കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ കെ​ട്ടി​ട നി​ർ​മാ​ണം വൈ​ക​ൽ ; ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് നി​യ​മ​സ​ഭാ എ​സ്റ്റി​മേ​റ്റ് സ​മി​തി റി​പ്പോ​ർ​ട്ട്


ക​ള​മ​ശ​രി: നി​ർ​ദി​ഷ്ട കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് നി​യ​മ​സ​ഭാ എ​സ്റ്റി​മേ​റ്റ് സ​മി​തി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടും അ​ത് വി​നി​യോ​ഗി​ക്കാ​ത്ത​തി​നെ​തി​രേ​യും നി​ല​വാ​ര​മി​ല്ലാ​ത്ത നി​ർ​മാ​ണ​ത്തി​നെ​തി​രേ​യു​മാ​ണ് എ​സ്. ശ​ർ​മ്മ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

2017-18 ൽ 10 ​കോ​ടി രൂ​പ ന​ൽ​കി​യ​പ്പോ​ൾ 2.7 കോ​ടി രൂ​പ മാ​ത്ര​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. 2018-19 ൽ 10 ​കോ​ടി രൂ​പ​യി​ൽ 2.6 കോ​ടി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 2018-19 ൽ 15 ​കോ​ടി രൂ​പ​യി​ൽ അ​നു​വ​ദി​ച്ച​ത് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. നി​ല​വി​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് താ​ത്ക്കാ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ട്ടു​കൊ​ടു​ത്ത സ്ഥ​ല​ത്ത് 379 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നെ​തി​രേ​യാ​ണ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30ന് ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നി​യ​മ​സ​ഭ ക​മ്മി​റ്റി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​വും 8 നി​ല​ക​ളി​ൽ 360 കി​ട​ക്ക​ളും ഉ​ള്ള പ​ദ്ധ​തി 2018 ൽ ​ആ​രം​ഭി​ച്ച്
2020 ജൂ​ലൈ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കേ​ണ്ടി​യി​രു​ന്ന​താ​ണ്.

പ​ദ്ധ​തി​യു​ടെ വേ​ഗ​ത കൂ​ട്ടാ​ൻ മു​ഴു​വ​ൻ സ​മ​യ പ്രോ​ജ​ക്ട് ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം, വി​ദ​ഗ്ദ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്ക​ണം, ആ​ഴ്ച​തോ​റും അ​വ​ലോ​ക​നം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രും പ്ര​മു​ഖ വ്യ​ക്തി​ക​ളു​മ​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​സ​ഭ​യി​ൽ വ​ച്ച റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ മു​ൻ മ​ന്ത്രി എ​സ്. ശ​ർ​മ്മ എം​എ​ൽ​എ, കെ.​സി. ജോ​സ​ഫ്, പി.​കെ. അ​ബ്ദു​റ​ബ്, എ​ന്നി​വ​രാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്.

Related posts