സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്നു കുട്ടികള്‍ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തില്‍ സമഗ്ര അന്വേഷണത്തിനു ഭക്ഷ്യസുരക്ഷാ വകുപ്പ്. സംഭവമുണ്ടായ വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും ഇവ തയാറാക്കാന്‍ ഉപയോഗിച്ചു വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ അഞ്ച് സാമ്പിളുകള്‍ വിശദമായി പരിശോധനക്കയച്ചു. ഇതിന്റെ ഫലം ഇന്നു വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കും.ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അസിറ്റിക് ആസിഡ് പാടുള്ളെന്നിരിക്കെ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കാനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേര്‍പ്പിക്കാത്ത അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും കോഴിക്കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ വിമല്‍ “രാഷ്ട്ര ദീപിക’ യോടു പറഞ്ഞു. അതേസമയം, കുട്ടി കുപ്പിവെള്ളമെന്നു കരുതി…
Read MoreCategory: Top News
അമ്മയോടു പിണങ്ങി വീടുവിട്ട വിദ്യാർഥി ആലുവയിലെത്തിയപ്പോഴേക്കും പണം തീർന്നു; തിരികെ കോട്ടയത്ത് എത്തി ബസിൽ കയറിയപ്പോഴേക്കും ബസ് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കും…
കോട്ടയം: അമ്മയോടുപിണങ്ങി വീടു വിട്ടിറങ്ങിയ വിദ്യാർഥി ആലുവ വരെ യാത്ര ചെയ്തശേഷം തിരികെ മടങ്ങിയെത്തി. കുറിച്ചി പാത്താമുട്ടം സ്വദേശിയായ പതിനെട്ടുകാരനെ തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ കാണാതായിരുന്നു. ട്യൂഷനു പോയ വിദ്യാർഥി രാത്രി വൈകിയും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ രാത്രി ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ട്യൂഷന് പോകാൻ സ്വകാര്യ ബസിൽ കയറിയ വിദ്യാർഥി കോട്ടയത്താണ് ഇറങ്ങിയതെന്നു ബസ് ജീവനക്കാർ അറിയിച്ചു. പോലീസ് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ട്രെയിൻ കയറിയ വിദ്യാർഥി രാത്രി എറണാകുളം റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചശേഷം ആലുവായിലെത്തി. കൈവശം കരുതിയ പണം തീർന്നതോടെ കറങ്ങി നടന്നു. ടീഷർട്ടും ഷോർട്സും ധരിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന വിദ്യാർഥിയോട് സ്റ്റേഷനിലെത്തിയ യാത്രികൻ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. അമ്മയോട് പിണങ്ങി വീടുവീട്ടിറങ്ങിയതാണെന്നു മനസിലാക്കി യാത്രികൻ ഭക്ഷണവും വെള്ളവും വാങ്ങി…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഫേസ്ബുക്കിലൂടെ വളച്ചു; സ്കൂളിൽ പോയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കശാപ്പുകാരൻ അച്ചുവിനെ കുടുക്കി പോലീസ്
പാലാ: പാലായിലെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന് അറസ്റ്റില്‍. മൂന്നിലവ് പടിപ്പുരയ്ക്കല്‍ സുരേഷിന്റെ മകന് അച്ചു എന്നു വിളിക്കുന്ന വിപിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിന്‍ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയുമായി പരിചയമുള്ള പ്രതി പാലായില്‍വച്ച് പെണ്‍കുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളില്‍ പഠനത്തിനായിപോയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്പാറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്കൂളില്‍ ഹാജരാകാതിരുന്നതിനാൽ അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെടുകയും കൗണ്‍സലിംഗ് നടത്തുകയും ചെയ്തതിനെത്തുടർന്നാണു പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് പാലാ പോലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍, എസ്ഐ എം.ഡി. അഭിലാഷ്, ഷാജി കുര്യാക്കോസ്,…
Read Moreഅത്തരം കുത്സിത പ്രവൃത്തികൾവേണ്ട..! വിവാഹത്തോടനുബന്ധിച്ച സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമായി പ്രവർത്തന പദ്ധതിക്ക് അടിയന്തരമായി രൂപം നൽകാൻ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടികൾ സ്വീകരിച്ച ശേഷം സംസ്ഥാന പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്നു കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തോട്ടടയിൽ വിവാഹവീടിനു സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന സംഘർഷങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്നുകമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത്തരം വിനോദങ്ങൾ ജീവൻ കവർന്നെടുക്കുന്ന അവസ്ഥയിലെത്തിയത് അത്യന്തം ദൗർഭാഗ്യകരമാണ്. സാമുദായിക സൗഹാർദ്ദം തകർത്ത്, സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന തരത്തിലേക്ക് ഇത്തരം പ്രവണതകൾ വളർന്ന പശ്ചാത്തലത്തിൽ അതിശക്തമായ നടപടികൾ അനിവാര്യമായി…
Read Moreകൂടുതൽ തെളിവുകൾ ശേഖരിക്കണം! മുങ്ങൽ വിദഗ്ധന്റെ കൈവശം ആദ്യം കിട്ടിയത് ഒരു പ്ലാസ്റ്റിക് സഞ്ചി; ഷർട്ട് കണ്ടെത്തിയത് നിർണായകം; രാജേന്ദ്രനുമായി പോലീസ് തമിഴ്നാട്ടിലേക്ക്
പേരൂർക്കട: തിങ്കളാഴ്ച നടന്ന രണ്ടു മണിക്കൂർ നേരത്തെ തെളിവെടുപ്പിനുശേഷം ചൊവ്വാഴ്ച പുലർച്ചെ കൊലപാതകക്കേസിലെ പ്രതി രാജേന്ദ്രനുമായി പോലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ നടന്ന തെളിവെടുപ്പിൽ കൃത്യം നടത്തുന്നതിന് പ്രതി ഉപയോഗിച്ച കൊലക്കത്തി കണ്ടെത്താൻ സാധിച്ചിരുന്നില്ല. കത്തി വലിച്ചെറിഞ്ഞു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. അനുസരിച്ച് ഒരു മണിക്കൂറോളം നേരം കത്തി കണ്ടെത്തുന്നതിന് അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കൊലക്കത്തി പ്രതി തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊല നടത്തിയശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ച കന്യാകുമാരി ജില്ലയിലെ ലോഡ്ജിലും പരിശോധന നടത്തിയേക്കും. ഇന്നലെ നടന്ന തെളിവെടുപ്പിൽ നിർണായക തെളിവായ പ്രതി ഉപയോഗിച്ച ഷർട്ട് മുട്ടട ആലപ്പുറം കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം തെരച്ചിലിൽ ഷർട്ട് മാത്രമാണ് കിട്ടിയതെന്നും കത്തി ലഭിച്ചില്ലെന്നും…
Read Moreസുഹൃത്തിനെ കൊന്നു കുഴിച്ചുമൂടി! മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍; മൃതദേഹാവശിഷ്ടം കണ്ടെത്തി; ഞെട്ടിക്കുന്ന സംഭവം പാലക്കാട്
പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. പിന്നിൽ ലഹരിക്കടത്ത് സംഘമാണോയെന്ന് സംശയിക്കുന്നതായും കൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. 2015ല്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഇക്കാര്യം പോലീസിനോടു പറഞ്ഞത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ആഷിഖിനെ കുഴിച്ചുമൂടിയതെന്നാണ് മുഹമ്മദ് പോലീസിനോടു പറഞ്ഞത്.
Read Moreആനീസിനെ കൊന്നതാര്… നേരറിയാൻ ഇനി എത്ര ദൂരം..? വിനീത കൊലക്കേസിൽ അറസ്റ്റിലായ രാജേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ…
സ്വന്തം ലേഖകൻതൃശൂർ: തെളിവിന്റെ ഒരു തുന്പുപോലും അവശേഷിപ്പിക്കാതെ നടന്ന ഇരിങ്ങാലക്കുട ആനീസ് കൊലക്കേസിൽ പ്രതിയെന്നു സംശയിക്കുന്ന രാജേന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ഇയാൾ ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. വിശദമായി ഇയാളെ വീണ്ടും ചോദ്യം ചെയ്യും.ആനീസ് കൊലക്കേസിനു സമാനമായതരത്തിൽ തിരുവനന്തപുരത്തു നടന്ന കൊലപാതകത്തോടു ബന്ധപ്പെട്ട് രാജേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആനീസ് കേസിൽ അന്വേഷണം ഉൗർജിതമാക്കിയത്. ഇയാൾ ഈ പേരിലോ വ്യാജപേരിലോ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ 2019-ൽ ജോലി ചെയ്തിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുകളിലോ ഇറച്ചിക്കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഏർപ്പെട്ടിരുന്നതായി അറിയുന്നവർ ഇരിങ്ങാലക്കുട പോലീസിനു വിവരം കൈമാറാനാണ് നിർദേശം. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ 0480-2825228, 9497991040 എന്നീ നന്പറുകളിൽ നൽകണമെന്നു പോലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. 2019 നവംബർ 14-നാണ് വൈകീട്ടാണ് ഈസ്റ്റ് കോന്പാറയിൽ എലുവത്തിങ്കൽ കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസി(58)നെ വീടിനുള്ളിൽ…
Read Moreകടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; ഉത്തമന്റെ ക്രൂരതയ്ക്ക് എട്ടുവർഷം ശിക്ഷിച്ച് കോടതി
തിരുവനന്തപുരം: പത്തു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമൻ (67) നെ എട്ടു വർഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു. 2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്ത് ഉഭരോമ എന്ന പേരിൽ പ്രതി കട നടത്തുകയായിരുന്നു. കടയിൽ പുസ്തകം വാങ്ങാൻ ചെന്ന അഞ്ചാം ക്ലാസുകാരനായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്നു പോയ കുട്ടി വീട്ടുകാരോടു സംഭവത്തേക്കുറിച്ചു പറഞ്ഞില്ല. കുട്ടി വിഷമിച്ചിരിക്കുന്നതു കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം അമ്മയോടു പറഞ്ഞത്.വീട്ടുകാർ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പിഴ തുകയ്ക്കു…
Read Moreഏഴ് സംസ്ഥാനങ്ങളിലായി ഇരുപത് വർഷത്തിനിടെ 14 ഭാര്യമാർ; വിവാഹതട്ടിപ്പ് വീരൻ പിടിയിൽ; കൊച്ചിയിലെ തട്ടിപ്പിങ്ങനെ…
ഭൂവനേശ്വർ: ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഭൂവനേശ്വറില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര ഗ്രാമവാസിയായ ഇയാൾ ഈ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്തതായും ആരോപണമുണ്ട്. 1982ലാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ മറ്റൊരാളെ കൂടി വിവാഹം ചെയ്തു. ഈ രണ്ട് ബന്ധങ്ങളിലായി ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. 2002 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഇയാള്‍ മറ്റ് സ്ത്രീകളെ വിവാഹം ചെയ്തത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ കൂടിയും മറ്റും പരിചയപ്പെടുന്ന സ്ത്രീകളെ മറ്റ് ഭാര്യമാര്‍ അറിയാതെയാണ് ഇയാൾ വിവാഹം ചെയ്തുവന്നത്. ഡല്‍ഹിയിലെ ഒരു സ്കൂള്‍ അധ്യാപികയെ ആണ് ഇയാള്‍ അവസാനം വിവാഹം ചെയ്തത്. ഇവര്‍ക്കൊപ്പം ഭുവനേശ്വറില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളുടെ മറ്റ് ഭാര്യമാരെക്കുറിച്ച് സംശയം തോന്നിയ ഈ സ്ത്രീയാണ്…
Read Moreഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത്..! വില്ലേജ് മാൾ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് അഞ്ച് മെമ്മോകള്‍; കുറിപ്പ് വൈറലാകുന്നു
തകഴി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ഷോപ്പിംഗ് മാൾ പദ്ധതി ഉപേക്ഷിച്ച് ഉടമ. ഫിലിപ്പ് ചെറിയാൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് വില്ലേജ് മാൾ എന്ന സ്ഥാപനം തകഴി പഞ്ചായത്തിൽ നിന്ന് പിൻവാങ്ങുന്നതായി കുറിക്കുന്നത്. വില്ലേജ് മാൾ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി അഞ്ച് മെമ്മോകളാണ് ഇതുവരെ നൽകിയതെന്ന് ഫിലിപ്പ് ചെറിയാൻ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം തൽക്കാലം വില്ലേജ് മാൾ എന്ന സ്ഥാപനം തകഴിയിൽനിന്നും പിൻവാങ്ങുന്നു. അതെ ഞാൻ തൽക്കാലം തകഴി പഞ്ചായത്തിൽ എന്റെ പദ്ധതികൾ ഇവിടെ ഉപേക്ഷിക്കുന്നു. ഈ നാട്ടിലേക്ക് ഒരാളും തൊഴിൽ സംരംഭവുമായി വരരുത്. ഒരുസംരഭം ഒരുവ്യക്തിയുടെ മാത്രംനേട്ടത്തിന് എന്നുകരുതുന്ന സർക്കാർ ജീവനക്കാരുള്ളനാട്ടിൽ, ഒരുസംരഭകൻ അയാളുടെ അധ്വാനവും സമ്പത്തും ഒരുസമൂഹത്തിന്റെ ഉയർച്ചക്കാണ് നിക്ഷേപിക്കുന്നത് എന്നുപറഞ്ഞുകൊടുക്കാൻ ആരുമില്ല. വ്യംഗമായി ആവശ്യപ്പെട്ട കൈക്കൂലി കിട്ടാത്തതിലുള്ള പക, എന്തും എഴുതി സെക്രട്ടറിയെ കൂട്ടുപിടിച്ചു ഒരുകെട്ടിടത്തിന് 5 മെമ്മോകൾ തരുക.…
Read More