കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അതിർത്തികൾ വേലിക്കെട്ടി തിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിലെ മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം ബംഗാളിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുകയാണ്. ബിജെപി അധികാരത്തിൽ വന്നാൽ അതിർത്തികൾ വേലി കെട്ടി അടയ്ക്കും. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവർ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെ പരാമർശിച്ച അദ്ദേഹം, ബംഗാളിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ മമതാ സർക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇത് നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുന്നു എന്നാണ് ബിജെപിയുടെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിർത്തി സുരക്ഷയും…
Read MoreCategory: Top News
ചൂട് സഹിക്കാൻ വയ്യ, എസി വാങ്ങണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്: രണ്ടാളും വഴക്കായി; മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങി യുവാവ്; ദേഷ്യം വന്ന യുവതി തൂങ്ങി മരിച്ചു; പരാതിയുമായി പെൺകുട്ടിയുടെ കുടുംബം
ചെന്നൈ:എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിനു ശേഷം രാത്രി ആകാശ് അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ടെറസിൽ ആണ് ഉറങ്ങിയത്. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. (ആത്മഹത്യ ഒന്നിനും…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി ഞാനിതാ പോകുന്നു… വിഷപാമ്പിന്റെ കടിയിൽ നിന്നും 30 -ഓളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചു: ഒടുവിൽ ജീവനറ്റ് കാളി എന്ന നായക്കുട്ടി; വിട നൽകി ഗ്രാമം
മനുഷ്യനും നായയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. വീടിന്റെ കാവൽക്കാരൻ എന്നു പോലും നായകളെ വിളിക്കുന്നത് അതുകൊണ്ടാണ്. ഒരു നായയുടെ അവസരോചിതമായ ഇടപെടൽ മൂലം 30 കുട്ടികളുടെ ജീവൻരക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് കാളി എന്ന നായയുംവിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടിയതാണ് സംഭവം. കിന്റർ ഗാർട്ടനു പുറത്ത് 30 കുട്ടികളോളം കളിക്കുകയായിരുന്നു. ആ സമയം അവിടേക്ക് ഇഴഞ്ഞെത്തിയ വിഷപാന്പ് കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാൻ ആരംഭിച്ചു. ഇത് കണ്ട കാളി ഉടനെ പാമ്പിനെ തടുക്കാൻ ഓടിയെത്തി. അവൾ കുട്ടികൾക്കും പാമ്പിനും ഇടയിൽ രക്ഷാ കവചം പോലെ നിന്നു. പാമ്പ് കാളിയെ നിരവധി തവണ കൊത്തിയെങ്കിലും കാളി പിന്നോട്ടാഞ്ഞില്ല. ഒടുവിൽ അടികൂടി ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിഷ പാമ്പിൽ നിന്നും കുട്ടികളെ…
Read Moreഭർത്താവിന്റെ അമിത മദ്യപാനം: കുടിച്ചിട്ട് വന്ന് എന്നും വീട്ടിൽ വഴക്കും ബഹളവും തല്ലും; ഭാര്യ ജീവനൊടുക്കി
ഗുരുഗ്രാം: ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ജീവനൊടുക്കി. ഗുരുഗ്രാമിലെ പാൽഡ ഗ്രാമത്തിലാണ് സംഭവം. ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാൽഡ ഗ്രാമവാസിയായ ശാന്തി(30) ആണ് മരിച്ചത്. ഇവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് വീരേന്ദ്രയുടെ അമിത മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreപൂരാവേശത്തിൽ തൃശൂർ: ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം
തൃശൂർ: ഇന്ന് തൃശൂർ പൂരം. കൊടും ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും ചരിത്രത്തിലാദ്യമായി കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കാനും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തീരുമാനിച്ചു. ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇത്തവണ നടക്കുക. 11 -ന് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം നടക്കുന്നത്. ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റേയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽ പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരച്ചടങ്ങുകൾക്ക് അവസാനമാകും.
Read Moreതൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന കോഡിൽ ലഹരി വിൽപന: പാൽ വണ്ടിയിൽ പോയാൽ പിടിക്കില്ലെന്ന് കരുതി ഇറങ്ങി: എക്സൈസുകാർ കൈയോടെ തൂക്കി
തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്. പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്. പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി’ എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Read Moreവിവാഹം നിശ്ചയിച്ച യുവതി കാമുകനൊപ്പം തൂങ്ങി മരിച്ചു; യുവാവ് രണ്ടു വിവാഹം കഴിച്ചയാൾ; പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: മാളയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ചനിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബപ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം. വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണം; ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, സംഗീതയ്ക്ക് ജാമ്യം
കണ്ണൂര്: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണല് സെഷന്സ് കോടതി തള്ളി. അതേസമയം പ്രതിയായ അധ്യാപിക ഡോ.സംഗീത നമ്പ്യാര്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. നിതിന്റെ മരണത്തില് പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില് വാദിച്ചത്. ഒരു ഓണ്ലൈന് ലോണ് ആപ്പില് നിന്നുള്ള ഭീഷണിയെത്തുടര്ന്നാണ് നിതിന് ജീവനൊടുക്കിയതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു. വ്യാഴാഴ്ച ഹര്ജിയില് വാദം പൂര്ത്തിയായതിനെത്തുടര്ന്ന് വിധി പറയാന്…
Read Moreപൂരവിസ്മയങ്ങൾ കാണാൻ തെക്കേഗോപുരനട തുറന്നു, പൂരവിളംബരമായി; ശിവരാജുവിന്റെഅഴകിൽ തൃശിവപുരി ! സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ
തൃശൂർ: പൂരക്കാഴ്ചകളുടെ വിസ്മയങ്ങൾ ലോകത്തിനു കാണിച്ചുകൊടുക്കാൻ നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തി തെക്കേ ഗോപുരനട തുറന്നതോടെ പൂരവിളംബരമായി. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിവന്ന് വടക്കുന്നാഥന്റെ തെക്കേ ഗോപുര തുറന്നിട്ടപ്പോൾ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പൂരപ്രേമികൾ തേക്കിൻകാട് മൈതാനിയിൽ നിറഞ്ഞുനിന്നു. ചടങ്ങു മാത്രമാണെങ്കിലും അഴകൊട്ടും കുറയാതെയായിരുന്നു നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പും മേളവും. 36 മണിക്കൂർ നീളുന്ന പൂരങ്ങൾ പലതുകണ്ട പുരക്കമ്പക്കാർ ഇത്തവണത്തെ പൂരം എങ്ങനെയുണ്ടെന്ന് അറിയാനും കാണാനും പൂരനഗരിയിലേക്ക് എത്തുമെന്ന് ഉറപ്പ്. തിരുവമ്പാടിയുടെ ആനച്ചമയ പ്രദർശനം കൂടി ഇന്ന് ആരംഭിച്ചതോടെ കൗസ്തുഭത്തിലും പാറമേക്കാവിന്റെ ചമയക്കാഴ്ചകൾ നിരത്തിയ അഗ്രശാലയിലും തിരക്കേറി. ആനകളുടെ ഫിറ്റ്നസ് പരിശോധന നടന്നുവരികയാണ്. പൂരക്കച്ചവടക്കാർ നഗരത്തിൽ തമ്പടിച്ചു കഴിഞ്ഞു. കോവിഡ് എന്ന മഹാമാരിക്കാലത്ത് വെട്ടിക്കുറച്ച് ചടങ്ങു മാത്രമാക്കി നടത്തിയ പൂരം ഇപ്പോൾ ഒരു മഹാദുരന്തത്തിനുശേഷം വീണ്ടും വെട്ടിക്കുറച്ചു നടത്തുകയാണ്. നാളെ പൂരദിവസം രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥന്റെ…
Read Moreഇനി ഞാൻ പറയട്ടെ… ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല, കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും; കണ്ണൂരിലെ അക്രമ സംഭവത്തിൽ മൊഴി നൽകി വീണാ ജോർജ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസം പൂര്ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്കിയത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്പ്പിച്ചെന്ന ഗണ്മാന്റെ പരാതിയിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. റെയില്വേ സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണെന്നും ഇതിനിടെ ഉന്തുംതള്ളും ഉണ്ടായെന്നുമാണ് മന്ത്രിയുടെ മൊഴി. പ്രമാദമായ കേസില് തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്കിയത്. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്ട്ടിഫിക്കറ്റില് ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന് എത്തിയ ടൗണ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന്…
Read More