തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; ഗെ​ഹ്‌​ലോ​ട്ട് ഇ​ന്നെ​ത്തും; കോ​ൺ​ഗ്ര​സി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ; കെ.​വി തോ​മ​സി​ന്‍റെ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾക്കിടെ കൊച്ചിയിലും യോഗം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ഐ​സി​സി​യു​ടെ ഏ​കോ​പ​ന സ​മി​തി സം​ഘം കേ​ര​ള​ത്തി​ലേ​ക്ക്. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ന​യി​ക്കു​ന്ന സം​ഘം ഇ​ന്നു വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ഇ​ന്നും നാ​ളെ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ​ക്കു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ക്കും. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും ഘ​ട​ക ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ഏ​കോ​പ​ന സ​മി​തി സം​ഘം ച​ർ​ച്ച​ക​ൾ ന​ട​ത്തും. നാ​ളെ രാ​വി​ലെ​യാ​ണ് എം​പി​മാ​രും എം​എ​ൽ​എ​മാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​ക.

തു​ട​ർ​ന്ന് കെ​പി​സി​സി ഭാ​ര​വാ​ഹി​യോ​ഗ​വും ചേ​രും. കൂ​ടാ​തെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ‌​നോ​ട്ട സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗ​വും നാ​ളെ ചേ​രു​ന്നു​ണ്ട്.

കൊ​ച്ചി​യി​ലും യോ​ഗം
യു​ഡി​എ​ഫ് എ​റ​ണാ​കു​ളം ജി​ല്ലാ നേ​തൃ​യോ​ഗ​വും രാ​വി​ലെ ന​ട​ക്കു​ന്നു​ണ്ട്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ പാ​ർ​ട്ടി​യു​മാ​യി അ​സ്വാ​ര​സ്യ​ത്തി​ലാ​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി തോ​മ​സ് പാ​ർ​ട്ടി വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് യോ​ഗം ചേ​രു​ന്ന​ത്.

ജി​ല്ല​യി​ൽ നി​ന്നു​ള്ള എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നാ​ളെ രാ​വി​ലെ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ കെ.​വി തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്.

അ​തേ സ​മ​യം കെ ​വി തോ​മ​സ് പാ​ർ​ട്ടി വി​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​വി തോ​മ​സി​നെ കെ​പി​സി​സി കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും പി.​സി ചാ​ക്കോ പ​റ​ഞ്ഞു.

കെ.​വി തോ​മ​സി​ന്‍റെ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും. 35 വ​ർ​ഷം എം​പി​യും എം​എ​ൽ​എ​യും ആ​യ ആ​ൾ ഇ​നി​യും സ്ഥാ​ന​മാ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് അ​പാ​ര​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു​ഗോ​പാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment