തകഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ഷോപ്പിംഗ് മാൾ പദ്ധതി ഉപേക്ഷിച്ച് ഉടമ. ഫിലിപ്പ് ചെറിയാൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് വില്ലേജ് മാൾ എന്ന സ്ഥാപനം തകഴി പഞ്ചായത്തിൽ നിന്ന് പിൻവാങ്ങുന്നതായി കുറിക്കുന്നത്. വില്ലേജ് മാൾ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി അഞ്ച് മെമ്മോകളാണ് ഇതുവരെ നൽകിയതെന്ന് ഫിലിപ്പ് ചെറിയാൻ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം തൽക്കാലം വില്ലേജ് മാൾ എന്ന സ്ഥാപനം തകഴിയിൽനിന്നും പിൻവാങ്ങുന്നു. അതെ ഞാൻ തൽക്കാലം തകഴി പഞ്ചായത്തിൽ എന്റെ പദ്ധതികൾ ഇവിടെ ഉപേക്ഷിക്കുന്നു. ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത്. ഒരുസംരഭം ഒരുവ്യക്തിയുടെ മാത്രംനേട്ടത്തിന് എന്നുകരുതുന്ന സർക്കാർ ജീവനക്കാരുള്ളനാട്ടിൽ, ഒരുസംരഭകൻ അയാളുടെ അധ്വാനവും സമ്പത്തും ഒരുസമൂഹത്തിന്റെ ഉയർച്ചക്കാണ് നിക്ഷേപിക്കുന്നത് എന്നുപറഞ്ഞുകൊടുക്കാൻ ആരുമില്ല. വ്യംഗമായി ആവശ്യപ്പെട്ട കൈക്കൂലി കിട്ടാത്തതിലുള്ള പക, എന്തും എഴുതി സെക്രട്ടറിയെ കൂട്ടുപിടിച്ചു ഒരുകെട്ടിടത്തിന് 5 മെമ്മോകൾ തരുക.…
Read MoreCategory: Top News
ചെങ്കൊടിയുടെ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ നിൽക്കുന്നത് ബോംബെറിഞ്ഞയാൾ..! ഷാഫി പറമ്പിൽ എംഎൽഎ പുറത്തുവിട്ട ചിത്രം വൈറലാകുന്നു…
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണവീടിനു മുന്നിലെ റോഡിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരേ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. ബോംബെറിഞ്ഞയാളും കൊല്ലപ്പെട്ടയാളും ഒരേ പാർട്ടിയിലെ അംഗങ്ങളാണെന്നാണ് ഷാഫി ആരോപിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നുവെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണെന്നും അതും മുഖ്യമന്ത്രിയുടെ നാട്ടിൽ വെച്ചാണെന്നും ഷാഫി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ വൺ ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സമരം…
Read Moreകേസെടുത്തില്ലെങ്കില്‍ ശരിയാവില്ല! വനത്തിൽ അതിക്രമിച്ചു കടന്നതിന് ബാബുവിനെതിരെ കേസ്; ഒപ്പം മലകയറിയ വിദ്യാർഥികൾക്കും കിട്ടി മുട്ടന്‍പണി; കാരണം…
പാലക്കാട്: കുറുമ്പാച്ചി മലയിൽനിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസ്. ബാബുവിനൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരേയും കേസെടുത്തു. വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ സംഭവത്തോടെ ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകൾക്ക് വരാനുള്ള താത്പര്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാം.
Read Moreമുൻ മിസ് കേരള അൻസി കബീറിന്റെ മരണം! കൂടുതൽ സംശയങ്ങൾ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ; ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും
തിരുവനന്തപുരം: മോഡലും മുൻ മിസ് കേരളയുമായ അൻസി കബീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. കഴിഞ്ഞ വർഷം നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്തായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മോഡലുകളായ അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഇരുവരും മരിച്ചത്. കൊച്ചിയിലെ ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ് വന്നതിന് പിന്നാലെയാണ് ആൻസിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുന്നോട്ടു വന്നത്. സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്ന് അൻസിയുടെ ബന്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അൻസി കബീറിന്റെ ബന്ധുക്കൾ വ്യക്തമാക്കി. 2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയി ആയിരുന്നു തിരുവനന്തപുരം ആലങ്കോട് സ്വദേശി അൻസി കബീർ, ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു…
Read Moreകല്യാണ വീട്ടിലെ ബോംബേറ്, ഞെട്ടൽ മാറാതെ നാട്! ബോംബെറിഞ്ഞത് അക്ഷയ്; ബോംബേറിൽ കലാശിച്ചത് ചെറുപ്പക്കാർ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നം
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണവീടിനു മുന്നിലെ റോഡിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഒളിവിൽ. ബോംബ് കൊണ്ടുവരുന്നതിന്റെയും എറിയുന്നതിന്റേയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം. ഏച്ചൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ബാലക്കണ്ടി ഹൗസില്‍ പരേതനായ മോഹനന് – ശ്യാമള ദമ്പതികളുടെ മകന് ജിഷ്ണു(26) വാണ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞത് അക്ഷയ് ബോംബെറിഞ്ഞ സംഭവത്തിൽ ഏച്ചൂർ സ്വദേശി അക്ഷയാണ് അറസ്റ്റിലായത്. അക്ഷയാണ് ബോംബെറിഞ്ഞെതെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ റിജുൽ, സനീഷ്, ജജിൽ എന്നിവരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം നാലായി. ഇനി മിഥുൻ എന്നയാളെ കൂടി പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബേറിനെകുറിച്ച് അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.…
Read Moreപല ചിത്രങ്ങളും വീഡിയോകളും ! സൈജുവിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടി; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് സൈജുവും അഞ്ജലിയും
കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരായ പോക്സോ കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചന്റെ ഫോണില്‍നിന്ന് നിര്‍ണായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. പോക്സോ കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി അഞ്ജലി ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചുവെന്ന് സൈജു മൊഴി നല്‍കിയതായാണ് സൂചന. സൈജുവിന്റെ ഫോണില്‍നിന്ന് പല ചിത്രങ്ങളും വീഡിയോകളും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് റോയിക്കെതിരേ പീഡന പരാതിയുമായി ഫോര്‍ട്ടുകൊച്ചി പോലീസിനെ സമീപിച്ചത്. ഈ കേസില്‍ റോയിക്കെതിരേ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നു. സൈജുവും അഞ്ജലിയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിപ്പെട്ടാല്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. റോയിയേയും അഞ്ജലിയെയും ഉടന്‍ ചോദ്യം…
Read Moreമദ്യപിച്ചതല്ല… അൻവറിനോട് ഇത്രയ്ക്ക് വേണ്ടായിരുന്നു..! സമൂഹ മാധ്യമങ്ങളുടെ ക്രൂശിക്കലിനു വിധേയനായത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ; ആ രാത്രി നടന്നത് ഇങ്ങനെ…
തലയോലപറന്പ്: വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യുവാവ്. വൈക്കം ചെന്പ് ടോൾ പാലിയത്ത് അൻവറാണ് വൈക്കം പോലീസിൽ പരാതി നൽകിയത്. വാഹനാപകടത്തിലെ യാഥാർഥ്യത്തിന് വിരുദ്ധമായി സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്ന് അൻവറിന് വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും മാനഹാനിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നിന് രാത്രി 8.50ന് ടോളിലെ ജാംകോ ഫ്രഷ്മീൻ കടയുടെ മുന്നിൽ പെട്രോൾ തീർന്നു പോയ സ്കൂട്ടർ പ്രവർത്തന ക്ഷമമാക്കാൻ കുപ്പിയിൽ വാങ്ങിക്കൊണ്ടുവന്ന പെട്രോൾ അൻവർ വാഹനത്തിൽ ഒഴിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വന്ന ഒരു പൾസർ ബൈക്ക് അൻവറിനു നേർക്കുവന്നു. ഞൊടിയിടയിൽ അൻവർ ഓടി മാറിയതിനാൽ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടങ്കിലും സ്കൂട്ടർ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയവർ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ രക്തം മരവിപ്പിക്കുന്ന ദൃശ്യം കണ്ട് ഫോണുകളിൽ പകർത്തിയിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ സ്കൂട്ടറിൽ അൻവർ പെട്രോൾ…
Read Moreഅവള് എന്റെ അനന്തരവന്റെ ഒപ്പമുണ്ട്..! പരീക്ഷയ്ക്കായി കോളജിൽ പോയ യുവതിയെ തട്ടിക്കൊണ്ടുപോയി; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
പാറ്റ്ന: യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്. ബിഹാറിലെ വെസ്റ്റ് ചമ്പാരനിലെ ലൗരിയയിലുള്ള എംഎല്‍എ വിനയ് ബിഹാരിക്കെതിരെയാണ് കേസ്. യുവതിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഗം കുവാന്‍ പോലീസ് ആണ് കേസെടുത്തത്. എംഎല്‍എയെ കൂടാതെ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി കോളജിൽ പോയ യുവതിയെ ഈ മാസം ഒൻപത് മുതൽ കാണാതാവുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം മൂന്ന് ആയിട്ടും യുവതി തിരികെ വരാത്തതിനെ തുടർന്ന് അമ്മ മൊബൈൽ ഫോണിലേക്ക് വിളിച്ചു. എന്നാൽ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം മകളുടെ ഫോണിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, മറ്റൊരു നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടായിരുന്നു സന്ദേശം വന്നത്. ആ നമ്പറിൽ വിളിച്ചപ്പോൾ എംഎൽഎ വിനയ് ബിഹാരിയാണ് ഫോണെടുത്തതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വീണ്ടും വിളിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.…
Read Moreയുവാക്കള്‍ കൂടുതല്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിട്ടുണ്ടോ ? സ്കൂള്‍ യൂണിഫോമില്‍ കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ ളുടെ മൊഴി ഇങ്ങനെ…
കൊച്ചി: കലൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റിലായ യുവാക്കള്‍ കൂടുതല്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ വീണിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. അപകട സമയത്തു സ്കൂള്‍ യൂണിഫോമില്‍ കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ തനിക്കു മയക്കുമരുന്ന് നല്കി യുവാക്കള്‍ പീഡിപ്പിച്ചതായി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കളെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് എരൂര്‍ അരഞ്ഞാണില്‍ ജിത്തു (28), തൃപ്പൂണിത്തുറ ഫാക്ട്നഗര്‍ പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍ (25) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ രണ്ടാഴ്ചത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കാറില്‍നിന്ന് ഒരു കഞ്ചാവ് ബീഡിയും അര ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഇവര്‍ക്കു നല്‍കിയതാരെന്നും സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ പത്തിന് വൈകുന്നേരം ആറരയ്ക്കു…
Read Moreബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്, മുട്ടന്‍ പണികിട്ടും..! വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത് ഇങ്ങനെ…
പാലക്കാട്: കുമ്പാച്ചി മലയിൽ ഇനി കയറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്. മല കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കുമ്പാച്ചി മലയുടെ മുകളിൽ ഒരാൾ കൂടി കുടുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെത്താനായത്. ആറ് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാന്പിലെത്തിച്ചത്. രാധാകൃഷ്ണൻ സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും അധികൃതർ അറിയിച്ചു. രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
Read More