ചാവക്കാട്ടെ പോലീസിന്‍റെ ലാത്തിചാർജ്; കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ബു​ധ​നാ​ഴ്ച ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും

ചാ​വ​ക്കാ​ട്: പോ​ലീ​സ് ചാ​വ​ക്കാ​ട് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ന​ട​ത്തും. പു​ന്ന നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​ക അ​ന്വേ​ഷ​ണം സിബിഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന് നേ​രെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ണി​ച്ച​ത്.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന് നേ​രെ ഗ്ര​നേ​ഡും ജ​ല​പീ​ര​ങ്കി​യും ചാ​വ​ക്കാ​ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. പ്ര​ത്യേ​ക കാ​ര​ണ​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ചാ​വ​ക്കാ​ട് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് പ്ര​സം​ഗി​ക്കും.

Related posts