ഉജ്വല വരവേൽപ്പ്

ന്യൂ​​ഡ​​ൽ​​ഹി/​ഹൈ​ദ​രാ​ബാ​ദ്/​ചെ​ന്നൈ: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ത്ത് വി​​ജ​​യി​​ച്ചെ​​ത്തി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ഉ​​ജ്വ​​ല​​ വ​​ര​​വേ​​ൽ​​പ്പ്. ഷൂ​​ട്ടിം​​ഗ്, ബോ​​ക്സിം​​ഗ്, അ​​ത്‌​ല​​റ്റി​​ക്സ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ഭാ​​ര​​ദ്വ​​ഹ​​നം, സ്ക്വാ​​ഷ് തു​​ട​​ങ്ങി​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ നേ​​ടി ഇ​​ന്ത്യ​​യു​​ടെ യ​​ശ​​സുയ​​ർ​​ത്തി​​യ താ​​ര​​ങ്ങ​​ൾ ഇ​​ന്ന​​ലെ​​യാ​​ണ് ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ​​നി​​ന്ന് തി​​രി​​ച്ചെ​​ത്തി​​യ​​ത്. ന്യൂ​​ഡ​​ൽ​​ഹി​​യി​​ലാ​​ണ് ഷൂ​​ട്ടിം​​ഗ്, ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ൾ ഇ​​റ​​ങ്ങി​​യ​​ത്.

സ്ക്വാ​​ഷി​​ലെ മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ജോ​​ഷ്ന ചി​​ന്ന​​പ്പ​​യും ദീ​​പി​​ക പ​​ള്ളി​​ക്ക​​ലും ചെ​​ന്നൈ​​യി​​ൽ ഇ​​റ​​ങ്ങി. ഷൂ​​ട്ടിം​​ഗി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ പ​​തി​​നാ​​റു​​കാ​​രി​​യാ​​യ മ​​നു ഭാ​​ക​​റി​​ന് ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ വ​​ൻ​​ സ്വീ​​ക​​ര​​ണ​​മാ​​ണ് ഒ​​രു​​ക്കി​​യ​​ത്. പാ​​രി​​തോ​​ഷി​​ക​​മാ​​യി ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ മ​​നു ഭാ​​ക​​റി​​ന് 1.5 കോ​​ടി രൂ​​പ സ​​മ്മാ​​നി​​ച്ചു.

ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി മ​​നോ​​ഹ​​ർ ലാ​​ൽ ഖട്ടർ ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ തു​​ക മ​​നു​​വി​​ന് കൈ​​മാ​​റി. ബാ​​ഡ്മി​​ന്‍റ​​ണ്‍ ടീ​​മി​​നെ അ​​ക​​മ​​ഴി​​ഞ്ഞ് പ്ര​​കീ​​ർ​​ത്തി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ ഗോ​​പീ​​ച​​ന്ദ്. ഇ​​ന്ത്യ ഇ​​പ്പോ​​ൾ ഒ​​ന്നോ ര​​ണ്ടോ ക​​ളി​​ക്കാ​​രു​​ടെ പേ​​രി​​ല​​ല്ല അ​​റി​​യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ഗോ​​പീ​​ച​​ന്ദ് ഇ​​ന്ന​​ലെ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​വ​​ച്ചു ന​​ട​​ന്ന അ​​നു​​മോ​​ദ​​നയോ​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ൽ ടേ​​ബി​​ൾ ടെ​​ന്നീ​​സ് വ​​നി​​താ ടീം ​​ഇ​​ന​​ത്തി​​ലും വ​​നി​​താ സിം​​ഗി​​ൾ​​സി​​ലും സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കും ഉൗ​​ഷ്മ​​ള വ​​ര​​വേ​​ൽ​​പ്പാ​​ണ് ന​​ല്കി​​യ​​ത്. ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ലെ സൈ​​ന​​യും സി​​ന്ധു​​വു​​മെ​​ന്നാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് വ​​നി​​താ സിം​​ഗി​​ൾ​​സ് സ്വ​​ർ​​ണം നേ​​ടി​​യ മ​​ണി​​ക ബ​​ത്ര​​യെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

Related posts