാൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം നടത്തിയത് ഇയാൾ തന്നെയാണോയെന്ന് പോലീസിന് ഉറപ്പിക്കാനായിട്ടില്ല. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read Moreഎന്നെ സംശയമുണ്ടോ സാറേ..? പോലീസിനേയും വട്ടംചുറ്റിച്ച് ഗ്രീഷ്മ; എസ്ഐയെ തുടര്‍ച്ചയായി വിളിച്ചു, കരഞ്ഞു; തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം
തിരുവനന്തപുരം: ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ആദ്യം മൊഴിയെടുക്കാനെത്തിയ പാറശ്ശാല എസ്.ഐ.യുടെ നേതൃത്വത്തിലെത്തിയ പോലീസിന് മുന്നിൽ കരഞ്ഞും വിറച്ചും ബോധരഹിതയായും വീണ ഗ്രീഷ്മ അടുത്തദിവസം തന്നെ സമനില വീണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.യെ ഫോണിൽ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പോലീസും അങ്ങനെ കരുതുന്നുണ്ടോയെന്നും ചോദിച്ചു. അങ്ങനെയുണ്ടെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും എസ്.ഐ.യോട് പറഞ്ഞു. സംശയത്തിന്റെ നിഴലാണെന്നത് മറച്ചുവെച്ച് ഗ്രീഷ്മയെ അദ്ദേഹം സമാധാനിപ്പിച്ചു. ആദ്യ ദിവസത്തെ മൊഴിയിൽ തന്നെ ഗ്രീഷ്മയെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്ന് എസ്.ഐ. എസ്.എസ്.സജി പറഞ്ഞു. അതിനാൽ പിന്നീട് രണ്ടു തവണ കൂടി ഗ്രീഷ്മ വിളിച്ചപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അവസാനം വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞാണ്. ഈ ദിവസങ്ങളിൽ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലായിരുന്നു…
Read Moreമാട്രിമോണി വഴി അടുപ്പം, വിവാഹവസ്ത്രം വരെ വാങ്ങിനല്‍കും, പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങും; സഞ്ജുവിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…
മലപ്പുറം: ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വെബ്സൈറ്റിൽനിന്ന് സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടിൽ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റർചെയ്യാനുള്ള രേഖകൾ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും. ഒരു പരാതിക്കാരിയിൽനിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽനിന്ന് 10 ലക്ഷവും ആറുപവനും ഇയാൾ കൈക്കലാക്കിയെന്നാണ്…
Read Moreമ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം ! പ്രതിയെ തിരിച്ചറിഞ്ഞു; നിര്‍ണായകമായത് പ്രതിയുടെ കാര്‍…
പ്രഭാത സവാരിയ്ക്കെത്തിയ വനിതാ ഡോക്ടറെ മ്യൂസിയം വളപ്പില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇയാളെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ഏഴാം ദിവസമാണ് പോലീസിന് പ്രതിയെ കണ്ടെത്താനായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്നാണ് പൊലീസ് പറയുന്നത് ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാള്‍ എത്തിയതായി പോലീസിനു ലഭിച്ച വിവരമാണ് നിര്‍ണായകമായത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍ കയറിയയാളും രണ്ടാണെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്. എന്നാല്‍,…
Read Moreഷാരോണ്‍ വധക്കേസ്! നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; കുപ്പി ലഭിച്ചത് ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിനിടെ
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കുളത്തില്‍നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് കുപ്പി ലഭിച്ചത്. ഇയാള്‍ നാലുമാസം മുമ്പ് കൃഷിയാവശ്യത്തിന് വാങ്ങിയ കളനാശിനിയുടെ കുപ്പിയാണിതെന്നു പോലീസ് പറഞ്ഞു. ഷാരോണ്‍ രാജ് വധക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായി രാമവര്‍മന്‍ ചിറയിലെ വീടിനു സമീപം അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
Read Moreഈ ഓഫർ വിവാഹ വീടുകളിൽ മാത്രം..! കേറ്ററിംഗ് നടത്തിപ്പുകാരൻ സോമനെ വിളിച്ചാൽ രണ്ടുണ്ട് കാര്യം; വിവാഹ വീട്ടിലെ സൈഡ് ബിസിനസ് കണ്ട് ഞെട്ടി പോലീസ്…
കോട്ടയം: കേറ്ററിംഗ് സർവീസിന്റെ മറവിൽ വിവാഹ വീടുകളിൽ വ്യാജ ചാരായം വില്പന നടത്തിയയാളെ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും മണിമല പോലീസും ചേർന്നു പിടികൂടി. മണിമല കടയനിക്കാട് കോലഞ്ചിറയിൽ കെ.എസ്. സോമനെയാണ് (65) പിടികൂടിയത്. ഇയാളുടെ പക്കൽനിന്നു നാലു ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും പിടിച്ചെടുത്തു. വിവാഹ വീടുകളിൽ കേറ്ററിംഗ് സർവീസ് നടത്തുന്ന സോമൻ, ഇതോടൊപ്പം ചാരായവും എത്തിക്കുകയായിരുന്നു. ഒരു ലിറ്റർ ചാരായം ആയിരം രൂപയ്ക്കാണ് വിറ്റിരുന്നത്. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സോമൻ നിരീക്ഷണത്തിലായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, മണിമല എസ്എച്ച്ഒ ബി.ഷാജിമോൻ, എസ്ഐ വിജയകുമാർ, അനിൽകുമാർ, മോഹനൻ, എഎസ്ഐ റോബി പി.ജോസ്, സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read More