ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ദിയോറന്‍ ഗ്രാമത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഒരു ദളിത് കുടുംബത്തിലെ മൂന്നുപേര്‍ ചൊവ്വാഴ്ച അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. ഖമണ്ഡി അഹിര്‍വാര്‍(60), ഭാര്യ രാജ്പ്യാരി(58), മകന് മനക് അഹിര്‍വാര്‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയ മകൻ മഹേഷ് അഹിർവാറിനെ ദാമോ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയല്‍വാസികളായ പട്ടേല്‍, അഹിര്‍വാര്‍ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ മനക് തുറിച്ചുനോക്കി എന്നാരോപിച്ചാണ് അയല്‍വാസിയായ ജഗദീഷ് പട്ടേല്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. ജഗദീഷ് പട്ടേലിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അഞ്ച് കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Read MoreCategory: Top News
തലയിലുള്‍പ്പെടെ മുറിവുകളുമായി റോഡരുകില്‍ നിന്ന് സഹായത്തിനായി അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി; ദൃശ്യം പകര്‍ത്തുന്ന തിരക്കില്‍ നാട്ടുകാര്‍
കനൗജ്: ഉത്തര്‍പ്രദേശിലെ കനൗജില്‍ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടി സഹായത്തിനായി അഭ്യര്‍ത്ഥന നടത്തുമ്പോഴും പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു ഒരു കൂട്ടം ആളുകള്‍. ശരീരമാസകലം പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി സഹായാഭ്യര്‍ത്ഥന നടത്തിയത്. ഞായറാഴ്ച വീട്ടില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയിലുള്‍പ്പെടെ മുറിവുകളുമായി റോഡരുകില്‍ നിന്നും കണ്ടെത്തിയത്. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍, പരിക്കേറ്റ പെണ്‍കുട്ടി അവളുടെ രക്തം പുരണ്ട കൈകള്‍ നീട്ടി സഹായത്തിനായി കൈ നീട്ടുമ്പോള്‍ അതവഗണിച്ച് ചുറ്റുംകൂടി നില്ക്കുന്ന പുരുഷന്മാര് ഈ ദൃശ്യം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനിടയില്‍ ആരോ പോലീസിനോ അറിയിച്ചോ എന്നും ചോദിക്കുന്നുണ്ട്. മറ്റൊരാള്‍ പോലീസ് മേധാവിയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പിന്നീട് പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ സഹായിച്ചത്. പോലീസുകാരന് കൈകളിലെടുത്താണ് കുട്ടിയെ ഓട്ടോറിക്ഷയില്‍…
Read Moreപി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന ! ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനും വെല്ലുവിളി…
മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ മറുപടി. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ശ്രീരാമകൃഷ്ണന് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീരാമകൃഷ്ണന് നേരത്തേ രംഗത്തുവന്നിരുന്നു. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചെന്ന ആരോപണം തെറ്റാണെന്നു ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. സന്ദര്‍ശിക്കാന്‍ വരുന്നത് ആരായാലും, സ്ത്രീയായാലും പുരുഷനായാലും താന്‍ മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. https://www.facebook.com/krishnakumarswapna/posts/pfbid0McEUPQqvHcLyMHB2XWHEHS5fgMkezSiuUvPmkjWuztWuV9LFQJhzM7tzf49ZpJikl
Read More“എന്തിനാടാ മോനെ നീ ഇത് ചെയ്തത്’ … സൗമ്യനായ മകന്റെ പുതിയമുഖം കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; തെളിവെടുപ്പിനിടെ ശ്യാംജിത്ത് പുലമ്പിക്കൊണ്ടിരുന്നത് മറ്റൊരു കാര്യം…
നവാസ് മേത്തർ തലശേരി: പാനൂർ വള്ള്യായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്തിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പൊട്ടിക്കരഞ്ഞ് ശ്യാംജിത്ത്അറസ്റ്റിലായ ആദ്യ മണിക്കൂറുകളിൽ കൂസലില്ലാതെ നിന്ന പ്രതി പിന്നീട് പൊട്ടിക്കരയുന്ന കാഴ്ചയാണ് അന്വേഷണ സംഘം കണ്ടത്. ” അവളെ മറക്കാനാവുന്നില്ല, അവളുടെ മുഖം മനസിൽനിന്നു മായുന്നില്ല … എന്നിങ്ങനെ പുലമ്പി കൊണ്ടായിരുന്നു ശ്യാംജിത്തിന്റെ കരച്ചിൽ. അന്വേഷണ ഉദ്യോഗസ്ഥരോട് പൂർണമായും സഹകരിച്ച പ്രതി ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയാണ് നൽകിയത്. ബികോം വരെ പഠിച്ചിട്ടുള്ള ശ്യാംജിത്ത് ബാങ്ക് ജോലി നേടുന്നതിനുള്ള പരിശീലനത്തിനിടയിലാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഏറെ സൗമ്യനും കുടുംബത്തിന് സഹായിയുമായ ശ്യാംജിത്തിന്റെ പുതിയ മുഖം മാനന്തേരി നിവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടയിൽ “എന്തിനാടാ മോനെ നീ ഇത് ചെയ്തത്’…
Read Moreബർത്തഡേയ്ക്ക് മധുരം നൽകിയപ്പോൾ അവൾ ഏറെ സ്നേഹത്തോടെ പെരുമാറി, പക്ഷേ… തനിക്കില്ലെങ്കിൽ വിഷ്ണുപ്രിയയെ മറ്റാർക്കും കിട്ടരുതെന്ന് ശ്യാംജിത്ത് ഉറപ്പിക്കാൻ കാരണം ആ ഒറ്റക്കാഴ്ച…
നവാസ് മേത്തർ തലശേരി: പാനൂർ വള്ള്യായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ ശ്യാംജിത്തിനെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഞായറാഴ്ച രാത്രി കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു കണ്ണൂർ സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ വീട്ടിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും. ജനങ്ങളുടെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പിനു മുന്നോടിയായി വിഷ്ണുപ്രിയയുടെ വീടിനും പരിസരത്തും ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തും. കൊലപ്പെടുത്താനുള്ള തീരുമാനം സെപ്റ്റംബർ 28ന്സെപ്റ്റംബർ 28 നാണ് വിഷ്ണു പ്രിയയെ കൊലപ്പെടുത്താനുളള തീരുമാനം താനെടുത്തതെന്ന് ശ്യാംജിത്ത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സെപ്റ്റംബർ 24ന് ശ്യാംജിത്തിന്റെ ജന്മദിനമായിരുന്നു.…
Read Moreഭാര്യയും പോലീസും കാവലുള്ള സ്ഥലത്തേക്ക് വിളിക്കുമോ! ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചു; സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചെന്ന ആരോപണം തെറ്റാണെന്നു ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. സന്ദര്‍ശിക്കാന്‍ വരുന്നത് ആരായാലും, സ്ത്രീയായാലും പുരുഷനായാലും താന്‍ മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കും. ഔദ്യോഗികവസതിയില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്. ഇവിടെ എത്തുന്നതിനു മുന്‍പ് പൊലീസ് കാവല്‍ ഉള്ള 2 ഗേറ്റുകള്‍ കടക്കണം. ഇവിടെ പകല്‍സമയത്ത് ജീവനക്കാര്‍ പലരുമുണ്ട്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ ഇവിടെ കുടുംബമായാണ് താമസിച്ചിരുന്നത്. ഗൂഢാലോചനയുടെ രാഷ്ട്രീയമാണ് സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പുറകിലുള്ള ലക്ഷ്യമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
Read Moreഒരുപാട് ലക്ഷമണരേഖ ലംഘിച്ചാണ് ഇവിടെവരെയെത്തിയത്; മുതിര്‍ന്ന ഒരാള്‍ പറയുന്നത് കാര്യമായെടുക്കുന്നില്ല; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം; ഉന്നതവിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കാനുള്ള സന്ദര്‍ഭമാണിത്. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. വിവാദങ്ങളിലേയ്ക്ക് കടക്കാനുളള ഊര്‍ജമോ സമയമോ തനിക്കില്ല. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നാണ് പറയാനുള്ളത്. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഒരുപാട് ലക്ഷമണരേഖ ലംഘിച്ചാണ് ഇവിടെവരെയെത്തിയത്. അല്ലെങ്കില്‍ വീടിന്റെ പരിമിതിക്കുള്ളില്‍ ഒതുങ്ങുമായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. പല ആരോപണങ്ങള്‍ കേട്ടാണ് ഇവിടെവരെയെത്തിയത്. ഗവര്ണറെപോലെ മുതിര്‍ന്ന ഒരാള്‍ പറയുന്നത് കാര്യമായെടുക്കുന്നില്ല. ഗവര്‍ണര്‍ നേരത്തെയുള്ള നിലപാടില്‍ അയവു വരുത്തിയെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ തിങ്കളാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആര്.ബിന്ദുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായെന്നുമുള്പ്പെടെയായിരുന്നു പരാമര്‍ശങ്ങള്‍.
Read Moreവെള്ളത്തിൽ മുങ്ങിത്താണ ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍..! തെലങ്കാനയിൽ ഒഴുക്കിൽപെട്ട് മലയാളി വൈദികനും വൈദിക വിദ്യാർഥിയും മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപെട്ട് മലയാളി വൈദികനും വൈദിക വിദ്യാർഥിയും മരിച്ചു. കപ്പുച്ചിൻ സഭാംഗങ്ങളായ ഫാ.ടോണി സൈമൺ പുല്ലാടൻ, റീജന്റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം. വെള്ളത്തിൽ മുങ്ങിത്താണ ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. ഇരുവരും കപ്പുച്ചിൻ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സഭയിൽ ചേർന്നത്.
Read Moreപ്രവേശനത്തിനും ഭക്ഷണത്തിനും 2500 രൂപ! ദീപാവലിക്ക് ചൂതാട്ടത്തിന് എത്തിയത് നിരവധി സ്ത്രീകള്‍; അറസ്റ്റിലായത് ഏഴ് സ്ത്രീകളുകള്പ്പെടെ 29 പേര്; പിടിച്ചെടുത്തത് 58.57 ലക്ഷം രൂപ
ന്യൂഡൽഹി: ചൂതാട്ടം നടത്തിയതിന് ഏഴ് സ്ത്രീകളുൾപ്പെടെ 29 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 58.57 ലക്ഷം രൂപയും 10 സെറ്റ് ചീട്ടുകളും പിടിച്ചെടുത്തു. ഡൽഹിയിലെ ക്ലബ് റോഡ് പഞ്ചാബി ബാഗിലെ ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിലാണ് ചൂതാട്ടം നടന്നത്. എല്ലാവർഷവും ദീപാവലിയിൽ ചൂതാട്ടം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോടും പൊലീസ് ഉദ്യോഗസ്ഥരോടും ഇത്തരം പ്രവർത്തികൾ കണ്ടെത്താനും ശക്തമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് ഡി.സി.പി ഘനശ്യാം ബൻസാൽ പറഞ്ഞു. പൊലീസിന്റെ ഇൻഫോർമറാണ് ഹോട്ടൽ സിറ്റി വെസ്റ്റ് എൻഡിൽ ചൂതാട്ടം നടക്കുന്നതായി അറിയിച്ചത്. അവിടെ ഇത് സ്ഥിരമാണെന്നും അവർ അറിയിച്ചുവെന്ന് പൊലീസ് ഓഫീസർ പറഞ്ഞു. ഹോട്ടലിൽ നിരവധി പേർ ചേർന്ന് വലിയ നിലയിൽ ചൂതാട്ടം നടത്തുന്നുണ്ടെന്ന് ഒക്ടോബർ 22 വിവരം ലഭിച്ചിരുന്നു. ഹോട്ടലിന്റെ ഒന്നാം നിലയിലെ ഹാളിലാണ് ചൂതാട്ടം നടന്നത്. സ്ത്രീകളടക്കമുള്ളവർ വിവധ മേശകൾക്ക് ചുറ്റുമിരുന്ന്…
Read Moreഭക്ഷണം കഴിക്കാനെത്തിയയാളുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചു; റസ്റ്റൊറന്റ് ഉടമയ്ക്കെതിരെ കേസ്; ഇങ്ങനെ ചെയ്യാനുള്ള കാരണം…
ജജ്പുർ: ഭക്ഷണം കഴിക്കാനെത്തിയയാളുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് റസ്റ്റൊറന്റ് ഉടമ. ഒറീസയിലെ ജജ്പുരിലാണ് സംഭവം. ആക്രമണത്തില്‍ 48കാരനായ പ്രസന്‍ജിത് പരിദ എന്നയാള്‍ക്ക് ശരീരത്തില്‍ ഗുരുതര പൊള്ളലേറ്റു. കട്ടക്കില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ബാലിചന്ദ്രപുര് നിവാസിയാണ് പ്രസന്‍ജിത്. പുറത്തു നിന്നും ഭക്ഷണം കഴിക്കാനായാണ് ഇയാള്‍ പ്രദേശത്തുള്ള ഭക്ഷണശാലയില്‍ എത്തിയത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് റസ്റ്റൊറന്റ് ഉടമയായ പ്രവാകര്‍ സാഹുവിനോട് പ്രസന്‍ജിത് പരാതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഭക്ഷണത്തിന്റെ വിലയെ ചൊല്ലിയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രവാകര്‍ തിളച്ച എണ്ണ എടുത്ത് പ്രസന്ജിതിന്റെ ശരീരത്തിലേക്ക് ഒഴിച്ചു. പ്രസന്ജിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പ്രവാകറിനെതിരെ പോലീസ് കേസെടുത്തു. ഇയാളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Read More