തൊടുപുഴ: എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ മാത്രമേ കേരളത്തിന് രക്ഷയുള്ളൂവെന്ന് ട്വന്റി ട്വന്റി ചെയര്മാന് സാബു ജേക്കബ് പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ടിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴയില്‍ എത്തിയതായിരുന്നു അദ്ദേഹം
യുവാക്കള്‍ കൂട്ടത്തോടെ നാടുവിട്ടുപോകുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ വന്ന് കേരളത്തനിമ ഇല്ലാതാക്കുകയാണ്. കേരളത്തിന്റെ വികസനം തകര്‍ത്തു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു.
പലര്‍ക്കും ഇനിയും സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താനായിട്ടില്ല. കേരളത്തിന്റെ സാഹചര്യം കണക്കിലെടുക്കാതെയാണ് നോമിനേഷന്, തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
