ബി​ജെ​പി – സി​പി​എം ഡീ​ൽ; കോ​ൺ​ഗ്ര​സ് പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്നു; സ​ദ​സി​ൽ നി​ന്ന് ചോ​ദ്യം വ​ന്നാ​ൽ സാ​ഹ​ച​ര്യം പോ​ലെ മ​റു​പ​ടി​യെ​ന്ന് എം.​എ. ബേ​ബി

പ​ത്ത​നം​തി​ട്ട: ബി​ജെ​പി – സി​പി​എം ഡീ​ൽ എ​ന്ന പേ​രി​ൽ ഉ​ന്ന​ത​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തി സി​പി​എ​മ്മി​നെ​തി​രേ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പ​ച്ച​ക്ക​ള്ള​മെ​ന്ന് സി​പി​എം അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ന്‍റെ ‘ജ​ന​മ​ന​സ്’ സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​ത്ത​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് ബി​ജെ​പി​ക്കെ​തി​രേ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പൊ​തു കാ​ഴ്ച​പ്പാ​ടി​നെ​തി​രാ​ണ്. രാ​ജ്യ​ത്തു ബി​ജെ​പി​യെ നേ​രി​ടാ​ൻ രൂ​പീ​ക​രി​ച്ച ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ ക​ക്ഷി​ക​ൾ പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തു ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ക​രു​തെ​ന്ന​ത് പൊ​തു​ധാ​ര​ണ​യാ​ണ്. ഇ​തി​നു വി​രു​ദ്ധ​മാ​യാ​ണ് ഖാ​ർ​ഗെ​യും രാ​ഹു​ലും പ​റ​യു​ന്ന​ത്. ഇ​ന്ത്യാ ബ്ലോ​ക്ക് ശ​ക്തി​പ്പെ​ട​ണ​മെ​ന്ന​താ​ണ് സി​പി​എം താ​ത്പ​ര്യം.

സി​പി​എം – ബി​ജെ​പി ഡീ​ൽ എ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണ്. ത്രി​പു​ര, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​ക്കു വ​ള​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നു കാ​ണാം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ സി​പി​എ​മ്മി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന​ക​റ്റാ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും പ​ര​സ്പ​രം സ​ഹാ​യി​ച്ചു.

പൊ​തു​യോ​ഗ​ങ്ങ​ളി​ൽ ചോ​ദ്യം വ​ന്നാ​ൽ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് മ​റു​പ​ടി
പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​മ്പോ​ൾ സ​ദ​സി​ൽ​നി​ന്ന് ചോ​ദ്യം വ​ന്നാ​ൽ അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് മ​റു​പ​ടി ന​ൽ​കു​മെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു. പൊ​തു​യോ​ഗ​ത്തി​ൽ ചോ​ദ്യം ചോ​ദി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ത​ന്നെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ന് ഒ​രു ശൈ​ലി വേ​ണ​മെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment