ഇരപത്തിയഞ്ചുകാ​രി ച​ന്ദ്രാ​ണി മ​ർ​മു ലോ​ക്സ​ഭ​യി​ലെ “ബേ​ബി’; തന്‍റെ ആദ്യലക്ഷ്യ ത്തെക്കുറിച്ച് ചന്ദ്രാണി പറഞ്ഞതിങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ക്യോ​ഞ്ച​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25കാ​രി ച​ന്ദ്രാ​ണി മ​ർ​മു​വാ​ണ് 17ാം ലോ​ക്സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച ച​ന്ദ്രാ​ണി​യ്ക്ക് 25 വ​യ​സും 11 മാ​സ​വും ഒ​ൻ​പ​ത് ദി​വ​സ​വു​മാ​ണ് പ്രാ​യം.

ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ മ​ണ്ഡ​മാ​യ ക്യോ​ഞ്ച​റി​ൽ നി​ന്ന് 66,203 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ച​ന്ദ്രാ​ണി ജ​യി​ച്ചു ക​യ​റി​യ​ത്. തോ​ൽ​പി​ച്ച​താ​ക​ട്ടെ ഇ​വി​ടെ നി​ന്ന് ര​ണ്ടു​വ​ട്ടം എ​സ്റ്റ​പി​യാ​യ അ​ന്ത​നാ​യ​കി​നെ​യും.

മെ​ക്കാ​നി​ക്ക​ൻ എ​ഞ്ചി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ജോ​ലി തേ​ടു​ന്ന​തി​നി​ടെ​യാ​ണ് ആ​ക​സ്മി​ക​മാ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വേ​ശ​മെ​ന്ന് ച​ന്ദ്രാ​ണി പ​റ​ഞ്ഞു. ക്യോ​ഞ്ച​ർ മേ​ഖ​ല ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്നം തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നും അ​തി​നൊ​രു പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യ​മെ​ന്നും ച​ന്ദ്രാ​ണി വ്യ​ക്ത​മാ​ക്കി.

ഒ​ൻ‌​പ​ത് ത​വ​ണ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് ഇ​ത​ര പ്ര​തി​നി​ധി​ക​ൾ ലോ​ക്സ​ഭ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ആ​റു​വ​ട്ടം ഇ​വി​ടെ നി​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി. 1996ലാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ അ​വ​സാ​ന കോ​ൺ​ഗ്ര​സ് ജ​യം. ബി​ജെ​പി ഇ​വി​ടെ നി​ന്നും മൂ​ന്നു​വ​ട്ട​വും ജ​യ​ക​ണ്ടു.

Related posts