ചേ​ത​ക് സ്കൂ​ട്ട​റി​ൽ കാ​ഷ്മീ​ർ യാ​ത്ര; ഇ​രു​പ​ത്തി​യൊ​ന്നാം വ​യ​സി​ൽ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​യ​ത് ഇ​ടു​ക്കി​ക്കാ​ര​ൻ അ​ൻ​സി​ൽ

ചെ​റു​തോ​ണി: ചേ​ത​ക് സ്കൂ​ട്ട​റി​ൽ 3,800 കി​ലോ​മീ​റ്റ​ർ ദൂരം യാ​ത്ര ചെ​യ്ത് യു​വാ​വ് കാ​ഷ്മീ​ർ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി. ഇ​ടു​ക്കി​യി​ൽ ബൈ​ക്ക് വ​ർക്‌ഷോപ്പ് ന​ട​ത്തു​ന്ന മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി മാ​ടോ​ലി​ൽ അ​ൻ​സി​ൽ ന​വാ​സാ​ണ് (21) സാ​ഹ​സി​കയാ​ത്ര ന​ട​ത്തി​യ​ത്.

1999 മോ​ഡ​ൽ ചേ​ത​ക് സ്കൂ​ട്ട​റി​ൽ കാ​ഷ്മീ​രി​ലേ​ക്ക് ഒ​രു യാ​ത്ര എ​ന്ന സ്വ​പ്നം ഇ​തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അൻസിൽ. ഡി​സം​ബ​ർ 28ന് ​ഇ​ടു​ക്കി ആ​ർ​ച്ച്ഡാ​മി​നു മു​ന്നി​ൽനി​ന്നാ​ണ് സ്വ​പ്നയാ​ത്ര ആ​രം​ഭി​ച്ച​ത്. പത്തുദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഡ​ൽ​ഹി​യി​ലെ​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ടെ​ന്‍റ് കെട്ടി വി​ശ്ര​മി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ​പ്പോ​ൾ ത​ണു​പ്പ് സ​ഹി​ക്കാ​ൻ പ​റ്റു​ന്ന​തി​നു​മ​പ്പു​റ​മാ​യി​രു​ന്നെ​ന്ന് അ​ൻ​സി​ൽ പ​റ​ഞ്ഞു. ത​ണു​പ്പ് അ​തി​ക​ഠി​ന​മാ​യ​തോ​ടെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് മു​റി​യെ​ടു​ത്താ​ണ് താ​മ​സി​ച്ച​ത്. അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം യാ​ത്ര തു​ട​ർ​ന്നു. പ​ഞ്ചാ​ബി​ലൂ​ടെ​യു​ള്ള യാ​ത്ര മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രുന്നെന്നും ആ​തി​ഥ്യമ​ര്യാ​ദ​യു​ള്ള ആ​ളു​ക​ളാ​ണ് ഇ​വി​ടെ​യു​ള​ള​തെന്നും അൻസിൽ പ​റ​ഞ്ഞു.

27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​മാ​ണ് യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത്ര​യും പ​ഴ​ക്ക​മു​ള്ള സ്കൂ​ട്ട​റിൽ 3,800 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് തി​രി​കെയെത്തി​യെ​ന്നു വി​ശ്വ​സി​ക്കാ​ൻ പ​ല​ർ​ക്കു​മാ​കു​മാ​യി​രു​ന്നി​ല്ല.പ​ഞ്ചാ​ബി​ലെ യാ​ത്ര​യി​ൽ ഒ​രു രൂ​പ പോ​ലും ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും ചെ​ല​വാ​യി​ല്ല.

എ​ല്ലാ ദി​വ​സ​വും ആ​ളു​ക​ൾ വ​ന്ന് ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. ഇ​ത്ര​മാ​ത്രം അ​തി​ഥി​ക​ളെ സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​രെ വേ​റൊ​രു സ്ഥ​ല​ത്തും കാണാനാ​യി​ല്ലെ​ന്നും അ​ൻ​സി​ൽ പ​റ​ഞ്ഞു.

28 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് അ​ൻ​സി​ൽ ത​ന്‍റെ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി. കാ​ഷ്മീ​ർ യാ​ത്ര വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നെ​ന്നും അ​ധി​കം വൈ​കാ​തെ അ​ടു​ത്ത യാ​ത്ര ആ​രം​ഭി​ക്കു​മെ​ന്നും അ​ൻ​സി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment