അ​ഫ്ഗാ​ന്‍ ശ​ക്തി​കേ​ന്ദ്രം; നു​ഴ​ഞ്ഞു​ക​യ​റ്റം പ്ര​തി​രോ​ധി​ക്കാ​നാ​യി  അ​തി​ര്‍​ത്തി​ക​ളി​ല്‍ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​കളുമായി സ​ര്‍​ക്കാ​ര്‍

ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ ശ​ക്ത​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ. സി​റി​യ​യി​ലും ഇ​റാ​ക്കി​ലും ഉ​ണ്ടാ​യി​രു​ന്ന എ​തി​ർ​പ്പു​ക​ൾ ഇ​വി​ടെ അ​വ​ര്‍​ക്കു നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ വ​ള​രെ വേ​ഗം വേ​രു​താ​ഴ്ത്താ​ൻ ഭീ​ക​ര സം​ഘ​ട​ന​യ്ക്കു ക​ഴി​ഞ്ഞു. താ​ലി​ബാ​നും സ​ര്‍​ക്കാ​ര്‍ സേ​ന​യും ത​മ്മി​ൽ ന​ട​ക്കു​ന്ന പോ​രി​ന്‍റെ അ​നി​ശ്ചി​താ​വ​സ്ഥ മു​ത​ലെ​ടു​ത്താ​യി​രു​ന്നു ഐ​എ​സി​ന്‍റെ വ​ള​ർ​ച്ച. 2018ല്‍ ​ഐ​എ​സി​ന് അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം പോ​രാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​ലെ നം​ഗ​ര്‍​ഹാ​ര്‍, കു​നാ​ര്‍ പ്ര​വി​ശ്യ​ക​ളി​ലാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ പ്ര​ധാ​ന താ​വ​ളം. 2020 ഓ​ഗ​സ്റ്റി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഐ​എ​സ് പോ​രാ​ളി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യി തീ​വ്ര​വാ​ദി​ക​ള്‍ ജ​ലാ​ലാ​ബാ​ദി​ലെ ജ​യി​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. 20 മ​ണി​ക്കൂ​ർ നീ​ണ്ട ആ​ക്ര​മ​ണ​ത്ത​ിൽ 29 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​യി​ലി​ലു​ണ്ടാ​യി​രു​ന്നു മി​ക്ക ത​ട​വു​കാ​രും ഐ​എ​സ് അ​ല്ലെ​ങ്കി​ൽ താ​ലി​ബാ​ൻ ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് അ​ന്നു ജ​യി​ൽ ചാ​ടി​യ 1,025 പ്ര​തി​ക​ളെ തി​രി​ച്ചു ജ​യി​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. ഐ​എ​സ് ന​ട​ത്തി​യി​ട്ടു​ള്ള​തി​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​യി​രു​ന്നു ഈ ​ജ​യി​ൽ ആ​ക്ര​മ​ണം. അ​ള്‍​ജീ​രി​യ ഒ​ളി​ത്താ​വ​ളം?അ​ള്‍​ജീ​രി​യ​യി​ല്‍…

Read More

ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് എങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെ; സുരക്ഷാ വീഴ്ചകള്‍ സേനയെ ആശങ്കപ്പെടുത്തുമ്പോള്‍ പഴികേട്ട് കേന്ദ്രവും…

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെങ്കിലും പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നെ.ഇതിന്റെ തെളിവുകള്‍ ഇന്ത്യയ്ക്കും ലഭിച്ചു കഴിഞ്ഞു. ഇതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. ഐ.എസ്ഐ.യുടെ ആശീര്‍വാദത്തോടെ രൂപംകൊണ്ട സംഘടനയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമായി ്രപവര്‍ത്തിക്കുന്ന ജെ.ഇ.എം. ജമ്മുകശ്മീരില്‍ ലഷ്‌കറെ തൊയ്ബയുടെ പരാജയത്തോട് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജെ.ഇ.എമ്മിനെയാണ് ഭീകരാക്രമണങ്ങള്‍ക്ക് ഐ.എസ്ഐ. ഉപയോഗിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റത് ഐ.എസ്ഐയ്ക്ക് വിനയാകും. അതിനിടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും ഭീകരരുടെ തന്ത്രങ്ങളും വിശദമായി വിലയിരുത്തി സുരക്ഷാ സേനകള്‍ നടപടികള്‍ തുടങ്ങി. ഇന്റിലിജന്‍സ് വീഴ്ചയാണു ഭീകരാക്രമണത്തില്‍ കലാശിച്ചതെന്ന വാദവും ശക്തമാണ്. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു ശ്രീനഗര്‍ പാത. 2547 സിആര്‍പിഎഫ് ജവാന്മാരെ 78 വാഹനങ്ങളില്‍ ഇതുവഴി കൊണ്ടുപോയപ്പോള്‍ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം…

Read More

ഒരിടത്ത് ‘അനിക’ മറ്റൊരിടത്ത് ‘നീതു’ ! പാക് ചാരവനിത വലയെറിയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് സൂചന !ആദ്യം വലയില്‍ കുടുങ്ങിയത് 19കാരനായ വ്യാജ സൈനികന്‍; രഹസ്യവിവരം ചോര്‍ത്തലില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ജയ്പൂര്‍: സൈനീക രഹസ്യങ്ങള്‍ പാക് ചാരവനിത വഴി പാകിസ്ഥാന്റെ പാകിസ്ഥാന്റെ ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ പിടിയിലായ ഹരിയാനയില്‍ നിന്നുള്ള സൈനികന്‍ 2016ലാണ് സൈന്യത്തില്‍ ചേരുന്നത്. ചാരവനിതയെ പരിചയപ്പെടുന്നതാവട്ടെ ഏഴുമാസം മുമ്പും. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന അന്വേഷണത്തിലാണ് രാജസ്ഥാന്‍ പോലീസ്. ഐഎസ്ഐ യുടെ ചാരവനിത അനികാചോപ്ര എന്ന പേരിലായിരുന്നു സോംബിറിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമായിരുന്നു ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുറുകിയതോടെ അനിക ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ നിരന്തരം അയച്ച് സോംബിറിനെ മോഹിപ്പിച്ചു. തുടര്‍ന്ന് ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക കമ്പനികളുടെ പ്രദേശങ്ങളുമൊക്കെയായി ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട പല വിവരങ്ങളും ചാരവനിത വഴി ഐഎസ്ഐ യ്ക്ക് കിട്ടിക്കൊണ്ടിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സംശയാസ്പദമായ ഒരു സാമൂഹ്യമാധ്യമ അക്കൗണ്ട് പോലീസ്…

Read More

ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നു; മാലദ്വീപിനെ സഹായിക്കാനെന്ന പേരിലുള്ള നീക്കം ഇന്ത്യയെ ലക്ഷ്യമിട്ട്;പാകിസ്ഥാന്‍ വഴി ഭീകരരെ കൂട്ടുപിടിച്ച് ആക്രമിക്കാനും പദ്ധതി…

ഷാങ്ഹായ്: ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി സൂചന.മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് കപ്പലുകളുടെ ഉന്നം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. കരയാക്രമണത്തിനായി പാക് ഭീകരരുമായി രഹസ്യധാരണയുണ്ടാക്കിയതായും വിവരമുണ്ട്.ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ചൈനീസ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മാലദ്വീപിന്റെ പേരും പറഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്തുകൂടി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. 11 ചൈനീസ് പടക്കപ്പലുകളെങ്കിലും മേഖലയിലുണ്ടെന്നാണു സൂചന. മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ ചേര്‍ന്ന മാലദ്വീപ് പാര്‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസംകൂടി നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാന്‍ തയാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീന്‍ സര്‍ക്കാരിനു ചൈനയുടെ ഉറച്ച പിന്തുണയുണ്ട്. ഇവിടുത്തെ പ്രതിപക്ഷം…

Read More

പാകിസ്ഥാന് എട്ടിന്റെ പണികൊടുത്ത് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍; കുല്‍ഭൂഷന്‍ ജാദവ് ചാരനല്ല; കുല്‍ഭൂഷനെ പിടിച്ചത് ഇറാനില്‍ നിന്ന്…

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത് ഇറാനില്‍നിന്നാണെന്നാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഉദ്യോഗസ്ഥനായ അജ്മദ് ഷൊയബ് വെളിപ്പെടുത്തിയത്. ഇന്ത്യക്കാരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. ഇയാള്‍ പാക്കിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിവന്നിരുന്നതായും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഈ കുറ്റങ്ങളുടെ പേരിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇറാനില്‍ ബിസിനസുകാരനായിരുന്ന ജാദവിനെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തതെന്നായിരുന്നു ഇന്ത്യ വാദിച്ചത്.ഈ വാദത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിലെ അടുത്ത വാദത്തില്‍ ഷൊയബിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ, കേസുമായി ബന്ധപ്പെട്ട് വീണ്ടും വാദംകേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ പാക്കിസ്ഥാന്‍ അപേക്ഷനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

Read More