കോഴിക്കോട്: കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെന്ററുകളെയും പരമാവധി ഒഴിവാക്കിയുള്ള ചികിത്സാ പദ്ധതിക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നു. ചികിത്സ വീടുകളില്‍ത്തന്നെ പരമാവധി ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ വ്യാപനം വര്‍ധിപ്പിച്ചാല്‍ ആശുപത്രി സ്ജ്ജീകരണങ്ങള്‍ പോരാതെ വരും. മാത്രമല്ല ഇനിയും പഴയകാല സ്ഥിതിയിലേക്ക് പോകുന്നതു സാമ്പത്തിക- പശ്ചാത്തല ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇപ്പോള്‍ സര്‍ക്കാരിനോടു മുഖം തിരിച്ചു നില്‍ക്കുകയാണ്. കോവിഡ് പേരാളികള്ക്കും പഴയകാല താത്പര്യം നഷ്ടപ്പെട്ടുകഴിഞ്ഞു. പലരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും ചെയ്തു. കോവിഡ് രൂക്ഷമായിരിക്കേ ഇവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് തീര്‍ത്തും അവഗണിച്ചുവെന്നാണ് ആക്ഷേപം. എതുനിമിഷവും സമരമുഖത്തേക്കു തിരിച്ചെത്തുന്ന രീതിയിലാണ് ജൂണിയര്‍ ഡോക്ടര്‍മാര്‍. ഈസാഹചര്യത്തില്‍ ആശുപത്രി സജ്ജീകരണങ്ങളെമാത്രം ‘വിശ്വസി’ക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ആരോഗ്യ…
Read MoreCategory: Top News
ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു! കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാന്‍; നീതു പറഞ്ഞ സംഭവം ഇങ്ങനെ…
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി തിരുവല്ല സ്വദേശി നീതു. കേസിൽ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇബ്രാഹിം വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് നീതു പറഞ്ഞു. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു ശ്രമം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറഞ്ഞു. ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. തിരുവല്ല…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സ്ത്രീ പിടിയിൽ; മണിക്കൂറുകൾക്കുളിൽ കുട്ടിയെ കണ്ടെടുത്ത് പോലീസ്
കോട്ടയം: മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുഞ്ഞിനെ കണ്ടെത്തി. മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. നഴ്സിംഗ് അസ്റ്റന്റ് എന്ന് പരിചയപ്പെടുത്തി എത്തിയ സ്ത്രീയാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജിലെ പ്രസവവാർഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്. അൽപസമയത്തിനു ശേഷം കുട്ടിയുടെ അമ്മയ്ക്കു സംശയം തോന്നുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പോലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Read Moreഎഎസ്ഐയെ കുത്തിയ ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി! ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ കഴിഞ്ഞിരുന്നത് ഒരേ സെല്ലില്‍
കൊച്ചി: ഇടപ്പള്ളിയില്‍ എഎസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച ബിച്ചു നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. 2017 ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് ഇയാള്‍ സുനിക്കൊപ്പം കാക്കനാട് ജില്ല ജയിലിലെ ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ബിച്ചുവിനെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയ സമയത്ത് നടന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി കത്തുകൊടുത്തുവിട്ടത് ബിച്ചുവിന്റെ കൈവശമായിരുന്നു. ഈ കത്ത് ദിലീപുമായി ബന്ധമുള്ള ഒരാളെ ഇയാള്‍ ഏല്‍പ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിചാരണയ്ക്കുശേഷം ബിച്ചുവിനെ കേസിലെ മാപ്പു സാക്ഷിയാക്കുകയുണ്ടായി. 2016-17 കാലയളവില്‍ കളമശേരി, പാലാരിവട്ടം, തൃക്കാക്കര, ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ 26 ലധികം കേസുകളുണ്ടായിരുന്നു. ഇതിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. അതേസമയം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ബിച്ചുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവായ ബിച്ചുവിനെ…
Read Moreപതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…
പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി…
Read Moreകഞ്ഞികുടിച്ച കള്ളനെ പിടിക്കണം പോലീസ് മാമ്മാ..; അങ്കണവാടിയിൽ കയറി അരിയും പയറുമെടുത്ത് കഞ്ഞിവച്ചു കുടിച്ചു; കെട്ടിടത്തിലെ ഫാനും വിളക്കും മോഷ്ടിച്ചു; അയ്യപുരത്തെ കള്ളനെ കുടുക്കാൻ പോലീസ്
പാലക്കാട് : കല്പാത്തി അയ്യപുരത്തെ അങ്കണവാടിയിൽ മോഷണം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫാനും വിളക്കുകളും മോഷണം പോയി. കുട്ടികൾക്കുള്ള അരിയും പയറുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളൻ സാധനങ്ങളുമായി കടന്നുകളഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അങ്കണവാടി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. തുടർന്ന് കുട്ടികൾക്കായി സുക്ഷിച്ച അരിയും പയറുമെടുത്ത് പാകം ചെയ്തു കഴിക്കുകയായിരുന്നു.അങ്കണവാടിയുടെ അടുക്കള അലങ്കോലമാക്കിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ജീവനക്കാർ കണ്ടത്.ജീവനക്കാരുടെ പരാതിയിൽ ടൗണ്‍ നോർത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreമനുഷ്യജീവന് തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല ! ബിന്ദു അമ്മിണി ബീച്ചില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി കുറിപ്പ്…
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. തുടര്‍ച്ചയായി ബന്ദു അമ്മിണിക്ക് എതിരെ അക്രമം നടക്കുകയാണ്. ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മനുഷ്യജീവന് വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ… നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ. ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം. മനുഷ്യജീവന് വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല. ശക്തമായി…
Read Moreമരിക്കുമ്പോൾ ആരാണെങ്കിലും ഖേദം പ്രകടിപ്പിക്കും, അതൊരു മര്യാദ മാത്രം; പി.ടി തോമസിനെ വിമർശിച്ച് എം.എം മണി
തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച ഒരാളില്ലെന്നായിരുന്നു മണിയുടെ വിമർശനം. മരിക്കുമ്പോൾ ആരാണെങ്കിലും ഖേദം പ്രകടിപ്പിക്കുമെന്നും അതൊരു മര്യാദ മാത്രമാണെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി പരിപാടിയിലായിരുന്നു മണിയുടെ വിമർശനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പി.ടി തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദ മാത്രമാണ്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും മണി തുറന്നടിച്ചു.
Read Moreപുതിയ രൂപത്തിലും പുതിയ ഭാവത്തിലും ! കിമ്മിന് ഇത് എന്തുപറ്റി..? ഞെട്ടിക്കുന്ന മാറ്റം, ചിന്തകൾ കനത്തു; കിമ്മിന്റെ ആരോഗ്യത്തെ കുറിച്ചും ഊഹാപോഹങ്ങള്‍
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മെലിഞ്ഞു. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിൽ എത്തിയപ്പോഴാണ് പുതിയ രൂപത്തിലും ഭാവത്തിലും കിം ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയൻ നേതാവിന് കുറഞ്ഞത് 20 കിലോഗ്രാം കുറഞ്ഞതായാണ് സൂചനകൾ. കിമ്മിന്റെ ചിന്തകൾ കനത്തതായും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കിമ്മിന്റെ ആരോഗ്യത്തെ കുറിച്ചും ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടെന്നും ഇതാണ് പൊതുരംഗത്തുള്ള പ്രത്യക്ഷപെടൽ കുറയുന്നതെന്നുമാണ് പ്രചാരണം.
Read Moreആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി; മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസാണ് ആക്രമി
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവ ത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. കോഴിക്കോട് ബീച്ചിൽവച്ച് മദ്യലഹരിയിലുണ്ടായിരുന്ന യുവാവാണ് ബിന്ദുവിനെ മർദ്ദിച്ചത്. സ്വന്തം ഫേസ്ബുക്ക് പേജിൽ ബിന്ദു അമ്മിണി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.
Read More