തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തലക്ഷങ്ങളാണ് നഗരവീഥികളിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്നത്. രാവിലെ 9:45ന് തോറ്റംപാട്ടിന്റെ അകമ്പടിയോടെ പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങുകൾ ആരംഭിച്ചു. നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത്…
Read MoreCategory: Top News
തുണിക്കടയിലെ ട്രയൽ റൂമിലും ഫ്ളാറ്റിലുമെത്തിച്ച് പീഡനം; പതിനഞ്ചുകാരനെ അതിക്രമത്തിന് ഇരയാക്കിയത് അറുപതുകാരൻ; പ്രതി സമാനകേസിൽ മുൻപും പ്രതിയെന്ന് പോലീസ്
കോഴിക്കോട്: എലത്തൂരിൽ 15 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് പിടിയിലായത്. എലത്തൂർ പോലീസാണ് ജെറാൾഡിനെ പിടികൂടിയത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന…
Read Moreനല്ലവനായ ഉണ്ണി..! ഭരണമില്ലാതിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് തുറന്നു പറഞ്ഞു; അതിന്റെ സ്നേഹ പ്രകടനമായിരിക്കാമെന്ന് രമേഷ് പിഷാരടി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്. ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ…
Read Moreസ്നേഹത്തോടെ ജ്യൂസിൽ വിഷയം കലർത്തി നൽകി; മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു; കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത
ആലപ്പുഴ: പിതാവ് വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവനന്ദന ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.
Read Moreമദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം; കാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ പോലീസുകാരനേയും കൊണ്ട് കാർ വേഗത്തിൽ ഓടിച്ച് യുവാവ്
ഹൈദരാബാദ്: മദ്യലഹരിയിൽ പോലീസിസുകാരനു നേരെ കാർ ഓടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഗച്ചിബൗളിൽ നർസിംഗി സ്വദേശി ജി. തരുൺ (24) ആണ് പരാക്രമം നടത്തിയത് മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച തരുൺ, നാക്രാംഗുഡയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുവെങ്കിലും ഇയാൾ കാറുമായി മുന്നോട്ട് പോയി. ഈ സമയം വഴിയരികിൽ നിന്ന നരസിംഹലു എന്ന പോലീസ് ഉദ്യോഗസ്ഥൻ കാർ നിർത്താൻ ആവശ്യപ്പെട്ടു. വേഗത കുറച്ച് കാർ പെട്ടെന്ന് വേഗത കൂട്ടി അദ്ദേഹത്തെ ഇടിക്കാൻ ശ്രമിച്ചു. കാറിടിക്കാതിരിക്കാൻ നരസിംഹലു ബോണറ്റിൽ ചാടി കയറി. തുടർന്ന് അദ്ദേഹത്തെ ബോണറ്റിൽ കിടത്തികൊണ്ട് അപകടകരമായ രീതിയിൽ തരുൺ 800 മീറ്ററോളം കാറോടിച്ചു. വഴിയരികിൽ ഉണ്ടായിരുന്നവരും ബൈക്ക് യാത്രികരും ചേർന്ന് കാർ തടഞ്ഞു നിർത്തിയ ശേഷം തരുണിനെ പോലീസിനെ ഏൽപ്പിച്ചു. നരസിംഹലു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. മദ്യപിച്ച്…
Read Moreകറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; പാലക്കാട് സ്വദേശി കൃഷ്ണദാസും കുടുംബവുമാണ് കുടുങ്ങിയത്
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്, മകള്‍ സ്മൃതി മേനോന് (മൂന്ന്) എന്നിവരാണ് കറാച്ചിയിലുള്ളത്. ഇവര്‍ പാക്കിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. തുടർന്ന് അര്‍ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡൽഹിയിലേക്ക് തിരിക്കുന്ന ഇവർ ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘര്‍ഷത്തെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. തുടർന്ന് നോർക്ക് റൂട്ട്സും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടാണ്…
Read Moreസ്ഥിരം മോഷണം പെട്രോൾ പമ്പിൽ; മോഷ്ടിച്ചു കിട്ടിയ മദ്യംകുടിച്ച് പൂസായി; അവിനാശിന്റെ കള്ളത്തരം പൊളിച്ച് ഓട്ടോ ഡ്രൈവൽമാർ
കോഴിക്കോട്: നിരവധി പെട്രോൾ പമ്പ് കവർച്ചക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി അവിനാഷ് (48) ആണ് എറണാകുളത്ത് നിന്നും പിടിയിലായത്. മുനമ്പത്ത് മോഷണം നടത്തി മാല്യങ്കര വഴി തിരിച്ചു പോകവേ മോഷണം മുതലിൽ പെട്ട മദ്യം സേവിച്ച് പൂസായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്ത് മോഷണത്തിനിറങ്ങിയ പ്രതി മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും കവർന്നിരുന്നു. മോഷണത്തിനിടെ ഹോട്ടലിൽ നിന്നും കവർന്ന മദ്യം കുടിച്ച ശേഷമാണ് മോഷ്ടാവ് സ്ഥലംവിട്ടത്. മാല്യങ്കര ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, പ്രദേശവാസി വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ കൈയിൽ പണം കണ്ടെതിനെ തുടർന്ന് സംശയം തോന്നിയ…
Read Moreയുവതിയും സുഹൃത്തും നടുറോഡിൽ ഏറ്റുമുട്ടി; പെൺകുട്ടിയുടെ അടികൊണ്ട് വീണ് യുവാവ്; പ്രോത്സാഹിപ്പിച്ച് കാണികളും; നടുക്കുന്ന കാഴ്ച തലസ്ഥാനത്ത്
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. സംഭവത്തിന് പിന്നാലെ പോലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്. അതേസമയം ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പോലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
Read Moreസംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന് പരാതിക്കാരി
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചിയിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ചിദംബരത്തിനെതിരെയുള്ള പരാതി. എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം. എളംകുളത്തെ പരാതിക്കാരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി.
Read Moreകുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പുറത്തുപോയ മകൻ തിരികെ മുറിയിൽ എത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്
കൊച്ചി: കുടുംബ വഴക്കിനെതുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചു. കീഴില്ലത്തെ ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് ദമ്പതികളുടെ മകൻ കൂടെ ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും ബിജിമോളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Read More