കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. കേസിലെ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപെന്നാണ് പ്രോസിക്യൂഷന്റെ വാദം. ലൈംഗിക പീഡനത്തിന് ക്വട്ടേഷൻ ചരിത്രത്തിലെ ആദ്യത്തെ സംഭവം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമവും പതിവില്ലാത്തത്. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചു. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. സത്യം തെളിയാൻ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ തുടരന്വേഷണം സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് വിചാരണ കോടതിയിൽ നൽകിയത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ പുതിയ ഹർജി നൽകിയിട്ടുണ്ട്. ഇത് ഈ മാസം 25 ന് പരിഗണിക്കും.…
Read MoreCategory: Top News
വാട്സാപ്പ് വഴി മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അയച്ചു ! 26കാരിയ്ക്ക് മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനില്‍ വധശിക്ഷ…
മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വാട്സാപ്പ് വഴി അയച്ചു നല്‍കിയതിനും വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. 2020 മെയ് മാസത്തിലാണ് അനീഖാ അതീഖ് എന്ന 26കാരിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. അനീഖ ആദ്യം ഈ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പുരുഷ സുഹൃത്ത് ഉടന്‍ തന്നെ ഇത് വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഈ ചിത്രം ഉടന്‍ തന്നെ അനീഖ ഉടന്‍ ആ സുഹൃത്തിന് അയച്ചു നല്‍കിയതായും കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ളതാണ്. റാവല്‍ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്.20 വര്‍ഷത്തെ ജയില്‍…
Read Moreകിറുക്കൻ നക്കും, ബ്ലോക്കാകും! കൺമുന്നിൽ ശ്വാസം കിട്ടാതെ ഷാൻ പിടഞ്ഞിട്ടും അവർക്ക് മനസലിവുണ്ടായില്ല; പ്രതികൾ അഞ്ചു പേരും റിമാൻഡിൽ
കോട്ടയം: ക്രൂരമായ മർദ്ദനത്തിനിടെ ബോധം മറഞ്ഞു താഴെ വീണ ഷാൻ പലതവണ മരണ വെപ്രാളത്തിൽ ശ്വാസം വലിച്ചു. കൊടും പീഡനത്തിനിടയിൽ പലതവണ ജീവനുവേണ്ടി വെപ്രാളപ്പെട്ടതിനു ശേഷമാണ് ഷാൻ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ഗുണ്ടാ സംഘം കൊലപ്പെടുത്തിയ ഷാനിനെ മർദ്ദനത്തിനൊടുവിൽ ആശുപത്രിയിലാക്കുന്ന കാര്യത്തിൽ ഗുണ്ടാ സംഘത്തിലെ ആളുകൾ തമ്മിൽ കശപിശയുണ്ടായി. ബോധം മറഞ്ഞു വീണു മരണവെപ്രാളത്തിൽ ഷാൻ ശ്വാസം വലിക്കുന്നതു കണ്ടതോടെയാണ് ഗുണ്ടാതലവൻ ജോമോന്റെ സംഘത്തിലുണ്ടായിരുന്ന കിരണും സുധീഷും ഷാനിനെ ആശുപത്രിയിലാക്കാമെന്നു പറഞ്ഞത്. രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നു. ചതുപ്പിലിരുന്നു മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ജോമോന്റെ…
Read Moreഅമിതലാഭവും കുടിയൻമാരുടെ സന്തോഷവും കാണാം..! കർശന നിയന്ത്രണങ്ങൾക്കു മുന്നേ മുൻകരുതലെടുത്ത് മറിച്ച് വിൽപനക്കാരും കുടിയൻമാരും; ബിവറേജസ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്
ഡൊമനിക് ജോസഫ് മാന്നാർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുർന്ന് കർശന നിയന്ത്രണങ്ങൾ വരും ദിനങ്ങളിൽ ഉണ്ടാകുമെന്ന വാർത്ത പുറത്ത് വന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക്. നിയന്ത്രണങ്ങൾ ശക്തമായാൽ അത് വിദേശ ചില്ലറ വിൽപ്പന ശാലകളെയും ബാധിക്കുമെന്ന മുൻ വിധിയോടെയാണ് മദ്യപൻമാർ കൂട്ടമായി ഇവിടങ്ങളിലേക്ക് എത്തുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി വൻ തിരക്കാണ് എല്ലാ ഔട്ട് ലെറ്റുകളിലും ഉണ്ടായിരിക്കുന്നത്. കൂടുതൽ സംഭരിക്കാൻ…കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇരട്ടിയിലധികം തുക നൽകിയാണ് വ്യാജമദ്യങ്ങൾ വരെ ഒരോത്തർ വാങ്ങിയത്.ഒരോയിടങ്ങളിലും ധാരാളം വ്യാജ മദ്യവിൽപ്പന കേന്ദ്രങ്ങളും ഉണ്ടായിരുന്നു. മുൻ കാലങ്ങളിൽ ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കുവാനാണ് മുൻ കൂട്ടി ഇഷ്ട ബ്രാൻഡ് വാങ്ങി വയ്ക്കുവാനായി ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ലോക് ഡൗൺ മുന്നിൽ കണ്ട് മദ്യ വിൽപ്പനക്കാരുടെ സംഘവും സജീവമായി രംഗത്തുണ്ട്. ഇവർ പലരെ വിട്ട് വില കുറഞ്ഞ മദ്യം വാങ്ങി…
Read Moreതൃശൂരില്‍ നടന്നത് സദാചാര ഗുണ്ടായിസമോ ? മര്‍ദ്ദനമേറ്റതിനെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ചും യുവാവിന് പറയാനുള്ളത്…
കോളജ് വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂരമര്‍ദനം. തൃശൂരിലെ ചേതന കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് യാത്ര ചെയ്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പ്രതികരിച്ചു. മര്‍ദനത്തിനിടെ വസ്ത്രധാരണത്തെക്കുറിച്ചും പരാമര്‍ശിച്ചതായി വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ബൈക്കില്‍ നിന്ന് വീണ പെണ്‍കുട്ടിയെ സഹായിക്കാതെ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് അമല്‍ പറയുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ നിലത്തേക്ക് തള്ളി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. നിങ്ങള്‍ക്ക് തോന്നിയതുപോലെ സമൂഹത്തില്‍ നടക്കാനാകില്ലെന്ന് ആക്രോശിച്ചാണ് അക്രമി സംഘം മര്‍ദിച്ചതെന്ന് അമല്‍ പറയുന്നു. താന്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിലും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും ഇവരെന്തിന് ഇടപെടണമെന്ന് മര്‍ദനത്തിനുശേഷം അമല്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ ചോദിച്ചു. എന്നാല്‍ അമല്‍ നാട്ടുകാരില്‍ ചിലരെ…
Read Moreതലയോലപ്പറമ്പിലെ വീടിന്റെ ടെറസിൽ പുലർച്ചെ 1.30നു നൈറ്റി ധരിച്ച് ഒരാൾ ! പാലായിലെ വീട്ടിലിരുന്ന് യുവതി മൊബൈലിൽ കണ്ടു; പോലീസ് പൊക്കി
തലയോലപ്പറന്പ്: വീടിന്റെ ടെറസിൽ രാത്രി മോഷ്ടാവ് നിൽക്കുന്ന വിവരം യുവതി ഫോണിൽ പോലീസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലീസ് മിനിട്ടുകൾക്കകം മോഷ്ടാവിനെ സാഹസികമായി പിടികൂടി. വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസ (32 ) നെയാണ് പിടികൂടിയത്. തലയോലപറന്പ്, വെള്ളൂർ എസ്ഐമാരായ ജയ്മോൻ, കെ.സജി, സിപിഒമാരായ വിപിൻ, പി.എസ്. രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ, സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ പുലർച്ചെ 1.30നു വീടിന്റെ ടെറസിൽ നൈറ്റി ധരിച്ച് ഒരാൾ നിൽക്കുന്നത് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടെ മാത്യുവിന്റെ മകൾ സോണിയയാണ് യാദൃശ്ചികമായി മൊബൈലിൽ കണ്ടത്. വീട്ടിലെ സിസിടിവി…
Read Moreആ കാലയളവിൽ റഫീക്കയും മകനും അവിടെ താമസിച്ചിരുന്നു! മൂന്നാമതൊരു കൊലപാതകത്തിന്റെ സംശയമുനയിൽ റഫീക്കയും ഷെഫീക്കും
വിഴിഞ്ഞം: മൂന്നാമതൊരു കൊലപാതകത്തിന്റെ സംശയമുനയിൽ റഫീക്കയും മകൻ ഷെഫീക്കും. അന്വേഷണം കൂടുതൽ ഊർജിതമാക്കി പോലീസ്. കല്ലുവെട്ടാൻ കുഴിക്കു സമീപം തുമ്പിളിയോടിൽ അഞ്ചര വർഷം മുൻപ് നടന്ന സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്നലെ വൈകുന്നേരം വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി. വീടിനു സമീപം സ്ത്രീ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. ഇവരുടെ വീടിനു സമീപത്ത് റഫീക്കയും മകനും ആ കാലയളവിൽ താമസിച്ചിരുന്നു എന്ന വിവരത്തെ തുടർന്നാണ് അന്വേഷണമെന്നും പ്രാഥമിക അന്വേഷണത്തിൽ സംശയിക്കാനുള്ള സൂചനകളില്ലെങ്കിലും ചോദ്യം ചെയ്യലും അന്വേഷണവും തുടരുകയാണെന്നും വിഴിഞ്ഞം സിഐ പറഞ്ഞു. പ്രതികൾ വിറ്റ സ്വർണം വീണ്ടെടുത്തു വിഴിഞ്ഞം: മുല്ലൂരിൽ അയൽവാസിയായ വീട്ടമ്മ ശാന്തകുമാരിയെ വകവരുത്തിയ ശേഷം കവർന്നെടുത്ത ആഭരണങ്ങളുമായി നാടുവിടുന്നതിനിടയിൽ കൊലയാളികൾ ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണം പോലീസ് വീണ്ടെടുത്തു. വില്പനക്കായി രണ്ടു പ്രാവശ്യം വിഴിഞ്ഞത്തെ ജ്വല്ലറിയിൽ എത്തിയ അൽ അമീനെ ഇന്നലെ ഉച്ചക്ക്…
Read Moreഅവരെക്കുറിച്ച് മൊഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു! കുറ്റപത്രത്തിൽ പല പ്രതികളെയും ഒഴിവാക്കി; മോഫിയയുടെ പിതാവ്
ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പല പ്രതികളെയും ഒഴിവാക്കിയെന്ന ആരോപണവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അന്നത്തെ ആലുവ സിഐ സി.എൽ. സുധീറിനെ കൂടാതെ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ സഹോദരൻ സെയ്ദ്, സഹോദരി ഭർത്താവ് അനസ് എന്നിവരും മരണത്തിനു ഉത്തരവാദികളാണെന്ന് പിതാവ് മൊഴി നൽകിയിരുന്നതാണ്. എന്നാൽ, ഇവരെ ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനെതിരേ നിയമപോരാട്ടം തുടരുമെന്ന് പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. ക്രൈംബ്രാഞ്ച് കുറ്റപത്ര പ്രകാരം മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. രണ്ട് മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു.…
Read Moreഅവള് എല്ലാം പറഞ്ഞു, രഹസ്യമായി… പക്ഷേ അയാള്‍ ഒളിവിലാണ് ! യു ട്യൂബർക്കെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴിയെടുത്തു
കൊച്ചി: യു ടൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ ബലാത്സംഗക്കുറ്റത്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ശ്രീകാന്തിനെതിരേ പരാതി നല്കിയ കൊല്ലം സ്വദേശിനിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ആണ് രേഖപ്പെടുത്തിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ചും ശ്രീകാന്ത് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. യൂട്യൂബ് വ്ളോഗിംഗിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും അറിയപ്പെടുന്ന ശ്രീകാന്തിനെതിരെ ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി മീ ടൂ ആരോപണം ഉന്നയിച്ചത്.
Read More“ശരത് അങ്കിളെന്ന” ശരത് ജി. നായർക്കായി വലവിരിച്ച് ക്രൈംബ്രാഞ്ച്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്തും;പള്‍സര്‍ സുനി മാനസികസമ്മര്ദത്തിലാണെന്ന വെളിപ്പെടുത്തലുമായി അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപന്റെ അടുത്ത സുഹൃത്ത് ശരത് ജി. നായരെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസില്‍ ആറാം പ്രതിയായ ഇയാള്‍ ഒളിവിലാണെന്നാണ് സംശയിക്കുന്നത്. അതേസമയം കേസില്‍ ഉള്‍പ്പെട്ട വിഐപി ശരത്താണോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദിലീപിനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശബ്ദപരിശോധന. ഗൂഢാലോചന നടന്നുവെന്നു പറയുന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ശരത്ത് എന്നയാള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. അന്നു വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവിന്റെ കുട്ടി “ശരത് അങ്കിള്‍’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞെന്നും മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതിനാല്‍ സാധിച്ചില്ല.…
Read More