തിരുവനന്തപുരം: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകുമെന്നും ആര്യ രാജേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം മേയറുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുക. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും,…
Read MoreCategory: Top News
വിഷ്ണുപ്രിയയ്ക്ക് നാടിന്റെ യാത്രാമൊഴി! സങ്കടം കടിച്ചമർത്താൻ ശ്രമിച്ച പലരും, സാധിക്കാതെ വിങ്ങിപ്പൊട്ടി; കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉണ്ടാക്കിയത് സ്വന്തമായി
കൂത്തുപറമ്പ്: സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ പാനൂർ വള്ളിയായിലെ വിഷ്ണുപ്രിയയ്ക്ക് യാത്രമൊഴിയേകി വൻ ജനാവലി. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങിആയിരങ്ങളാണ് അന്ത്യാഞ്ജലിയ ർപ്പിച്ചത്. സങ്കടം കടിച്ചമർത്താൻ ശ്രമിച്ച പലരും, സാധിക്കാതെ വിങ്ങിപ്പൊട്ടി. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം 3.30 ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രതിയെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുത്തു വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല നടത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും ഉൾപ്പെടെ ആയുധങ്ങളും ശ്യാംജിത്തിന്റെ വീടിനു സമീപം വയലിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് ശ്യാംജിത്തിനെ കനത്ത പോലീസ് സുരക്ഷയിൽ മാനന്തേരിയിൽ എത്തിച്ചത്. വീടിന് മുന്നിലെ വയലിലെ ചെറിയ കുളത്തിൽ താഴ്ത്തിയ ഒരു ബാഗ് ശ്യാംജിത്ത് പുറത്തെടുത്ത് നൽകി. തുടർന്ന് ബാഗ്…
Read Moreകഴുത്തിലും മുഖത്തും കാലിലും ടേപ്പ് ഒട്ടിച്ചിട്ടും..! ഭർത്താവ് ജീവനോടെ കുഴിച്ചു മൂടി; യുവതി അത്ഭുതകരമായി രക്ഷപെട്ടു
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണില്‍ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു. യംഗ് ആൻ(42) എന്ന സ്ത്രീക്കാണ് ഭർത്താവിൽ നിന്നും ക്രൂരതയേറ്റുവാങ്ങേണ്ടി വന്നത്. നാളുകളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഭർത്താവ് ചായ് ക്യോംഗ് ആൻ(53) എന്നയാളാണ് ഇവരെ ആക്രമിച്ചത്. കുഴിയിൽ നിന്നും ഒരുവിധം രക്ഷപെട്ട് പുറത്തുവന്ന സ്ത്രീ അടുത്തുള്ള വീട്ടിൽ നിന്നുമാണ് പോലീസിനെ ബന്ധപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ സിയാറ്റിലിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ നിന്നുമാണ് ഇവർ പോലീസിനെ വിളിച്ചത്. ഉടൻതന്നെ വീട്ടിലേക്ക് തർസ്റ്റൺ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി. ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അവളുടെ കഴുത്തിലും മുഖത്തും കാലിലും അപ്പോഴും ടേപ്പ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. കാലിലും കൈകളിലും തലയിലും വലിയ മുറിവുകളേറ്റിരുന്നു.…
Read Moreവേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്ക് ആരെങ്കിലും ക്ഷണിക്കുമോ ? സ്വപ്ന ബിജെപിയുടെ ദത്തുപുത്രി; സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ഐസക്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. മൂന്നാറിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല. തനിക്കെതിരായ ആരോപണത്തിനു പിന്നില്‍ സ്വപ്നയാണെന്നും സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ഐസക് ആരോപിച്ചു. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിന് പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് തോമസ് ഐസക് ഉള്‍പ്പടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, പി ശ്രീരാമകൃഷ്ണന്, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് തോമസ്…
Read Moreപ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സിനെ കെട്ടിയിട്ട് നാലുപേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി! പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാള്‍
ഭോപ്പാൽ: ഛത്തീസ്ഗഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ നാല് പേർ ചേർന്ന് കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. സംഭവുമായി ബന്ധപ്പെട്ട് 17 വയസുകാരൻ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലാമൻ ഒളിവിലാണ്. പ്രതികൾ ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ചിപി ഗ്രാമത്തിലായിരുന്നു സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സ് ഒറ്റയ്ക്കായിരുന്ന സമയം മനസിലാക്കി പ്രതികൾ അതിക്രമിച്ചുകയറുകയായിരുന്നു. പ്രതികൾ യുവതിയെ കെട്ടിയിട്ട് വായ പൊത്തിപ്പിടിച്ച ശേഷം മാറിമാറി ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പിന്നീട് മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreവിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു; ആയുധം വൃത്തിയാക്കി സൂക്ഷിച്ചു! ശ്യാംജിത്ത് പോലീസിനോട് പറഞ്ഞത്…
കണ്ണൂര്‍: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. ഇതിനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. ആൺസുഹൃത്തുമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിലാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. സ്വന്തമായി നിര്‍മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മിക്കുന്നതിനെ കുറിച്ച് താന്‍ മനസിലാക്കിയതെന്നും ശ്യാംജിത്ത് മൊഴി നൽകി.
Read Moreചുറ്റിക, കത്തി, ഗ്ലൗസ് എന്നിവയും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും! ബാഗിന് മുകളില്‍ കല്ല്; വിഷ്ണുപ്രിയ വധക്കേസ്: ആയുധങ്ങൾ കണ്ടെടുത്തു
തലശേരി: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തിൽ ശ്യാംജിത്തുമായി (25) പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ശ്യാംജിത്തിന്റെ വീടിനു സമീപം കുഴിയിൽ ബാഗിനുള്ളിലായി ആയുധങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. കൊലയ്ക്കുപയോഗിച്ച ചുറ്റിക, കത്തി, ഗ്ലൗസ് എന്നിവയും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ബാഗിനുള്ളിലുണ്ടായിരുന്നു. ഇരുതലയും മൂർച്ചയുള്ള ആയുധവും മുളകുപൊടിയും പവർബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളിൽ കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഇവ ബാഗിനുള്ളിലാക്കി ഒളിപ്പിച്ചതാണെന്ന് പ്രതിപോലീസിനോടു പറഞ്ഞു. ബാഗിനു മുകളിൽ കല്ല് എടുത്തുവച്ച നിലയിലായിരുന്നു. പാനൂർ ടൗണിലെ സ്വകാര്യ ലാബ് ജീവനക്കാരി പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 നു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു. ആക്രമണസമയത്ത് വീട്ടിൽ തനിച്ചായിരുന്നു…
Read More12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ…! നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് ഭര്‍ത്താവും ഭൃതൃമാതാവും ചേര്‍ന്ന്; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിൽ. പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുൻപ് ഇവരെ പോലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ പോലീസ് കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ചിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് വിവരം.
Read Moreഅവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും, എന്തെങ്കിലും ചെയ്യണം സർ..! അഞ്ചുവര്‍ഷത്തെ പ്രണയത്തിനിടയിലായിരുന്നു ടിക്ക് ടോക്ക് കാരനായ യുവാവിന്റെ കടന്നുവരവ്…
നവാസ് മേത്തർ തലശേരി: “”അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും, എന്തെങ്കിലും ചെയ്യണം സർ” മലപ്പുറം പൊന്നാനിയിൽനിന്നും ആ ഫോൺകോൾ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിനും കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ലഭിക്കുമ്പോഴേക്കും പാനൂർ വള്ള്യായിയിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ അക്രമി കഴുത്തറുത്തും ഹാമർ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. യുവാവിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നതിനിടയിൽ കൊലയാളിയായ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ ജീവനെടുത്തശേഷം ബൈക്കിൽ വീട്ടിലേക്ക് തിരിച്ചിരുന്നു. വിഷ്ണുപ്രിയയും ശ്യാംജിത്തും കഴിഞ്ഞ അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. വിഷ്ണുപ്രിയയുടെ സഹോദരി വിസ്മയയുടെ സഹപാഠിയായിരുന്നു ശ്യാംജിത്ത്. ഇവരുടെ പ്രണയത്തിനിടയിലേക്ക് അപ്രതീക്ഷിതമായാണ് പൊന്നാനി സ്വദേശിയായ ടിക്ക് ടോക്ക് കാരനായ യുവാവ് കടന്നുവരുന്നത്. ഇതോടെ വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മിലുള്ള അകൽച്ച തുടങ്ങി. ഹാമറും കത്തിയും കയറും കൈയിൽ കരുതി വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത്ത് എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി…
Read Moreപ്രണയ പകയോ ? വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി പോലീസിന്റെ കസ്റ്റഡിയില്‍; കീഴടങ്ങിയതെന്ന് സൂചന
കണ്ണൂര്‍: പാനൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലെന്ന് സൂചന. അറസ്റ്റ് ഉടനെന്ന് പോലീസ് മഞ്ഞനിറത്തിലുള്ള മുഖംമൂടി ധരിച്ചയാള്‍ ഇതുവഴി പോകുന്നത് നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. പാനൂര്‍ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിനും കൈകള്‍ക്കുമാണ് വെട്ടേറ്റത്. സമീപത്തുള്ള ബന്ധുവിന്റെ മരണാന്തര ചടങ്ങുകള്‍ക്കു പോയ പെണ്‍കുട്ടി വസ്ത്രം മാറാനായി ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.
Read More