മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചോ? കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​കയായ  ചി​ന്താ ജെ​റോം മറുപടി പറയുന്നു

തി​രു​വ​ന​ന്ത​പു​രം: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ല്ല താ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം.

ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ചി​ന്ത ജെ​റോം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തിരുന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന് കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ഉ​യ​ർ​ന്ന​ത്.

കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് യു​വ​ജ​ന ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ന്ന നി​ല​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​മാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി കേ​ന്ദ്രം നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ഇ​ത​നു​സ​രി​ച്ചാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ഏ​ര്‍​പ്പെ​ടു​ന്ന​വ​രെ​ന്ന നി​ല​യി​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​നും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് ചി​ന്ത ജെ​റോം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment