തൊടുപുഴ: മണക്കാട് പഞ്ചായത്തിൽ പീഡനത്തിന് ഇരയായ പത്തൊന്‍പതുകാരി അവശനിലയിൽ ആശുപത്രിയിൽ.ക്രൂര പീഡനത്തിനിരയായിട്ടാണ് ഇവർ അവശ നിലയിൽ ആശുപത്രിയിൽ കഴിയുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ ചെമ്മണ്ണാർ ശാന്തിനഗർ ആർകെവി എസ്റ്റേറ്റ് സ്വദേശി ഗണേശനെ (48) തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയിൽ യുവതിയെ കാണാനില്ലെന്നു മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോണ്‍ നന്പർ ലഭിച്ചു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഗണേശന്റെ വീട്ടിൽ നിന്നും അവശനിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. മേസ്തിരിപ്പണി ചെയ്യുന്ന ഗണേശൻ ഏതാനും നാളുകളായി മണക്കാട് വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുമായി ഇയാൾ അടുപ്പത്തിലായി. ഏതാനും ദിവസം മുന്‍പ് യുവതിയെ പ്രലോഭിപ്പിച്ചു വാഹനത്തിൽ കയറ്റി മൂന്നാറിനു പോയി വൈകുന്നേരം മടങ്ങിയെത്തിയിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വ്യാഴാഴ്ച താമസ…
Read MoreCategory: Top News
നീതുവിന്റെ ഹാൻഡ് ബാഗിൽ സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരങ്ങളും; നവജാത ശിശുവിനെ തട്ടിയെടുത്തത് നീണ്ട ആസൂത്രണത്തിനൊടുവിൽ
ഗാന്ധിനഗർ: ദീർനാളത്തെ ആസൂത്രണത്തിനൊടുവിലാണ് നീതു പ്രസവ വാർഡിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. അറസ്റ്റിലാകുന്ന സമയത്ത് നീതുവിന്റെ ഹാൻഡ് ബാഗിൽ നിന്നും ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപും നവജാത ശിശുക്കൾക്കു നൽകുന്ന പോഷക ആഹാരങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പദ്ധതി തയാറാക്കി വരികയായിരുന്നു. ഇതിനായി നീതു പലപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ എത്തി കാര്യങ്ങൾ വീക്ഷിക്കുകയും പരിസരം നിരീക്ഷിച്ചു മടങ്ങുകയും ചെയ്തിരുന്നു. സുഹൃത്തിനോട് പറഞ്ഞിരുന്ന പ്രസവ തീയതി അടുത്തതോടെ തുടർച്ചയായി മെഡിക്കൽ കോളജിൽ എത്തിതുടങ്ങി. ഇതിനായി കഴിഞ്ഞ നാലാം തീയതി മുതൽ നീതു മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വന്നു. കുഞ്ഞിനു സുഖമില്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തിയതെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. നഴ്സിംഗ് കോട്ട് ധരിച്ചു കുട്ടിയുമായി ഇവർ ആശുപത്രി വരാന്തയിലുടെ പോകുന്നതു പലരും ശ്രദ്ധിച്ചിരുന്നു. പ്രസവ വാർഡിലെത്തിയ നീതു കുട്ടിക്കു മഞ്ഞ നിറമുണ്ടെന്നും…
Read Moreകോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടയാൻ ശ്രമം; സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകുമോയെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ, ലോക്ക്ഡൗൺ ഇപ്പോൾ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കുമെന്നും ഇതിനാൽ ലോക്ക്ഡൗൺ ഇപ്പോൾ പ്രായോഗികമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കി രോഗവ്യാപനം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും കൂടുതൽ കരുതൽ നൽകണം. വിദേശത്തുനിന്നു വരുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Read Moreഒടുവിൽ നീതി; യുഎസ് ഇളകി മറിഞ്ഞ പ്രതിഷേധം; ആർബെറി വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
ജോർജിയ: യുഎസിനെ കഴിഞ്ഞ വർഷം പിടിച്ചു കുലുക്കിയ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു തിരികൊളുത്തിയ അഹമ്മദ് ആർബറി കൊലപാതക കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്മൈക്കലിൻ (65), മകൻ ട്രാവിസ് എന്നിവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവുശിക്ഷ. മറ്റൊരു പ്രതിയായ വില്യം ബ്രയാന്‍ (52) പരോളോടു കൂടിയ ജീവപര്യന്തം ശിക്ഷയും ഗ്ലിൻ കൗണ്ടി സുപ്പീരിയർ കോടതി വിധിച്ചു.2020 ഫെബ്രുവരി 23ന് ജോർജിയ സംസ്ഥാനത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളക്കാർ താമസിക്കുന്ന ജോർജിയയിലെ കടലോര നഗരമായ ബ്രൺസ്വിക്കിനു സമീപമുള്ള സാറ്റില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ജോഗിംഗ് നടത്തുകയായിരുന്ന കറുത്ത വർഗക്കാരനായ ആർബറിയെ മോഷ്ടാവെന്നു സംശയിച്ചു മൂവർ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. റോഡരികിലൂടെ ആർബറി ഓടുന്നതു കണ്ടപ്പോൾ, എന്തോ മോഷണം നടത്തിയ ശേഷം കടന്നുകളയാനുള്ള ശ്രമമായാണു മക്മൈക്കലിനും ട്രാവിസിനും തോന്നിയത്. വീട്ടിനുള്ളിൽ നിന്ന് തോക്കും എടുത്ത് പിക്കപ്പ് ട്രക്കിൽ ഇരുവരും ആർബറിയെ…
Read Moreകെ-റെയിൽ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണം; വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ എൽഡിഎഫിന് സാധിക്കില്ലെന്ന് എം.വി. ജയരാജൻ
കണ്ണൂർ: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേക്ക് തുപ്പിക്കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമർജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയിൽ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയിൽ പദ്ധതി ആരംഭിച്ചതെന്ന കാരണത്താൽ അവർ രണ്ട് പേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽ നിന്നും യുഡിഎഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം. അതിവേഗ റെയിൽ പദ്ധതി യുഡിഎഫ് വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു.…
Read Moreകൈയടിച്ചും സല്യൂട്ടും നൽകി നാട്ടുകാർ; നഷ്ടപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കം തിരികെ നൽകിയ എസ്ഐ ടി.എസ്. റെനീഷ് സോഷ്യൽ മീഡിയയിൽ വൈറൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി തട്ടിയെടുത്ത നവജാത ശിശുവിനെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. സംഭവത്തിനുശേഷം സ്റ്റേഷനിൽ എത്തിയ റെനീഷിന്റെ ഫോണിനു വിശ്രമമുണ്ടായിരുന്നില്ല. വിവിധ ജില്ലകളിൽ നിന്നും നിരവധിപേരാണ് നേരിട്ടു വിളിച്ചു അഭിനന്ദനം അറിയിച്ചത്. ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു എത്തുന്പോൾ അവിടെയുണ്ടായിരുന്നവർ കയ്യടികളോടെയും സല്യൂട്ട് നല്‍കിയും സ്വീകരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കുള്ളിൽ വൈറലായി. പലരും ബിഗ് സല്ല്യൂട്ട് എന്ന് വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം. നുറൂകണക്കിന് ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തത്. നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് സ്റ്റാറ്റസും ഇന്നലെ ഈ വീഡിയോ ആയിരുന്നു. പോലീസ് മീഡിയ സെല്ലിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഒരു…
Read More” മരിക്കാൻ പറഞ്ഞതും വിഷം നിർദേശിച്ചതും ഗെയിമിലെ അജ്ഞാതൻ’; ധർമ്മടത്തെ വിദ്യാർഥിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
തലശേരി: ഓൺലൈൻ ഗെയിമിൽ ഹരം കയറി ഒടുവിൽ മരണത്തെ പുൽകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മരണ വഴികൾ പറഞ്ഞ് കൊടുത്തും ഓൺലൈൻ ഗെയിം ആപ്പുകൾ. ധര്‍മ്മടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ് എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയുമായ അദിനാന് (17) ജീവനൊടുക്കിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. അദിനാൻ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് ഓൺലൈൻ വഴിയാണ് ലഭിച്ചതെന്ന വിവരത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരണ വഴികളും കളിക്കളത്തിൽ നിന്ന് തന്നെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന വിവരം പുറത്തു വന്നിട്ടുള്ളത്. തലശേരി കൊളശേരിയിൽ സമാനമായ സംഭവം മുമ്പ് നടന്നിരുന്നു. നഗരസഭയിലെ ഡ്രൈവറായിരുന്ന വ്യക്തിയുടെ വിദ്യാർഥിയായ മകനാണ് അന്ന് ഓൺലൈൻ ഗെയിമിനു പിന്നാലെ ജീവൻ ഒടുക്കിയത്. ഈ വിദ്യാർത്ഥിയുടെ ലാപ് ടോപ് പരിശോധിച്ചപ്പോഴാണ് മരണ വഴിയും ഓൺലൈൻ ഗെയിം നിർദ്ദേശിച്ചതാണ് വ്യക്തമായത്.…
Read Moreപെരിയാറില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം! പീഡനം നടന്നെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി; പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു
ആലങ്ങാട്: ആലുവയ്ക്കടുത്ത് വെളിയത്തുനാട്ടില്‍ പെരിയാറില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി. പത്താംക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ മൂലം കേസ് ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ മാസം 23നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍നിന്നു കണ്ടെടുത്തത്. 22ന് സ്കൂളില്‍നിന്നു മടങ്ങിയെത്താത്തതിനെതുടര്ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തടിക്കക്കടവ് പാലത്തിനു സമീപം പുഴയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണമായാണ് ആലുവ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നത്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു വെളിയത്തുനാട് അടുവാതുരുത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മരണം നടന്ന് മൂന്നാം ദിവസം വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും പോലീസ് ഒന്നരയാഴ്ച ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയായിരുന്നു. വിശദമായ ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.…
Read Moreനാളുകൾ നീണ്ട ആസൂത്രണം, സാമ്പത്തികമല്ല പ്രശ്നം! ഒടുവിൽ നീതു അക്കഥ തുറന്നുപറഞ്ഞു; യഥാര്‍ഥ കഥ ഇത്; പ്രതി നീതു മാത്രമെന്ന് എസ്പി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പലതവണ മൊഴി മാറ്റി പോലീസിനെ വട്ടംകറക്കിയ പ്രതി നീതു ഒടുവിൽ സത്യം തുറന്നു പറഞ്ഞു. കുഞ്ഞിനെ വില്പന നടത്തി പണമുണ്ടാക്കി സാന്പത്തിക ബാധ്യത തീർക്കാനല്ല. മറിച്ചു സുഹൃത്തിനൊപ്പം ജീവിക്കാനുള്ള സാഹചര്യമൊരുക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് ഒടുവിൽ സമ്മതിച്ചിരിക്കുന്നത്. തിരുവല്ല സ്വദേശി കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്ന നീതുവാണ് കുഞ്ഞിനെ തട്ടിയെടുത്തത്. വണ്ടിപ്പെരിയാർ 66-ാം മൈൽ വലിയതറയിൽ എസ് ശ്രീജിത്ത്- അശ്വതി ദന്പതികളുടെ പെണ്‍കുഞ്ഞിനെ ഇന്നലെ ഉച്ചകഴിഞ്ഞു നഴ്സിന്റെ വേഷം ധരിച്ച് എത്തിയ നീതു തട്ടിയെടുത്തത്. നീതുവിന്റെ ഭർത്താവ് വിദേശത്താണ്. നീതുവിന്റെ സുഹൃത്ത് കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ (30)യെ പോലീസ് ഇന്നലെ തന്നെ കോട്ടയത്ത് എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയതതിൽനിന്നും ഇയാൾക്കു സംഭവവുമായി ബന്ധമില്ലന്നു പോലീസ് പറഞ്ഞു. പിടികൂടി ആദ്യം ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ വിറ്റ് സാന്പത്തിക…
Read Moreഇൻസ്റ്റഗ്രാംവഴി മൂന്ന് ദിവസത്തെ പരിചയം; മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകിയും കാമുകനും അറസ്റ്റിൽ; കാട്ടാക്കടയിലെ സംഭവം ഇങ്ങനെ…
കാട്ടാക്കട : സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കൽ കണ്ണശമിഷൻ സ്കൂളിന് സമീപം കൗസ്തുഭം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ മനോജ് (36) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് രണ്ടുപേരും അവരവരുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ലക്ഷ്മിക്ക് മൂന്നു കുട്ടികളും മനോജിന് ഒരു കുഞ്ഞുമുണ്ട്. ലക്ഷ്മിയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയിൻകീഴ് ഭാഗത്തു നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More