കോമൺവെൽത്തിനുള്ള ഇന്ത്യൻ ടീമിൽ ശ്രീജേഷ്

ന്യൂ​​​ഡ​​​ല്‍ഹി: കോ​​​മ​​​ണ്‍വെ​​​ല്‍ത്ത് ഗെ​​​യിം​​​സി​​​നു​​​ള്ള 18 അം​​​ഗ ഇ​​​ന്ത്യ​​​ന്‍ ഹോ​​​ക്കി ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ഡ് ഫീ​​​ല്‍ഡ​​​ര്‍ മ​​​ന്‍പ്രീ​​​ത് സിം​​​ഗാ​​​ണ് നാ​​​യ​​​ക​​​ൻ. മ​​​ല​​​യാ​​​ളി​​​യാ​​​യ ഗോ​​​ള്‍കീ​​​പ്പ​​​ര്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ശ്രീ​​ജേ​​ഷി​​നെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ഗോ​​​ള്‍ കീ​​​പ്പ​​​റാ​​​യി​​​ട്ടാ​​​ണ് ടീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ലേ​​​ഷ്യ​​​യി​​​ൽ​​​ ന​​​ട​​​ന്ന അ​​​സ്‌ല​​​ൻ​​​ഷാ ക​​​പ്പ് ഹോ​​​ക്കി​​​യി​​​ൽ ശ്രീ​​​ജേ​​​ഷ് ടീമിൽ ഇല്ലായിരുന്നു.

മു​​​ന്‍ നാ​​​യ​​​ക​​​നും മി​​​ഡ് ഫീ​​​ല്‍ഡ​​​റു​​​മാ​​​യ സ​​​ര്‍ദാ​​​ര്‍ സിം​​​ഗി​​​നെ​​യും ര​​മ​​ൺ​​ദീ​​പ് സിം​​ഗി​​നെ​​യും ഒ​​​ഴി​​​വാ​​​ക്കി​. പ്ര​​​തി​​​രോ​​​ധ​​​നി​​​ര താ​​​രം ചിം​​​ഗ്‌​​​ലെ​​​ന്‍സ​​​ന സിം​​​ഗാ​​​ണ് വൈ​​​സ്ക്യാ​​​പ്റ്റ​​​ൻ. മ​​​ന്‍ദീ​​​പ് സിം​​​ഗ്, ല​​​ളി​​​ത് കു​​​മാ​​​ര്‍ ഉ​​​പാ​​​ധ്യ, ആ​​​കാ​​​ശ് ദീ​​​പ് സിം​​​ഗ്, എ​​​സ്‌.​​വി. ​സു​​​നി​​​ല്‍, ഗു​​​ര്‍ജ​​​ന്‍ സിം​​​ഗ്, ദി​​​ല്‍പ്രീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ലെ താ​​​ര​​​ങ്ങ​​​ള്‍.

സു​​​മി​​​ത്, വി​​​വേ​​​ക് സാ​​​ഗ​​​ര്‍ പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ മ​​​ധ്യ​​​നി​​​ര​​​യി​​​ലും രൂ​​​പീ​​​ന്ദ​​​ര്‍പാ​​​ല്‍ സിം​​​ഗ്, ഹ​​​ര്‍മ​​​ന്‍പ്രീ​​​ത് സിം​​​ഗ്, വ​​​രു​​​ണ്‍ കു​​​മാ​​​ര്‍, കോ​​​താ​​​ജി​​​ത് സിം​​​ഗ്, ഗു​​​രീ​​​ന്ദ​​​ര്‍ സിം​​​ഗ്, അ​​​മി​​​ത് രോ​​​ഹി​​​ദാ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​തി​​​രോ​​​ധ​​​നി​​​ര​​​യി​​​ലും സ്ഥാ​​​ന​​​മു​​​റ​​​പ്പി​​​ച്ചു. ശ്രീ​​​ജേ​​​ഷി​​​നു പു​​​റ​​​മെ സൂ​​​ര​​​ജ് ക​​​ര്‍ക്കെ​​​രെ​​​യെ​​​യും ഗോ​​​ള്‍കീ​​​പ്പ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ഒാ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ ഗോ​​​ള്‍ഡ് കോ​​​സ്റ്റി​​​ല്‍ ഏ​​​പ്രി​​​ല്‍ നാ​​​ലി​​​ന് ഗെ​​​യിം​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. വെ​​​യ്ൽ​​സ്, ഇം​​​ഗ്ല​​​ണ്ട്, പാ​​​ക്കി​​​സ്ഥാ​​​ൻ, മ​​​ലേ​​​ഷ്യ എ​​​ന്നി​​വ ഉ​​​ള്‍പ്പെ​​​ട്ട പൂ​​​ള്‍ ബി​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ. ഏ​​​പ്രി​​​ല്‍ ഏ​​​ഴി​​​ന് പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യമ​​​ത്സ​​​രം.

Related posts