അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ത​ട​യു​ന്ന​തിനായി മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാകുന്നു


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാ​യി. അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ​യും പോ​ലീ​സും മു​ൻ​കൈ​യെ​ടു​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മു​ഴു​വ​ൻ കാ​മ​റ​ക​ളു​മാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്.

മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലും വി​മാ​ന​ത്താ​വ​ള റോ​ഡി​ലു​മാ​യി 38 കാ​മ​റ​ക​ളു​മാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ക​ള​റോ​ഡ് മു​ത​ൽ ത​ല​ശേ​രി റോ​ഡി​ലെ ക​നാ​ൽ വ​രെ​യും വാ​യാ​ന്തോ​ട് മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ കാ​ര-​പേ​രാ​വൂ​ർ വ​രെ​യു​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ജ്ജ​മാ​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലാ​ണ് കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്ന​ത്.മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ വാ​ഹ​ന​മി​ടി​ച്ചു വീ​ഴ്ത്തി നി​ർ​ത്താ​തെ പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും കാ​മ​റ​ക​ളെ​യാ​ണ് പോ​ലീ​സ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​പ്ലേ​റ്റ് ഉ​ൾ​പ്പ​ടെ വ്യ​ക്ത​മാ​കു​ന്ന വി​ധ​മു​ള്ള ആ​ധു​നി​ക കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ മോ​ഷ​ണ​ക്കേ​സു​ക​ളി​ലും മ​റ്റും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​യും ഇ​ത് ബാ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ മൂ​ന്നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.

ഇ​രി​ട്ടി ജം​ഗ്ഷ​നി​ലു​ള്ള ബ്ര​ദേ​ഴ്സ് പ്രി​ന്‍റേ​ഴ്സി​ലും ഒ​രു ഫ്രൂ​ട്സ് സ്റ്റാ​ളി​ലും പ​ല​ച​ര​ക്ക് ക​ട​യി​ലു​മാ​ണ് മോ​ഷ​ണ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment