ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നു; മാലദ്വീപിനെ സഹായിക്കാനെന്ന പേരിലുള്ള നീക്കം ഇന്ത്യയെ ലക്ഷ്യമിട്ട്;പാകിസ്ഥാന്‍ വഴി ഭീകരരെ കൂട്ടുപിടിച്ച് ആക്രമിക്കാനും പദ്ധതി…

ഷാങ്ഹായ്: ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി സൂചന.മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് കപ്പലുകളുടെ ഉന്നം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്.

കരയാക്രമണത്തിനായി പാക് ഭീകരരുമായി രഹസ്യധാരണയുണ്ടാക്കിയതായും വിവരമുണ്ട്.ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ചൈനീസ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

മാലദ്വീപിന്റെ പേരും പറഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്തുകൂടി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. 11 ചൈനീസ് പടക്കപ്പലുകളെങ്കിലും മേഖലയിലുണ്ടെന്നാണു സൂചന.

മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ ചേര്‍ന്ന മാലദ്വീപ് പാര്‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസംകൂടി നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇന്ത്യന്‍ സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാന്‍ തയാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീന്‍ സര്‍ക്കാരിനു ചൈനയുടെ ഉറച്ച പിന്തുണയുണ്ട്. ഇവിടുത്തെ പ്രതിപക്ഷം ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

ബെയ്ജിംഗ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കു ഉറച്ച പിന്തുണയാണു യാമീന്‍ നല്‍കുന്നത്. അദ്ദേഹത്തെ സംരക്ഷിക്കുയാണ് പടക്കപ്പലുകളുടെ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു െചെനീസ് ന്യൂസ് പോര്‍ട്ടല്‍ സിന റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പരമമായ ലക്ഷ്യം ഇന്ത്യയാണെന്ന സൂചനയും സിന നല്‍കുന്നുണ്ട്. മേഖലയില്‍ ചൈനയുടെ നാവികസേനയ്ക്കു ”കരുത്തുണ്ടെന്നാണു” റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയില്‍നിന്ന് 400 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള മാലദ്വീപിലെ ചൈനീസ് സാന്നിധ്യം ഇന്ത്യക്കു ഭീഷണിയാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിഴക്കന്‍ മേഖലയില്‍ ചൈനീസ് സൈനികര്‍ സുരക്ഷാ പരിശീലനം നടത്തുന്നതിന്റെ ചിത്രം ദിവസങ്ങള്‍ക്കുമുമ്പ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പോര്‍വിമാനങ്ങളെ സജ്ജമാക്കുന്നതായും സൂചനയുണ്ട്. ജെ-10, ജെ-11 യുദ്ധവിമാനങ്ങള്‍ എത്തിച്ചാണു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചൈന ശക്തി സംഭരിക്കുന്നത്.

അതിര്‍ത്തി മലനിരകളില്‍ യുദ്ധപ്രാവീണ്യം നേടിയ പി.എല്‍.എ. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ ഭാഗമാക്കിയാണു യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നത്. ടിബറ്റന്‍ പീഠഭൂമിയില്‍ 3,488 കിലോമീറ്ററാണ് ഇവിടെ ഇന്ത്യയുമായുള്ള അതിര്‍ത്തി.

സിക്കിമിലെ ദോക്‌ലാമില്‍ ഉടലെടുത്ത സംഘര്‍ഷം ഒന്നൊതുങ്ങി വരുമ്പോഴത്തേക്കും ചൈന പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പാകിസ്ഥാനിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരരുമായി ധാരണയുണ്ടാക്കിയതായും വിവരമുണ്ട്.

വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി (ഒബോര്‍), ചൈന- പാക് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി.), സില്‍ക്ക് റൂട്ട് (പട്ടുപാത) എന്നിവയുടെ വിജയകരമായ നടത്തിപ്പിനാണു ഭീകരുമായി ധാരണയ്ക്കു ശ്രമിക്കുന്നത്.

അഞ്ചു വര്‍ഷമായി ബലൂച് വിഘടനവാദികളുമായും ചൈന ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പാക് മണ്ണില്‍ ചൈന നടത്തുന്ന നീക്കം ഇന്ത്യക്കു ഭീഷണിയാകും. പാക് ഭീകരന്‍ ഹാഫിസ് സയീദിനെതിരേ ഇന്ത്യ നടത്തിയ രാജ്യാന്തര നീക്കത്തിനു നേരത്തെ െചെന തടസം സൃഷ്ടിച്ചിരുന്നു.

പാകിസ്താനുള്ള െസെനിക, സാമ്പത്തിക സഹായങ്ങള്‍ പിന്‍വലിക്കാന്‍ യു.എസ്. തീരുമാനിച്ചത് അനുകൂലമാക്കാനും െചെന നീക്കം നടത്തുന്നു. വികസന പദ്ധതികളുടെ പേരിലാണു പാകിസ്താനു ചൈന സഹായം നല്‍കുന്നത്.

നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലും സ്വാധീനം വര്‍ധിപ്പിക്കാന്‍ നടത്തുന്ന ചൈനയുടെ നീക്കം കരുതലോടെ വീക്ഷിക്കേണ്ടിരിക്കുന്നു.

 

Related posts