സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; മുന്നൂറു ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

ALP-CHarayamപാലക്കാട്: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് മദ്യദുരന്തമുണ്ടായേക്കാമെന്ന ആശങ്ക വ്യാപകമായി നിലനില് ക്കുന്നു. ആശങ്കകള്‍ക്ക് ഉപോല്‍ബലകമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഷും വാറ്റുചാരായവും കണ്ടെത്തി യിട്ടുണ്ട്. കഴിഞ്ഞദിവസം പറളി ചെറുമലയില്‍ 300 ലിറ്റര്‍ വാഷ് കണ്ടെത്തി.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കുടങ്ങളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. കണ്ടെത്തിയ വാഷ് അവിടെ തന്നെ നശിപ്പിച്ചു.

സംസ്ഥാനത്ത് വ്യാജമദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഏപ്രില്‍ മാസംമുതല്‍ സര്‍ക്കാര്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ച് എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു.

കഴിഞ്ഞദിവസം രാവിലെയാണ് ചെറുമലയില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കുടങ്ങളിലും ബാരലുകളിലുമായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.മദ്യത്തിന് അടിമയായവരെ കൊണ്ടുതന്നെ പൂട്ടിക്കിടക്കുന്ന ബാറുടമകള്‍ തന്നെ മദ്യദുരന്തം സൃഷ്ടിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുന്‍കാലങ്ങളിലെ മദ്യദുരന്തങ്ങള്‍ മുന്നില്‍ കണ്ടു നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ നാടിന് ഭീഷണിയായി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.പ്രശോഭ്, പ്രിവന്റീവ് ഓഫീസര്‍ കെ.എസ്.സജിത്ത്, സിവില്‍ ഓഫീസര്‍ എം.കെ.ഷാജികുമാര്‍, മണികണ്ഠന്‍ െരഡെവര്‍ സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Related posts