വി​ജ​യ് ബാ​ബു​വി​ന് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് അ​ടു​ത്ത സു​ഹൃ​ത്ത് ! പീ​ഡ​ന​പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​നും ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് മ​റ്റൊ​രു ന​ടി…

കൈ​യ്യി​ലെ പ​ണം തീ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വി​ജ​യ് ബാ​ബു​വി​ന് വേ​ണ്ടി ര​ണ്ട് ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ ദു​ബാ​യി​ല്‍ എ​ത്തി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചു.

വി​ജ​യ് ബാ​ബു​വി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് കാ​ര്‍​ഡു​ക​ള്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ക്കും വ​രെ വി​ദേ​ശ​ത്തു ത​ങ്ങാ​നു​ള്ള പ​ണം തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണു ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ എ​ത്തി​ച്ചു ത​രാ​ന്‍ വി​ജ​യ് ബാ​ബു സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ഹൃ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണു സു​ഹൃ​ത്ത് നെ​ടു​മ്പാ​ശേ​രി വ​ഴി ദു​ബാ​യി​ലെ​ത്തി ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ക​ള്‍ കൈ​മാ​റി​യ​തെ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ട​യ്ക്ക് കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ പു​തു​മു​ഖ ന​ടി​യെ സ്വാ​ധീ​നി​ച്ചു പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​യാ​ളി ന​ടി​യെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യി വി​ദേ​ശ​ത്തേ​ക്കു മു​ങ്ങി​യ​തി​നു ശേ​ഷം വി​ജ​യ് ബാ​ബു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്റെ പേ​രി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കും സി​നി​മാ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മെ​ല്ലാം ചു​ക്കാ​ന്‍​പി​ടി​ക്കു​ന്ന​ത് ഈ ​ന​ടി​യാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment