തൃശൂർ: വനിതാ കോണ്‍ഗ്രസ് നേതാവിന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല് എന്നിവരാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍. കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് പരാതിക്കാരി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്. ഐടി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read MoreCategory: Top News
കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൈകാലുകൾ കെട്ടി കെട്ടിടത്തിനു മുകളിൽനിന്നും എറിഞ്ഞു; തൂണിൽ കുടുങ്ങി പെൺകുട്ടി; ഒടുവില്‍…
ചുരു: രാജസ്ഥാനിലെ ചുരുവിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൈകാലുകൾ കെട്ടി കെട്ടിടത്തിനു മുകളിൽനിന്ന് താഴേയ്ക്ക് എറിഞ്ഞു. തൂണിൽ കയർ കുടുങ്ങി യുവതി അദ്ഭുതകരമായി രക്ഷപെട്ടു. നാല് പേർ ചേർന്നാണ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഡൽഹി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് ലൈംഗീക പീഡനത്തിന് ഇരയായത്. ചുരുവിൽ ജോലി വാഗ്ദാനം ചെയ്ത് നാല് യുവാക്കൾ പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം നാല് യുവാക്കളും ചേർന്ന് യുവതിയുടെ കൈയും കാലും കെട്ടി. മദ്യലഹരിയിലായിരുന്ന യുവാക്കൾ പെൺകുട്ടിയെ ഹോട്ടലിന്റെ മുകളിൽനിന്നും താഴേയ്ക്ക് എറിഞ്ഞു. എന്നാൽ പെൺകുട്ടിയെ കെട്ടിയ കയർ തൂണിൽ കുടുങ്ങി തങ്ങിക്കിടന്നു. വിവരം അറിഞ്ഞെത്തിയ പോലീസാണ് യുവതിയെ രക്ഷപെടുത്തിയത്.
Read Moreആരോപണങ്ങൾക്ക് പിന്നിൽ സാമ്പത്തിക പ്രശ്നം! പോക്സോ കേസിൽ പരാതിക്കാർക്കെതിരെ അഞ്ജലി; യുവതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
കൊച്ചി: നമ്പർ 18 ഹോട്ടലിലെ പീഡന ആരോപണകേസിൽ പരാതിക്കാരിയായ യുവതിക്കും മകള്‍ക്കുമെതിരെ പ്രതി അഞ്ജലി. പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അഞ്ജലി ആരോപിച്ചു. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയും മകളും പരാതി നല്‍കിയത്. ഡിജെ പാർട്ടിക്കിടെ ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമ റോയി വയലാട്ട് പ്രായ പൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. റോയിയുടെ കൂട്ടുപ്രതി സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്. ഫാഷൻ രംഗത്തു തൊഴിൽ…
Read Moreരാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ്! 22,842 കോടി തട്ടിച്ചത് എബിജി ഷിപ്യാർഡ് ഡയറക്ടർമാർ
ന്യൂഡൽഹി: രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികൾക്കെതിരേ കേസെടുത്ത് സിബിഐ. എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ, എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവർക്കെതിരേയാണ് 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ തട്ടിച്ചതിന് സിബിഐ കേസെടുത്തത്. എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കന്പനിയുടെ പേരും എഫ്ഐആറിൽ ഉണ്ട്. ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് എബിജി ഗ്രൂപ്പ് തട്ടിപ്പു നടത്തിയിരിക്കുന്നത്. ഗുജറാത്തിലെ സൂററ്റിലും ദഹേജിലും കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും നടത്തുന്ന എബിജി ഷിപ്യാർഡ് എബിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. എസ്ബിഐയിൽനിന്ന് 2,925 കോടി, ഐസിഐസിഐ ബാങ്കിൽനിന്ന് 7,089…
Read Moreവ്യത്യസ്തനായൊരു പ്രതി, ആകെ സംസാരിച്ചത് ഫിനാന്‍സ് സ്ഥാപനം കാട്ടിക്കൊടുക്കാന്‍ ! ചോദ്യങ്ങള്‍ ചോദിച്ച് വായിലെ വെള്ളം വറ്റിയാലും പോലീസുകാര്‍ക്ക് ഉത്തരം ലഭിക്കില്ല
പേരൂര്‍ക്കട: തെളിവെടുപ്പിനിടെ പ്രതി രാജേന്ദ്രൻ പോലീസിനോട് ആകെ സംസാരിച്ചത് ഫിനാന്‍സ് സ്ഥാപനം കാട്ടിക്കൊടുക്കാന്‍ . ഇത് ആദ്യ കൊലപാതകമൊന്നുമല്ലെങ്കിലും പ്രതി രാജേന്ദ്രനെ കണ്ടാല്‍ പേടിച്ച് മിണ്ടാട്ടമില്ലാതെ ഇരിക്കുന്നതായി തോന്നും. ചോദ്യങ്ങള്‍ ചോദിച്ച് വായിലെ വെള്ളം വറ്റിയാലും പോലീസുകാര്‍ക്ക് ഉത്തരം ലഭിക്കില്ല. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് തിരിച്ച സംഘം മൂന്നരമണിക്കൂര്‍ കൊണ്ട് തൊണ്ടിമുതല്‍ പണയംവച്ച സ്ഥാപനത്തിലെത്തിയെങ്കില് തിരികെ വന്നത് ഒന്നരമണിക്കൂര്‍ മാത്രം എടുത്ത്. എല്ലാത്തിനും ഒരു സ്പീഡ് വേണ്ടിവന്നത് പ്രതിയുടെ പെരുമാറ്റമാണ്. സ്വര്‍ണം പണയംവച്ചത് എവിടെയെന്ന് പറയാന്‍ മാത്രമാണ് പ്രതി ഇന്നലെ വായതുറന്ന് സംസാരിച്ചത്. ബാക്കിയെല്ലാം ആംഗ്യങ്ങളായിരുന്നു ! നിരവധി കൊലപാതകങ്ങള്‍ നടത്തിയ ഇയാള്‍ക്ക് തമിഴ്നാട്ടില്‍ സ്വന്തമായി അഡ്വക്കേറ്റ് വരെയുണ്ടെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട്ടില്‍ നാലും കേരളത്തില്‍ ഒന്നും കൊലപാതകം ചെയ്ത ഇയാള്‍ യാതൊരു ഭാവദേവുമില്ലാതെയാണ് അന്വേഷണത്തെ നേരിടുന്നത്. മിണ്ടാട്ടമില്ലാതെ പോലീസിനെ കുഴക്കുന്ന പ്രതി ഇനി പ്രധാന തെളിവെടുപ്പ്…
Read Moreഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി, പക്ഷേ..! നാടിനെ ദുഃഖത്തിലാക്കി കൃഷ്ണപ്രിയ വിടപറഞ്ഞു; ഒരു വര്‍ഷം മുമ്പായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം
കാഞ്ഞിരപ്പള്ളി: നാടിനെ ദുഃഖത്തിലാക്കി കൃഷ്ണപ്രിയ വിടപറഞ്ഞു. തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ആണ് ഇന്നലെ ഉച്ചയോടെ മരണമടഞ്ഞത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷം അബോധാവസ്ഥിയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയ യായ കൃഷ്ണപ്രിയ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചേര്‍ന്ന് ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങൾക്ക് കൃഷ്ണപ്രിയയെ പിടിച്ചുനിർത്താനായില്ല. പ്രാർഥനകളും കാത്തിരുപ്പും ബാക്കിയാക്കി കൃഷ്ണപ്രിയ വിടപറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു മൂവാറ്റുപുഴ ആയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 29ന് സിസേറിയനിലൂടെ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി. പിറ്റേന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അബോധവാസ്ഥയിലായ കൃഷ്ണപ്രിയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭപാത്രം എടുത്തുമാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തി. വയറ്റില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക്…
Read Moreകിലോയ്ക്ക് 45 രൂപ! ആഡംബര ബസുകള്‍ ഇരുമ്പുവിലയ്ക്കു പൊളിച്ചു വില്‍ക്കാനൊരുങ്ങി ഉടമ; പൊളിച്ചുവിൽക്കുന്നത് വായ്പാ തിരിച്ചടവു തീര്‍ന്ന രണ്ട് എസി ബസുകള്‍ ഉള്‍പ്പടെ
സ്വന്തം ലേഖകന്‍ കൊച്ചി: കിലോഗ്രാമിനു 45രൂപ നിരക്കില്‍ ആഡംബര ബസുകള്‍ ഇരുമ്പുവിലയ്ക്കു പൊളിച്ചു വില്‍ക്കാനൊരുങ്ങി ബസുടമ. കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് തന്റെ പത്തു ബസുകളില്‍ മൂന്നെണ്ണം തൂക്കിവില്ക്കാനൊരുങ്ങുന്നത്. വായ്പാ തിരിച്ചടവു തീര്‍ന്ന രണ്ട് എസി ബസുകള്‍ ഉള്‍പ്പടെയാണു പൊളിച്ചുവിൽക്കുന്നത്. ഇതു വിറ്റുകിട്ടുന്ന തുകയ്ക്കു മറ്റു ബസുകളുടെ വായ്പ കുറച്ചെങ്കിലും തിരിച്ചടയ്ക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഇരുമ്പിനു വരെ കിലോഗ്രാമിനു നൂറുരൂപയ്ക്കടുത്ത് വിലയുള്ളപ്പോള്‍ 45 രൂപയ്ക്കു വാങ്ങാൻ ആളുകള്‍ എത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്കില്‍ ബസുകള്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കുന്ന വിവരമിട്ടത്. ഫേസ്ബുക്കില്‍ കണ്ട് ആളുകള്‍ വിളിച്ചു തുടങ്ങിയതായി റോയ്സണ്‍ ‘ദീപിക’യോടു പറഞ്ഞു. വായ്പാ കുടിശിക താങ്ങാനാകാതെ കോവിഡ് കാലയളവില്‍ 20 ബസുകളില്‍ പത്തെണ്ണം വിറ്റു. കോവിഡ് സാഹചര്യത്തില്‍ ഓട്ടവും കൂടിയില്ലാതായതോടെ വായ്പയും നികുതിയും കൃത്യമായി അടയ്ക്കാൻ സാധിക്കുന്നില്ല. പോലീസും ഫൈനാന്‍സുകാരും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. മുന്‍കൂര്‍ നിശ്ചയിച്ച…
Read Moreകട്ടിലിനായി അടി! സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്ച ഞെട്ടിക്കുന്നത്; സെല്ലുകളിലേക്കു പോകാന്‍ വാർഡർമാർക്കും പേടി; ചില്‍ഡ്രന്‍സ് ഹോമില്‍ സംഭവിച്ചത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട്ടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിക്കൂട്ടിലായി സര്‍ക്കാരും ഉദ്യോഗസ്ഥരും. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്ക് അന്വേഷണമെത്തുന്നു. ഇതോടൊപ്പം ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തിലും ജീവനക്കാരുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതീവ സുരക്ഷയും ശ്രദ്ധയും വേണ്ട സ്ഥാപനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാര്ഡര്മാര്ക്കുള്പ്പെടെ സെല്ലുകളിലേക്ക് പോകാന്‍ പലപ്പോഴും പേടിയാണ്. കോവിഡ് കാലത്ത് പരിശോധന പോലും പ്രഹസനമായി മാറി. ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കട്ടിലിന് അടി മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തിലേക്കു നയിച്ചത് സ്ത്രീകള്‍ തമ്മിലുള്ള അടിപിടിയാണ്. ബുധനാഴ്ച രാത്രിയാണ് മരിച്ച മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടും (30) അന്തേവാസിയുമായ അടി നടന്നത്. കിടക്കാനുള്ള സ്ഥലത്തെകുറിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മീ…
Read Moreലിജിനി ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല ! മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനമെന്ന് സഹോദരി
മലപ്പുറം: മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീധനപീഡന പരാതിയുമായി ബന്ധുക്കള്‍. മലപ്പുറം വള്ളിക്കുന്നില്‍ ലിജിനിയാണ് കഴിഞ്ഞ ദിവസം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. സ്വര്‍ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് സഹോദരി ബിജിന ആരോപിച്ചു. ലിജിനിയുടെ ഭര്‍ത്താവ് ഷാലുവിനും ബന്ധുക്കള്‍ക്കുമെതിരെയാണ് ബിജിനി രംഗത്തെത്തിയത്. വിവാഹത്തിന് സ്ത്രീധനമായി 50 പവന് സ്വര്‍ണവും ഫ്രിഡ്ജും അലമാരയും മറ്റ് വീട്ടുപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാലും മാതാവും ലിജിനിയെ നിരന്തരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭര്‍ത്താവിന്റെ വീട്ടിലെ വസ്തുക്കള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല. ആദ്യമൊന്നും ലിജിനി ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. മരിക്കുന്നതിന് മുന്‍പാണ് ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചത്. ഭര്‍ത്താവിന്റെ സഹോദരിയുടെ വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ചാടിയാണ് ലിജിനി ജീവനൊടുക്കിയത്. ബിജിനിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅവര്‍ കള്ളം പറയുകയാ..! ഭർത്താവിനെ കൊന്ന് ഏഴാം നിലയിൽ നിന്നും വലിച്ചെറിഞ്ഞു; ഭാര്യയും മകനും അറസ്റ്റിൽ
മുംബൈ: ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞ ഭാര്യയും മകനും അറസ്റ്റില്‍. മുംബൈയിലെ അംബോലി മേഖലയിലാണ് സംഭവം. ശാന്തനുകൃഷ്ണ ശേഷാദ്രി(54)ആണ് മരിച്ചത്. ഭർത്താവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നുമാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ഇരുവരും കള്ളം പറയുകയാണെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും പോലീസിന് മനസിലായി. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
Read More