ന്യൂ​ന​മ​ര്‍​ദ്ദം: നാ​ളെ മു​ത​ല്‍ ക​ട​ല്‍  മ​ത്സ്യ​ബ​ന്ധ​നം ഒ​ഴി​വാ​ക്കണമെന്ന മുന്നറിയിപ്പു നൽകി കലക്ടർ 

കൊല്ലം :അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ളെ മു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു. ആ​റി​നു ശേ​ഷം മ​റ്റൊ​ര​റി​യി​പ്പു​വ​രെ​യാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
ക​ട​ല്‍ അ​തീ​വ​പ്ര​ക്ഷു​ബ്ധ​മാ​കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്ക​ന്‍ തീ​രം, ല​ക്ഷ​ദ്വീ​പ്, കോ​മാ​ര്‍, തെ​ക്ക്-​കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല. തീ​ര​മേ​ഖ​ല​യൊ​ട്ടാ​കെ​യും, തു​റ​മു​ഖ​ങ്ങ​ള്‍, പ്ര​ദേ​ശ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മെ​ല്ലാം മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണം.ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​ര്‍ അഞ്ചിന് മു​മ്പ് മ​ട​ങ്ങി​യെ​ത്താ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ഇ​ന്ന​ലെ പോ​യ​വ​രും തി​രി​കെ​യെ​ത്ത​ണം.

ക​ട​ല്‍ ആം​ബു​ല​ന്‍​സു​ക​ളും സു​ര​ക്ഷാ​ബോ​ട്ടു​ക​ളും സ​ജ്ജ​മാ​ക്ക​ണം. ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റു​മാ​ണ്. ഇ​തോ​ടൊ​പ്പം ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ത​യാ​റാ​കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

Related posts