‘അ​പ്പോ​ഴ​ത്തെ ആ​വേ​ശ​ത്തി​ല്‍ ചോ​ദി​ച്ച് പോ​യ​താ​ണ്, ചോ​ദ്യം ചോ​ദി​ച്ച​ത് തെ​റ്റാ​യി​പ്പോ​യി, അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി’: ദാ​സ് പി. ​ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ക്ഷു​ഭി​ത​നാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ന്നി സ്വ​ദേ​ശി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ദാ​സ് പി. ​ജോ​ര്‍​ജ്.

താ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദ്യം ചോ​ദി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ചോ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി. ആ ​അ​വ​സ​ര​ത്തി​ല്‍ താ​ന്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​പ്പോ​ഴ​ത്തെ ആ​വേ​ശ​ത്തി​ല്‍ ചോ​ദി​ച്ച് പോ​യ​താ​ണെ​ന്നും ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

“20,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ചെ​യ്ത് ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​ത് ഇ​താ​ണ്. മു​ന്നോ​ട്ടു​ള്ള വി​ക​സ​നം ചെ​യ്യാ​ന്‍ ഫ​ണ്ട് കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ മു​ന്നോ​ട്ടു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​മെ​ന്ന ഒ​രു ചോ​ദ്യ​മാ​ണ് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ആ ​അ​വ​സ​ര​ത്തി​ല്‍ ഞാ​ന്‍ ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. അ​ന്ന​ത്തെ ആ​വേ​ശ​ത്തി​ല്‍ ചോ​ദി​ച്ച് പോ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ ചെ​യ്ത​ത് തെ​റ്റാ​യി​രു​ന്നു. ഞാ​ൻ ഏ​റെ ആ​രാ​ധി​ക്കു​ന്ന വ്യ​ക്തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍’- ദാ​സ് പി. ​ജോ​ര്‍​ജ് മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ന്നി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നോ​ട് അ​ത് വീ​ട്ടി​ല്‍ പോ​യി ചോ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment