കടക്കലിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ് ; കാമുകിയെ പീഡിപ്പിച്ച കാമുകനെയും ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛനേയും അറസ്റ്റു ചെയ്തു

അഞ്ചൽ : ക​ട​ക്ക​ലി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന് വ്യത്യസ്ത കേ​സു​ക​ളി​ലാ​യി മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​നി​യായ പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ചു തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം കാ​ണാ​ന്‍ എ​ന്ന വ്യാ​ജേ​ന കാ​റി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റാ​ഷി​ദ്, ചെ​റു​മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച വൃ​ദ്ധ​ന്‍, പ​ട്ടി​കജാ​തി പെ​ണ്‍​കു​ട്ടി​യെ ആ​ള്‍​പാ​ര്‍​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ എ​ത്തി​ച്ചു പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ വ​ള​വു​പ​ച്ച സ്വ​ദേ​ശി ന​വാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ക്സോ നി​യ​മ പ്ര​കാ​രം ക​ട​ക്ക​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​സി​ല്‍ റാ​ഷി​ദ്, ചെ​റു​മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച വൃ​ദ്ധ​ന്‍ എ​ന്നി​വ​രെ ക​ട​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വാ​സ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യ​താ​യി ക​ട​ക്ക​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളേ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts