തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ധാര്‍മിക രോഷമാണു പങ്കുവച്ചിരിക്കുന്നത്. “ബസില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കൈ യേറ്റം പോലും ചെയ്യാറുണ്ട്. ചിലര്‍ ഭയന്ന് അവിടെനിന്നു മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു. ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്? ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.…
Read MoreCategory: Top News
വിദ്യാഭ്യാസമന്ത്രിക്ക് പടന്നയിലെ കുട്ടികളുടെ ‘വലിയ നന്ദി’; ഫാത്തിമയുടെ സ്കൂളാണ് ഒറ്റ വാക്കിൽ നന്ദി പറഞ്ഞ് ഒതുക്കാതെ വേറിട്ട രീതിയിൽ സ്നേഹം പ്രകടിപ്പിച്ചത്
പടന്ന (കാസർഗോഡ്): രോഗാവസ്ഥയിലും കലയുടെ ഉപാസന തുടർന്ന പടന്നയിലെ സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീട്ടിലിരുന്ന് പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും മറ്റു ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ അധികൃതർക്കും വേറിട്ട രീതിയിൽ വലിയ നന്ദി അർപ്പിച്ച് പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ കുട്ടികൾ അക്ഷരരൂപത്തിൽ നിന്നാണു നന്ദി അറിയിച്ചത്.ശരീരത്തെ തളർത്തുന്ന വേദനയിലും തോൽക്കാൻ മനസില്ലാത്ത സിയയുടെ മനക്കരുത്തിന് വിദ്യാഭ്യാസ അധികൃതർ നൽകിയ പിന്തുണയ്ക്ക് ആദരവുമായാണ് സ്കൂളിലെ 1100ൽപരം വിദ്യാർഥികളും അണിനിരന്ന് സ്റ്റേഡിയത്തിൽ നന്ദി എന്ന കൂറ്റൻ അക്ഷരമാല തീർത്തത്. പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് നാടൻ കലാപ്രവർത്തകൻ ജുനൈദ് മെട്ടമ്മലാണ് സംവിധാനമൊരുക്കിയത്.
Read Moreഡ്യൂട്ടിക്കിടെ യുവതിയെ ചുംബനങ്ങളാൽ മൂടി; വൈറലായി വീഡിയോ; വിവാദത്തിലായി കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ബംഗുളൂരു: കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ. രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല. സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പോലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ…
Read Moreവീട്ടുകാർ എതിർത്തിട്ടും അവർ ഒന്നിച്ചു; രണ്ടാം മാസം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു; ഇരുവർക്കിടയിലും ഉണ്ടായ കാരണം തേടി പോലീസ്
ലക്നോ:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തര്യ സുജൻ സ്വദേശിയായ അരുൺ ശർമ (22), വിഷുൻപുരയിലെ ദളിത് സമുദായത്തിൽ നിന്നുള്ള നേഹ (20) എന്നിവരാണ് മരിച്ചത്. നേഹയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അരുൺ ജീവനൊടുക്കുകയായിരുന്നു. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിട്ടും 2025 നവംബറിൽ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം ചെയ്തു. പിന്നീട് അരുണിന്റെ കുടുംബം നേഹയെ സ്വീകരിച്ചു. അയൽവാസികൾ പറയുന്നതനുസരിച്ച്, സംഭവ ദിവസം അരുണും നേഹയും തമ്മിൽ തർക്കമുണ്ടായിരുന്നു. അസ്വസ്ഥയായ നേഹ മുറിയിലേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് അരുൺ അരിവാളെടുത്ത് നേഹയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
Read Moreബട്ടൻസ് അഴിക്കും മുമ്പ്… ശുചിമുറിയിൽ കാമറ ഓണാക്കി വച്ചനിലയിൽ; പിടിച്ചെടുത്ത മൊബൈൽ പരിശോധിച്ച പോലീസുകാരി ഞെട്ടി; ഉടമ തന്റെ മേലുദ്യോഗസ്ഥൻ
ചെന്നൈ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നു ഇരുവരെയും. ഈ സമയമാണ് സംഭവം. ശുചിമുറിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ ഉദ്യോഗസ്ഥ ഇതേക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമ സബ് ഇൻസ്പെക്ടർ ആണെന്ന് കണ്ടെത്തി. ഉടൻതന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ഫോണിൽ നിന്ന് വീഡിയോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പോലീസുകാരൻ ആരോപണങ്ങൾ നിഷേധിച്ചു.
Read Moreലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് അനാശാസ്യം; ബംഗാളിയും പാലക്കാട്ടുകാരനും പിടിയിൽ; സൗകര്യമൊരുക്കുന്ന ലോഡ്ജുകളിൽ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്
കൊച്ചി: നഗരത്തിലെ ലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് അനാശാസ്യത്തിന് സൗകര്യമൊരുക്കുന്ന ലോഡ്ജ് നടത്തിപ്പുകാരെ കുടുങ്ങാനൊരുങ്ങി പോലീസ്. സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഇത്തരം ലോഡ്ജുകളില്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.നഗരത്തിലെ ലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് അനാശാസ്യം നടത്തിയിരുന്ന രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ് ബംഗാള്‍ സ്വേദശി പ്രസഞ്ജിത് ഘോഷ് (35), പാലക്കാട് സ്വദേശി സുധീഷ് കുമാര്‍ (45) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ സി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം എ.സി.ലൈന്‍ റോഡിന് കിഴക്ക് വശത്ത് പ്രവര്‍ത്തിക്കുന്ന സൗത്ത് ടവര്‍ എന്ന ലോഡ്ജിലും എസ്.എ.റോഡിന് വടക്ക് വശത്ത് പ്രവര്‍ത്തിക്കുന്ന ജി.കെ.റസിഡന്‍സി എന്ന ലോഡ്ജിലും സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യത്തിന് ഒത്താശ ചെയ്തുവരികയായിരുന്നു പ്രതികള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ജുവനപ്പടി മഹേഷിന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് ലോഡ്ജുകളില്‍…
Read Moreപ്രതിഷ്ഠയുടെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം പകരം വച്ചു: പൂജാരി പിടിയിൽ; പതിവായി ലഹരി കഴിച്ചെത്തുന്ന ശ്രീകുമാറിനെ പറഞ്ഞുവിട്ടു; പിന്നാലെയാണ് തട്ടിപ്പ് കണ്ടെത്തിയത്
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്നശേഷം മുക്കുപണ്ടം പകരംവച്ച പൂജാരി പിടിയിൽ. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ടു സ്വർണമാലകൾ കവർന്നശേഷം പകരം മുക്കുപണ്ടം വച്ച പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറാണ് (46) അറസ്റ്റിലായത്. രണ്ടരലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. പതിവായി മയക്കുമരുന്ന് ഉപയോഗിച്ചു വന്നിരുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിനു പകരം മുക്കുപണ്ടം വച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ; യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും തന്റെ നിലപാട് ആവർത്തിച്ച് വീഡിയോ പങ്കുവെച്ച യുവതി
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.…
Read Moreകൈക്കുഞ്ഞുമായി രക്തത്തിൽ കുളിച്ചുവരുന്ന യുവതി; വീട്ടിലെത്തി നോക്കിയ നാട്ടുകാർ കണ്ടത് വെട്ടേറ്റ് മരിച്ചു കിടക്കുന്ന ദമ്പതികളെ; ആക്രമണത്തിന് പിന്നിൽ മകളുടെ ആദ്യ ഭർത്താവ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിനെ സമീപത്തെ ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
Read Moreഞാൻ അത് മാത്രമേ പറഞ്ഞിട്ടുള്ളു; സമുദായ നേതാക്കളോടുള്ള വെല്ലുവിളി സതീശൻ ഒഴിവാക്കണം; നാലു ജില്ലകളിൽ തിരിച്ചടിയുണ്ടാകും, സതീശന് മുന്നറിയിപ്പുമായി നേതാക്കൾ
തിരുവനന്തപുരം: സമുദായ നേതാക്കളോടുള്ള വെല്ലുവിളി വി.ഡി.സതീശൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്റെ പരാമര്‍ശമാണ് വിവാദങ്ങൾക്ക് തുടക്കം. തുടര്‍ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി. സുകുമാരന്‍ നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്. അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ നേതാക്കളെ പിണക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇവരെ പിണക്കിയാൽ നാലു ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു
Read More