യു​എ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച് മ​ട്ട​ന്നൂ​ർ എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി

മ​ട്ട​ന്നൂ​ർ: അ​ന്താ​രാ​ഷ്‌​ട്ര യു​എ​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച് മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ശ്ര​ദ്ധേ​യ​മാ​യി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി സി.​സി.​മു​ഹ​മ്മ​ദ് ഹ​നാ​നാ​ണ് മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പൂ​രി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 11 മു​ത​ൽ 14 വ​രെ ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യ്ക്ക് കീ​ഴി​ൽ ന​ട​ത്തി​യ ഗ്ലോ​ബ​ൽ ഗോ​ൾ​സ് മീ​റ്റി​ലാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്.

ലൈ​വ് ഹു​ഡ്ജോ​ബ് ഓ​പ്പ​ർ​ച്ചു​നി​റ്റീ​സ് ആ​ൻ​ഡ് പ്രൊ​ഡ​ക്ടീ​വ് റീ​സോ​ർ​സ് ഇ​ൻ​ഡ​വ​ല​പ്പിം​ഗ് ക​ൺ​ട്രി എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച​ത്.​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം – പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പൊ​തു​ച​ർ​ച്ച​യി​ലും മു​ഹ​മ്മ​ദ് ഹ​നാ​ൻ പ​ങ്കെ​ടു​ത്തു. ലോ​ക​ത്തി​ലെ 80 രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 568 പേ​രാ​ണ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ​ത്.

ഇ​തി​ൽ നാ​ലു​പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ഇ​രി​ട്ടി കീ​ഴൂ​രി​ലെ അ​ബ്ദു​ൾ സ​ലാം – ന​സ​റി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കെ.​ജ​യ, മാ​നേ​ജ​ർ കെ.​ടി.​ശി​വ​ദാ​സ്, കൃ​ഷ്ണ​കു​മാ​ർ ക​ണ്ണോ​ത്ത്, പി.​സു​രേ​ഷ് ബാ​ബു, എം.​കെ. ഇ​സ്മ​യി​ൽ ഹാ​ജി, യ​തീ​ന്ദ്ര​ദാ​സ്, വി.​എ​ൻ.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts