തൃശൂർ: പൂരക്കാഴ്ചകളുടെ വിസ്മയങ്ങൾ ലോകത്തിനു കാണിച്ചുകൊടുക്കാൻ നെയ്തലക്കാവിലമ്മ എഴുന്നള്ളിയെത്തി തെക്കേ ഗോപുരനട തുറന്നതോടെ പൂരവിളംബരമായി. കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിവന്ന് വടക്കുന്നാഥന്റെ തെക്കേ ഗോപുര തുറന്നിട്ടപ്പോൾ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പൂരപ്രേമികൾ തേക്കിൻകാട് മൈതാനിയിൽ നിറഞ്ഞുനിന്നു. ചടങ്ങു മാത്രമാണെങ്കിലും അഴകൊട്ടും കുറയാതെയായിരുന്നു നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പും മേളവും. 36 മണിക്കൂർ നീളുന്ന പൂരങ്ങൾ പലതുകണ്ട പുരക്കമ്പക്കാർ ഇത്തവണത്തെ പൂരം എങ്ങനെയുണ്ടെന്ന് അറിയാനും കാണാനും പൂരനഗരിയിലേക്ക് എത്തുമെന്ന് ഉറപ്പ്. തിരുവമ്പാടിയുടെ ആനച്ചമയ പ്രദർശനം കൂടി ഇന്ന് ആരംഭിച്ചതോടെ കൗസ്തുഭത്തിലും പാറമേക്കാവിന്റെ ചമയക്കാഴ്ചകൾ നിരത്തിയ അഗ്രശാലയിലും തിരക്കേറി. ആനകളുടെ ഫിറ്റ്നസ് പരിശോധന നടന്നുവരികയാണ്. പൂരക്കച്ചവടക്കാർ നഗരത്തിൽ തമ്പടിച്ചു കഴിഞ്ഞു. കോവിഡ് എന്ന മഹാമാരിക്കാലത്ത് വെട്ടിക്കുറച്ച് ചടങ്ങു മാത്രമാക്കി നടത്തിയ പൂരം ഇപ്പോൾ ഒരു മഹാദുരന്തത്തിനുശേഷം വീണ്ടും വെട്ടിക്കുറച്ചു നടത്തുകയാണ്. നാളെ പൂരദിവസം രാവിലെ ഏഴരയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥന്റെ…
Read MoreCategory: Top News
ഇനി ഞാൻ പറയട്ടെ… ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല, കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും; കണ്ണൂരിലെ അക്രമ സംഭവത്തിൽ മൊഴി നൽകി വീണാ ജോർജ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസം പൂര്ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്കിയത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്പ്പിച്ചെന്ന ഗണ്മാന്റെ പരാതിയിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. റെയില്വേ സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണെന്നും ഇതിനിടെ ഉന്തുംതള്ളും ഉണ്ടായെന്നുമാണ് മന്ത്രിയുടെ മൊഴി. പ്രമാദമായ കേസില് തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്കിയത്. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്ട്ടിഫിക്കറ്റില് ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന് എത്തിയ ടൗണ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന്…
Read Moreലൈംഗികത വർധിപ്പിക്കുന്ന മരുന്ന് അമിത അളവിൽ കഴിച്ച യുവാവിന് ദാരുണാന്ത്യം; പ്രതിസുധ വധുവിനെ കാത്ത് റൂമിലിരിക്കുന്നതിനിടെയാണ് അന്ത്യമെന്ന് പോലീസ്
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് അമിത അളവിൽ കഴിച്ചതിനെതുടർന്ന് യുവാവിന് ദാരുണാന്ത്യം. സെക്ടർ 53 പ്രദേശത്തെ വാടക ഫ്ലാറ്റിൽ താമസിക്കുന്ന നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ (29) ആണ് മരിച്ചത്. മുറിയിൽനിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗുരുഗ്രാമിലെ ഒരു വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം പോലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. വ്യാഴാഴ്ച രാവിലെ രോഹിത് ലാലിന്റെ സഹപ്രവർത്തകൻ പോലീസിൽ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സഹപ്രവർത്തകൻ പറയുന്നതനുസരിച്ച് ഇരുവരും പലപ്പോഴും ഒരുമിച്ചാണ് ഓഫീസിൽ പോയിരുന്നത്. എന്നാൽ ആ ദിവസം ലാൽ ഫോണിൽ മറുപടി നൽകുകയോ മുറിയുടെ വാതിൽ തുറക്കുകയോ ചെയ്തിരുന്നില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ യുവാവ് കട്ടിലിൽ…
Read Moreഞാൻ അമ്മയെ കഴുത്തറുത്ത് കൊന്നു സാർ; വീട്ടിലെത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവതിയെ; യുവാവ് ലഹരിക്ക് അടിമ
കണ്ണൂര്: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന് പോലീസ് സ്റ്റേഷനില് കീഴടങ്ങി. പേരാവൂര് കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്. മഹിളാ മോര്ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില് ഇവര് ബ്യൂട്ടിപാര്ലര് നടത്തുന്നുണ്ട്. ഗീതമ്മയും ക്രിസ്റ്റിയും തമ്മില് വാക്കുതര്ക്കമുണ്ടായിരുന്നു. ഒടുവില് കിടപ്പുമുറിയില്വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില് ബിസിഎ വിദ്യാര്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില് നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന് വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടില് തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്കൂട്ടറില് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ മൃതദേഹം പേരാവൂര് താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്കൂടിയുണ്ട്.
Read Moreഓടയിലെ ചവറുകൾക്കിടയിൽ വിദ്യാർഥികൾ കണ്ടത് കുഞ്ഞിക്കാൽ; നാട്ടുകാരുടെ പരിശോധനയിൽ കണ്ടത് ഒന്നരവയസുള്ള പെൺകുഞ്ഞിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
ചണ്ഡീഗഡ്: ഓടയിലെ ഇരുന്പ് വലയിൽ കുടുങ്ങിയ നിലയിൽ ഒന്നര വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഓടയുടെ സമീപത്ത് കൂടി പോവുകയായിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് അവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ കണ്ടെത്തുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreഅമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി പത്തൊമ്പതുകാരി; തടയാൻ ശ്രമിച്ച പിതാവിനും മർദനം; പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ
ദിസ്പൂർ: അമ്മയെ കഴുത്തറത്ത് ക്രൂരമായി കൊലപ്പെടുത്തി യുവതി. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു. പൂജയും അനുമൈയും തമ്മിൽ മുന്പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
Read Moreപ്രായം ഇരുപതിൽ, കടത്തിക്കൊണ്ടുവന്നത് മൂന്നുകിലോ എംഡിഎംഎ; ഇൻഫ്ലുവൻസർ ഫാത്തിമ പിടിയിലാകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്. പെൺകുട്ടിക്കും ഇക്കാര്യം…
Read Moreതിരുവനന്തപുരത്ത് ഓടുന്ന കാറിൽ പീഡനശ്രമം; കാറിൽ നിന്ന് ചാടിയ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; 54കാരനും സുഹൃത്തും പിടിയിൽ
വിഴിഞ്ഞം: ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി – വെങ്ങാനൂർ റോഡിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 11ഓടൊയായിരുന്നു സംഭവം. നഗരത്തിലേക്ക് പോകാൻ കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ ഷെയർ ടാക്സി എന്ന പേരിൽ കബളിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു. പരാതിക്കാരി വാഹനത്തിൽ കയറിയതിന് പിന്നാലെ ഡ്രൈവർ സീറ്റിലിരുന്ന അജിത് രാജ് പിൻസീറ്റിലേക്ക് മാറി. തുടർന്ന് അശോകൻ ഡ്രൈവർ സീറ്റിൽ കയറി. വാഹനം മുന്നോട്ടെടുത്തതോടെ അജിത് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. യുവതി ബഹളം വച്ചതോടെ വാഹനത്തിന്റെ വേഗം കുറച്ചു. ഇതോടെ യുവതി ഡോർ തുറന്ന് വാഹനത്തിൽ നിന്ന് പുറത്തുചാടി. കാറുമായി ഇരുവരും കടന്നുകളഞ്ഞെങ്കിലും യുവതി വാഹനത്തിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു. തുടർന്ന് പോലീസിൽ…
Read Moreകളിച്ച് കളിച്ച് കഞ്ഞിക്കലത്തിന് അകത്തുകയറി; പിന്നെ ആകെ കൂട്ടക്കരച്ചിൽ; ഒടുവിൽ കുട്ടിയെ സുരക്ഷിതമായി രക്ഷിച്ച് ഫയർഫോഴ്സ്
അരീക്കോട്; കളിക്കുന്നതിനിടെ അബദ്ധത്തിൽ കലത്തിനുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഊർങ്ങാട്ടിരി മൂർക്കനാട് അന്പായത്തിങ്ങൽ സാദിഖിന്റെ നാലുവയസുകാരനായ മകനാണ് കലത്തിനുള്ളിൽ അകപ്പെട്ടത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കലത്തിൽ കയറാനുള്ള ശ്രമത്തിലാണ് കുട്ടി കുടുങ്ങിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് സാദിഖ് പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടുകാരും സമീപവാസികളും കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തിരുവാലി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പരിക്കേൽക്കാതെ അതീവ ജാഗ്രതയോടെ അലൂമിനിയം കലം മുറിച്ചുമാറ്റി പുറത്തെടുത്തു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതോടെ വലിയൊരു ആശ്വാസത്തിലായി കുടുംബവും നാട്ടുകാരും.
Read Moreഇതൊരു വല്ലാത്ത കണ്ടന്റായിപ്പോയി… ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; കൗമാരക്കാരനെ കുത്തിക്കൊന്നു; മൂന്നുപേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരനെ കൊലപ്പെടുത്തി. മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം. മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖ്(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുഹാപുര നിവാസികളായ റെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവർ അറസ്റ്റിലായി എന്ന് വെജൽപൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ.എം. ചൗഹാൻ പറഞ്ഞു. ഒരു പഴയ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വഴക്കുണ്ടായതെന്നും പോലീസ് അറിയിച്ചു. കാസിബ് സയ്യിദ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read More