ക​റാ​ച്ചി​യി​ൽ ആ​ക്ര​മ​ണം: അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് തീ​യി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ; വെ​ടി​വ​യ്പ്പി​ൽ ആ​റ് മ​ര​ണം

ക​റാ​ച്ചി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യി​യെ വ​ധി​ച്ച​തി​ൽ പാ​കി​സ്ഥാ​നി​ലും പ്ര​തി​ഷേ​ധം. ക​റാ​ച്ചി​യി​ൽ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ ന​ട​ന്നു. എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​ത് ഇ​റാ​ൻ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്തെ തെ​രു​വു​ക​ളി​ലേ​ക്കി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പ​ല​രും പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി. ഖ​മ​ന​യ്ക്ക് ഇ​റാ​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​ന്തു​ണ​യു​ടെ തെ​ളി​വാ​യി ഈ ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ ല​ക്നോ​വി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലു​മാ​ണ് വ​ധി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഷി​യ മു​സ്ലീം വി​ഭാ​ഗ നേ​താ​ക്ക​ളാ​ണ് പ്ര​ക​ട​ന​ങ്ങ​ൾ ന​യി​ച്ച​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ക്കാ​ർ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കോ​ലം ക​ത്തി​ച്ചു.…

Read More

കരുതലിന്‍റെ കേരള സ്റ്റോറി: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് കൈമാറി. ചടങ്ങിനു മുമ്പായി കല്‍പ്പറ്റയിലെ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തുടർന്ന് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കിയത്.

Read More

‘ഒ​രു തി​രി​ച്ച​ടി വ​രു​ന്നു​ണ്ട്. അ​വ​ർ ചെ​യ്ത​തി​ന്‍റെ ഫ​ലം അ​വ​ർ കാ​ണും’: ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ കരച്ചിലടക്കാനാകാതെ ഇ​റാ​ൻ ടി​വി അ​വ​താ​ര​ക

തെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​വ​താ​ര​ക മ​റി​യം അ​സ​ർ​ചെ​ഹ്ർ. ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ടി​വി​യാ​യ പ്ര​സ് ടി​വി​യു​ടെ അ​വ​താ​രി​ക​യാ​ണ് മ​റി​യം. ‘ഒ​രു തി​രി​ച്ച​ടി വ​രു​ന്നു​ണ്ട്. അ​വ​ർ ചെ​യ്ത​തി​ന്‍റെ ഫ​ലം അ​വ​ർ കാ​ണും’ എ​ന്ന് വി​റ​യ്ക്കു​ന്ന ശ​ബ്ദ​ത്തോ​ടെ മ​റി​യം വാ​യി​ച്ചു. വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​റ​ലാ​ണ്. ഖ​മ​നേ​യി​യു​ടെ നേ​തൃ​ത്വ​ത്തേ​യും പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ നി​ല​പാ​ടി​നേ​യും അ​വ​താ​ര​ക പ്ര​ശം​സി​ച്ചു. ‘അ​ദ്ദേ​ഹം പ​ല​സ്തീ​നി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി നി​ന്നു. അ​ദ്ദേ​ഹം ലെ​ബ​ന​നി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി നി​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തെ ഓ​ർ​ത്ത് ദുഃ​ഖി​ക്കു​ന്ന​വ​ർ ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​നാ​ഥ​രാ​യി​രി​ക്കും.’ എ​ന്നും മ​റി​യം പ​റ​ഞ്ഞു.

Read More

‘മ​റ്റു​ള്ള​വ​ന്‍റെ വീ​ഴ്ച​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​ർ ആ​ഘോ​ഷി​ക്ക​ട്ടെ, നി​ന്‍റെ അ​പ്പ​ൻ ഉ​ണ്ടെ​ടാ കൂ​ടെ, കാ​ലം എ​ല്ലാം തെ​ളി​യി​ക്കും’; മ​ക​നെ പി​ന്തു​ണ​ച്ച് ടി​നി ടോം

ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കേ​സി​ൽ മ​ക​ൻ ആ​ദം ഷെം ​അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ടി​നി ടോം. ​ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ മ​ക​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടാ​യി​രു​ന്നു ടി​നി​യു​ടെ പോ​സ്റ്റ്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ മ​ക​ന് ല​ഭി​ച്ച ഫ​ല​ക​ത്തി​ന്‍റേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റേ​യും ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചാ​ണ് ടി​നി പ്ര​തി​ക​രി​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always. സ​ങ്കീ​ർ​ത്ത​നം 91…അ​വ​ൻ നി​ന്നെ വേ​ട്ട​ക്കാ​ര​ന്‍റെ കെ​ണി​യി​ൽ നി​ന്നും നാ​ശ​ക​ര​മാ​യ മ​ഹാ​മാ​രി​യി​ൽ നി​ന്നും വി​ടു​വി​ക്കും. ത​ന്‍റെ തൂ​വ​ലു​ക​ൾ കൊ​ണ്ട് അ​വ​ൻ നി​ന്നെ മ​റ​യ്ക്കും. .മ​റ്റു​ള്ള​വ​ന്‍റെ വീ​ഴ്ച​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​ർ ആ​ഘോ​ഷി​ക്ക​ട്ടേ. ഏ​ത് കു​രി​ശി​നും 3ആം ​നാ​ൾ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പു​ണ്ടാ​കും കാ​ലം എ​ല്ലാം തെ​ളി​യി​ക്കും god bless ..നി​ന്‍റെ അ​പ്പ​ൻ ഉ​ണ്ടെ​ടാ…

Read More

ഇ​റാ​ൻ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം;​ ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഗ​ൾ​ഫി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ​യും ഇ​ൻ​ഡി​ഗോ​യും റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ര​ന്ത​രം വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന​നു​സ​രി​ച്ച് വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും എ​യ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത മി​സൈ​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ബ​ഹ്‌​റൈ​നി​ലെ യു​എ​സ് താ​വ​ള​ത്തി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത; വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്; ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ജാ​ഗ്ര​താ നി​ർ​ദേ​ശം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ഫി​ഫ്ത്ത് ഫ്ലീ​റ്റ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലും അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് സ​മീ​പ​വും ശ​ക്ത​മാ​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ത്ര​യും വേ​ഗം വീ​ടു​ക​ൾ​ക്കു​ള്ളി​ലോ അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലോ അ​ഭ​യം പ്രാ​പി​ക്കാ​ൻ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​സ് പ്ര​തി​രോ​ധ കേ​ന്ദ്ര​ങ്ങ​ളു​ള്ള ബ​ഹ്‌​റൈ​ൻ, അ​ബു​ദാ​ബി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഒ​രേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ട‌െ​ഹ്‌​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​റാ​ന്‍റെ നേ​രി​ട്ടു​ള്ള മ​റു​പ​ടി​യാ​ണി​ത്. ഖ​ത്ത​റി​ന് മു​ക​ളി​ലെ​ത്തി​യ ര​ണ്ട് ഇ​റാ​നി​യ​ൻ മി​സൈ​ലു​ക​ൾ ത​ങ്ങ​ൾ ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്ത​താ​യി ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ഭാ​ര്യാ​മാ​താ​വി​നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു​വ​ർ​ഷം നീ​ണ്ട പോരാട്ടം; മ​രു​മ​ക​ൻ മു​ത്തു​പ്പ​ട്ട​ർ എ​ന്ന അ​നി​ൽ​കു​മാ​റി​ന് 18 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി

ഏ​​റ്റു​​മാ​​നൂ​​ർ: ഭാ​​ര്യാ​​മാ​​താ​​വി​​നെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി​​ക്ക് 18 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വും 72,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ. നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ൽ വീ​​ട്ടി​​ൽ മു​​ത്തു​​പ്പ​​ട്ട​​ർ എ​​ന്നു വി​​ളി​​ക്കു​​ന്ന അ​​നി​​ൽ​​കു​​മാ​​റി(38)​​നാ​​ണ് ഈ​​രാ​​റ്റു​​പേ​​ട്ട ഫാ​​സ്റ്റ്ട്രാ​​ക്ക് സ്പെ​​ഷ​​ൽ കോ​​ട​​തി (പോ​​ക്സോ) ജ​​ഡ്ജി റോ​​ഷ​​ൻ തോ​​മ​​സ് ശി​​ക്ഷ വി​​ധി​​ച്ച​​ത്. 2022 ഡി​​സം​​ബ​​ർ 31നാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ ആ​​യി​​രു​​ന്ന സി.​​ആ​​ർ. രാ​​ജേ​​ഷ്‌​​കു​​മാ​​ർ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത കേ​​സി​​ൽ പി​​ന്നീ​​ട് എ​​സ്എ​​ച്ച്ഒ ആ​​യി​​രു​​ന്ന പ്ര​​സാ​​ദ് ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സാ​​ണ് തു​​ട​​ര​​ന്വേ​​ഷ​​ണം​​പൂ​​ർ​​ത്തി​​യാ​​ക്കി കു​​റ്റ​​പ​​ത്രം ത​​യാ​​റാ​​ക്കി കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യു​​ട്ട​​ർ അ​​ഡ്വ. ജോ​​സ് മാ​​ത്യു ത​​യ്യി​​ൽ ഹാ​​ജ​​രാ​​യി.

Read More

അ​ച്ഛ​ന് ലോ​ട്ട​റി​യ​ടി​ച്ചു, പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; ​മ​ക​ൻ വി​നോ​ദി​ന് ക​ഠി​ന ത​ട​വും 50000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന​ന്ത​പു​രം: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന ലെ​യി​നി​ലെ വി​നോ​ദ് ഭ​വ​നി​ല്‍ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ വി​നോ​ദ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ ശ​ശി ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ വി​നോ​ദ് പി​താ​വി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. 2022 ജൂ​ലൈ 19ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്‌​ക്കേ​റ്റ ശ​ക്ത​മാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. 24 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ശ​ശി മ​രി​ച്ച​ത്. ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും മെ​ഡി​ക്ക​ല്‍ തെ​ളി​വു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി ഏ​ല്‍​പ്പി​ച്ച മ​ര്‍​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​യി​ച്ചു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്ന് 16 സാ​ക്ഷി​ക​ളെ​യും 47 രേ​ഖ​ക​ളും…

Read More

വോ​ട്ട് പി​ടി​ക്കാ​നെ​ത്തി​യ​യാ​ൾ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സ്; ഒ​ളി​വി​ൽ​പ്പോ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ന്‍റെ എ​ല്ലാ പ്ലാ​നും പാ​ളി; ഒ​ടു​വി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ൽ കീ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. മം​ഗ​ല​പു​രം സ്വ​ദേ​ശി രാ​ജു (46) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്. കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഈ ​വീ​ഡി​യോ​യി​ൽ എ​ല്ലാ​മു​ണ്ട്… സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ; കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി​വി​ളി​യും ഭീ​ഷ​ണി​യും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് അ​സ​ഭ്യ​വും ഭീ​ഷ​ണി​യും മു​ഴ​ക്കി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെടുത്ത് പോലീസ്. ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.ന​ഗ​രൂ​രി​ൽ കോ​ൺ​ഗ്ര​സ് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത കേ​സി​ൽ നോ​ട്ടീ​സ് ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി​യ പോ​ലീ​സ് ജീ​പ്പി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സ്, പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. പോ​ലീ​സു​കാ​ർ മാ​ന്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നും എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്സും കൊ​ടി​മ​ര​ങ്ങ​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ഗ​രൂ​രി​ൽ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Read More