അനശ്വരം ആ ഫ്രെയിമുകൾ… മെ​ല്ലിയുടെ കാമറക്കണ്ണുകളിൽ വിരിഞ്ഞ അത്ഭുതങ്ങൾ

അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ളി​ലെ ചെ​ല്ല​പ്പ​ൻ, യ​ക്ഷി​യി​ലെ പ്ര​ഫ. ശ്രീ​നി​വാ​സ​ൻ, അ​ടി​മ​ക​ളി​ലെ രാ​ഘ​വ​ൻ, അ​ര​നാ​ഴി​ക​നേ​ര​ത്തി​ലെ കു​ഞ്ഞോ​നാ​ച്ച​ൻ, ഒ​രു പെ​ണ്ണി​ന്‍റെ ക​ഥ​യി​ലെ ഗാ​യ​ത്രീ​ദേ​വി, പ​ണി​തീ​രാ​ത്ത വീ​ടി​ലെ ജോ​സ്, ശ​ര​പ​ഞ്ജ​ര​ത്തി​ലെ സൗ​ദാ​മി​നി, ഇ​ട​വ​ഴി​യി​ലെ പൂ​ച്ച മി​ണ്ടാ​പ്പൂ​ച്ച​യി​ലെ രോ​ഹി​ണി, ക​ട​ൽ​പ്പാ​ല​ത്തി​ലെ നാ​രാ‍​യ​ണ​ക്കൈ​മ​ൾ, വാ​ഴ്‌​വേ​മാ​യ​ത്തി​ലെ സു​ധി… കാ​മ​റ​കൊ​ണ്ട് ക​വി​ത ര​ചി​ച്ച മെ​ല്ലി ഇ​റാ​നി​യു​ടെ ഫ്രെ​യി​മു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ ആ​സ്വ​ദി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ. ഇ​ന്ന​ലെ അ​ന്ത​രി​ച്ച അ​തു​ല്യ ക​ലാ​കാ​ര​ൻ ഓ​ർ​മ​യു​ടെ ഫ്രെ​യി​മി​ൽ അ​ന​ശ്വ​ര​നാ​യി.

മ​ല​യാ​ള​സി​നി​മ​യെ വ​ഴി​ന​ട​ത്തി​യ പ്ര​തി​ഭ​ക​ളു​ടെ അ​വ​സാ​ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​ണ് മ​റ​യു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭാ​വ​ഗ​രി​മ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ഒ​പ്പി​യെ​ടു​ത്ത​താ​യി​രു​ന്നു ആ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ. ‘ക​ല്യാ​ണി ക​ള​വാ​ണി’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ കെ​പി​എ​സി ല​ളി​ത​യു​ടെ ല​ജ്ജാ​വി​വ​ശ​മാ​യ പ്ര​ണ​യ​ഭാ​വം പ​ക​ർ​ന്ന കാ​മ​റ ഇ​ന്നും ആ ​പാ​ട്ടു കേ​ൾ​ക്കു​മ്പോ​ൾ ന​മ്മെ ആ​ന​ന്ദി​പ്പി​ക്കു​ന്നു.

അ​ഗ്നി​പ​ർ​വ​തം പു​ക​ഞ്ഞു, താ​ഴ​മ്പൂ​മ​ണ​മു​ള്ള ത​ണു​പ്പു​ള്ള രാ​ത്രി​യി​ൽ, സാ​മ്യ​മ​ക​ന്നോ​രു​ദ്യാ​ന​മേ, ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ​കാ​ന്തം, ന​ന​ഞ്ഞു​നേ​രി​യ പ​ട്ടു​റു​മാ​ൽ, പൂ​ന്തേ​ന​രു​വീ, നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളേ…​മെ​ല്ലി ഇ​റാ​നി ചി​ത്രീ​ക​രി​ച്ച എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ളാ​ണ് മ​ല​യാ​ളി ഇ​ന്നും നെ​ഞ്ചി​ലേ​റ്റി ന​ട​ക്കു​ന്ന​ത്. മെ​ല്ലി ഇ​റാ​നി​യു​ടെ പ്ര​തി​ഭ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സം​വി​ധാ​യ​ക​നാ​ണ് ഹ​രി​ഹ​ര​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക്ക ചി​ത്ര​ങ്ങ​ളി​ലും മെ​ല്ലി ഇ​റാ​നി ആ​യി​രു​ന്നു ഛായാ​ഗ്രാ​ഹ​ക​ൻ. അ​തു​വ​രെ കാ​ണാ​ത്ത ആം​ഗി​ളു​ക​ളി​ൽ സ​ത്യ​നെ​യും ന​സീ​റി​നെ​യും ഷീ​ല​യെ​യും പ​ക​ർ​ത്തി​യ ആ​ളെ​ന്ന് ഹ​രി​ഹ​ര​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ബോം​ബെ​യി​ലാ​ണ് മെ​ല്ലി ജ​നി​ച്ച​ത്. അ​ച്ഛ​ൻ ആ​ദ്യ​കാ​ല കാ​മ​റാ​മാ​നാ​യ ആ​ദി എം. ​ഇ​റാ​നി. 1962ൽ ​അ​ച്ഛ​നോ​ടൊ​പ്പ​മാ​യി​രു​ന്നു തു​ട​ക്കം. ചി​ത്രം ജ്ഞാ​ന​സു​ന്ദ​രി. കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യി​രു​ന്നു അ​ത്. സേ​തു​മാ​ധ​വ​ൻ-​മെ​ല്ലി ഇ​റാ​നി ‘ര​സ​ത​ന്ത്ര’​വും മ​ല​യാ​ള​സി​നി​മ​യു​ടെ ഭാ​ഗ്യ​വ​സ​ന്ത​മാ​യി.

സം​വി​ധാ​യ​ക​ന്‍റെ മ​ന​മ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ൻ. ഇ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച സം​വി​ധാ​യ​ക​രെ​ല്ലാം ഏ​ക​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ​ത്. ബാ​ക്ക് ലൈ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ ആ​ദ്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഛായാ​ഗ്രാ​ഹ​ക​നും അ​ദ്ദേ​ഹ​മാ​യി​രി​ക്കും.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കാ​ല​ത്തു​നി​ന്ന് ക​ള​റി​ലേ​ക്കു മാ​റി​യ​പ്പോ​ൾ അ​തി​ന​നു​സ​രി​ച്ച് ത​ന്‍റെ സാ​ങ്കേ​തി​ക​ജ്ഞാ​വും സൗ​ന്ദ​ര്യ​ദ​ർ​ശ​ന​വും ന​വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. അ​ദ്ദേ​ഹം അ​വ​സാ​നം ചെ​യ്ത ഹ​രി​ഹ​ര​ൻ ചി​ത്ര​മാ​യ ‘വെ​ള്ള’​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് അ​ത്യു​ജ്വ​ല​മാ​യി​രു​ന്നു. ആ ​വെ​ള്ള​പ്പൊ​ക്കം അ​ക്കാ​ല​ത്ത് കാ​ണി​ക​ൾ അ​ദ്ഭു​ത​സം​ഭ്ര​മ​ങ്ങ​ളോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രാ​യി പ​ടി​യി​റ​ങ്ങി​പ്പോ​കു​ന്നു. എ​ങ്കി​ലും അ​വ​ർ സൃ​ഷ്‌​ടി​ച്ച ക​ലാ​സൃ​ഷ്‌​ടി​ക​ൾ മാ​യാ​ത്ത മ​ധു​രാ​നു​ഭൂ​തി​യാ​യി പ്രേ​ക്ഷ​ക​മ​ന​സി​ൽ എ​ക്കാ​ല​വു​മു​ണ്ടാ​കും. മെ​ല്ലി ഇ​റാ​നി​യെ​ന്ന പേ​രും സി​നി​മാ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ ചി​ത്ര​മാ​യി അ​വ​ശേ​ഷി​ക്കും.

ജ​യ്കെ

Related posts

Leave a Comment