ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍റ​ർ​വ്യൂ​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്നു രാ​വി​ലെ പ​ത്തി​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വ​ച്ച് വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല ആ​ദ്യ​മി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത് പി​ജി പാ​സാ​യ​വ​രെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ യോ​ഗ്യ​ത വീ​ണ്ടും തി​രു​ത്തി​യ​തി​നെ​തി​രേ​യാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ​നി​ന്നും 2015-17 ബാ​ച്ചി​ൽ ആ​ദ്യ മൂ​ന്ന് റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു പ​ത്ര​ങ്ങ​ളി​ൽ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്ക് ജോ​ലി​കി​ട്ടു​വാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ണ്ടാ​ക്കി​യ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​മാ​ണി​തെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ രാ​വി​ലെ പ​ത്തോ​ടെ ത​ന്നെ ക‍​യ​റ്റി​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, സു​ധീ​പ് ജ​യിം​സ്, വി.​കെ. അ​തു​ൽ, സി.​കെ. റ​നീ​സ്, നി​തീ​ഷ് ചാ​ലാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts